Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധനാപാത്രം സച്ചിന്‍, പക്ഷെ ഫേവറിറ്റ് താരം ധോണി! കാരണം വെളിപ്പെടുത്തി കേദാര്‍ ജാദവ്

ചെന്നൈ: മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയോടാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ താന്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നതെന്ന് ഓള്‍റൗണ്ടറും ഏകദിന ടീമില്‍ സമീപ കാലത്തു വരെ സ്ഥിരം സാന്നിധ്യമായ കേദാര്‍ ജാദവ്. ധോണി ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കെ ദേശീയ ടീമിലെത്തിയ ജാദവ് ഒരു യൂട്ടിലിറ്റി പ്ലെയറെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരം കൂടിയാണ് അദ്ദേഹം.

ഇന്ത്യക്കു വേണ്ടി 73 ഏകദിനങ്ങളില്‍ 35 കാരനായ ജാദവ് കളിച്ചിട്ടുണ്ട്. പരിക്കു ഭേദമായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുകയും രവീന്ദ്ര ജഡേജ ടീമിന്റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തതിനാല്‍ ദേശീയ ടീമിനൊപ്പമുള്ള ജാദവിന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. ഏകദിന ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് അദ്ദേഹത്തിനുണ്ടാവുമോയെന്ന കാര്യം സംശയമാണ്.

ആരാധനാപാത്രം സച്ചിന്‍

ആരാധനാപാത്രം സച്ചിന്‍

മറ്റേതൊരു ക്രിക്കറ്ററെയും പോലെ കരിയറിന്റെ തുടക്ക കാലത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയായിരുന്നു തന്റെ ഹീറോയെന്നു ജാദവ് വെളിപ്പെടുത്തി. അദ്ദേഹത്തിനൊപ്പം ദേശീയ ടീമിനു വേണ്ടി കൡക്കാനായില്ലെന്നതില്‍ ഇപ്പോഴും പശ്ചാത്തപിക്കുന്നു.
എന്നാല്‍ ഫേവറിറ്റ് ക്രിക്കറ്റര്‍ ആരെന്നു ചോദിച്ചാല്‍ അതിന്റെ ഉത്തരം സച്ചിനെനല്ല, മറിച്ച് ധോണിയെന്നാണെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ ജാദവ് പറഞ്ഞു.

ധോണിയെ ആദ്യം കണ്ടത്

ധോണിയെ ആദ്യം കണ്ടത്

മഹി ഭായിയെ ആദ്യം നേരിട്ടു കണ്ടത് ഇപ്പോഴും ഓര്‍മയുണ്ട്. ഇന്ത്യയുടെ ക്യാപ്റ്റനായതിനാല്‍ തന്നെ അദ്ദേഹം വളരെ കര്‍ക്കശക്കാരനായിരിക്കുമെന്നായിരുന്നു കരുതിയത്. ധോണിയെ കണ്ട ശേഷം ഫേവറിറ്റ് ക്രിക്കറ്റര്‍ ആരെന്നു ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചിത്രം മാത്രമേ മനസ്സില്‍ വരാറുള്ളൂവെന്നും ജാദവ് വ്യക്തമാക്കി.
2014ല്‍ ധോണിക്കു കീഴില്‍ അരങ്ങേറിയ താരം രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റികളുമടക്കം 73 ഏകദിനങ്ങളില്‍ നിന്നും 1389 റണ്‍സ് നേടിയിട്ടുണ്ട്.

ധോണിയുടെ പിന്തുണ

ധോണിയുടെ പിന്തുണ

ഇന്ത്യക്കു വേണ്ടി എട്ടോ, പത്തോ ഏകദിനങ്ങളില്‍ മാത്രമേ ഒരുപക്ഷെ തനിക്കു കളിക്കാന്‍ അവസരം ലഭിക്കുമായിരുന്നുള്ളൂ. എന്നാല്‍ മഹി ഭായിയുടെ പിന്തുണയാണ് ഇത്രയും മല്‍സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഭാഗ്യം നല്‍കിയത്. ധോണിയെ കാണുമ്പോള്‍ തന്നെ തന്റെ ആത്മവിശ്വാസം വര്‍ധിക്കും. ക്യാപ്റ്റനില്‍ നിന്നു തന്നെ ഈ തരത്തില്‍ ആത്മവിശ്വാസം ലഭിക്കുമ്പോള്‍ അത് ഏറെ സഹായിക്കുമെന്നും ജാദവ് കൂട്ടിച്ചേര്‍ത്തു.

ബൗളിങ് ആക്ഷന്‍

ബൗളിങ് ആക്ഷന്‍

വളരെ വ്യത്യസ്തമായ തന്റെ ബൗളിങ് ആക്ഷനു പിന്നില്‍ ധോണിയാണെന്നും ജാദവ് വെളിപ്പെടുത്തി. 2016ല്‍ ന്യൂസിലാന്‍ഡ് ടീം ഇന്ത്യയില്‍ പര്യടനത്തിനെത്തിയപ്പോഴായിരുന്നു താന്‍ ആദ്യമായി ഈ ബൗളിങ് ആക്ഷന്‍ പരീക്ഷിച്ചത്. നെറ്റ്‌സില്‍ ഇതു പരീക്ഷിച്ചു നോക്കിയിരുന്നു. അന്നു അനില്‍ കുംബ്ലെയായിരുന്നു ഇന്ത്യന്‍ കോച്ച്. നിന്റെ ബൗളിങ് ആക്ഷന്‍ നിയമപരമാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ജിമ്മി നീഷാമിനെ സ്വന്തം ബൗളിങില്‍ താന്‍ പിടികൂടി. അതായിരുന്നു കന്നി വിക്കറ്റ്. അതിനു ശേഷമാണ് നിനക്ക് ബൗള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ധോണി ആത്മവിശ്വാസം നല്‍കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ താന്‍ അധികമൊന്നും ബൗള്‍ ചെയ്തിട്ടില്ല. ബൗളിങിലും താന്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം ധോണിയാണെന്നും ജാദവ് വ്യക്തമാക്കി.

സല്‍മാന്‍ ഫാന്‍

സല്‍മാന്‍ ഫാന്‍

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ കടുത്ത ആരാധകന്‍ കൂടിയാണ് ജാദവ്. സല്‍മാന്‍, ധോണി ഇവരില്‍ ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ജാദവിന്റെ മറുപടി ഇങ്ങനെയായിരുന്നു.
ധോണി കാരണമാണ് ഇത്രയും മല്‍സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തനിക്കായത്. മഹി ഭായി കാരണം സല്‍മാന്‍ ഖാനെ നേരിട്ടു കാണാനും സാധിച്ചു. അതുകൊണ്ടു തന്നെ രണ്ടില്‍ ആരോടാണ് കൂടുതല്‍ പ്രിയമെന്ന് പറയാന്‍ കഴിയില്ല. അച്ഛന്‍, അമ്മ ഇവരില്‍ ആരോടാണ് കൂടുതല്‍ ഇഷ്ടം എന്ന ചോദിക്കുന്നതു പോലെയാണിതെന്നും ജാദവ് വ്യക്തമാക്കി.

Story first published: Friday, April 17, 2020, 12:46 [IST]
Other articles published on Apr 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+