Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എനിക്കു ചിരിയടക്കാനായില്ല! സഹോദരനെതിരേ ബൗള്‍ ചെയ്ത അനുഭവത്തെക്കുറിച്ച് സാം കറെന്‍

ഐപിഎല്ലിന്റെ 14ാം സീസണില്‍ വ്യത്യസ്ത ടീമുകള്‍ക്കൊപ്പം നേര്‍ക്കുനേര്‍ വന്ന സഹോദരങ്ങളായിരുന്നു ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍മാരായ ടോം കറെനും സാം കറെനും. ജ്യേഷ്ഠന്‍ ടോം ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയായിരുന്നു കളിച്ചതെങ്കില്‍ സാം കറെന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു. സീസണില്‍ തങ്ങളുടെ ആദ്യ കളിയില്‍ത്തന്നെ രണ്ടു പേര്‍ക്കും ഏറ്റുമുട്ടേണ്ടി വന്നിരുന്നു. ടോമിനെതിരേ ആദ്യമായി ബൗള്‍ ചെയ്തപ്പോഴുള്ള തന്റെ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സാം. 2020ലെ കഴിഞ്ഞ സീസണിലായിരുന്നു ഇതു സംഭവിച്ചത്. അന്നു ടോം കളിച്ചത് രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയായിരുന്നെങ്കില്‍ സാം സിഎസ്‌കെയോടൊപ്പം തന്നെയായിരുന്നു.

1

ടോമിനെതിരേ ബൗള്‍ ചെയ്യുമ്പോള്‍ താന്‍ ചിരിയടക്കാന്‍ പാടുപെട്ടിരുന്നതായാണ് സാം പറയുന്നത്. ഞങ്ങള്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നതാണ്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാ കാര്യങ്ങളും ഒരുമിച്ച് തന്നെയായിരുന്നുവെന്നു താരം വ്യക്തമാക്കി. ഐപിഎല്‍ പോലെ ഇത്ര വലിയൊരു വേദിയില്‍ മുഖാമുഖം വരികയെന്നത് രസകരമായ കാര്യമാണ്. ബൗള്‍ ചെയ്യാന്‍ ഓടുന്നതിനിടെ ക്രീസില്‍ ടോമിനെക്കണ്ടപ്പോള്‍ എനിക്കു ചിരിയടക്കാന്‍ കഴിഞ്ഞില്ല.

നിങ്ങള്‍ ചിലപ്പോള്‍ സീരിയസാവാന്‍ ശ്രമിക്കും. പക്ഷെ ചില സമയങ്ങളില്‍ ഇതു രസകരമാണെന്നും എന്തു സംഭവിച്ചാലും, അതു സംഭവിക്കുക തന്നെ ചെയ്യുമെന്ന് തിരിച്ചറിയുകയും വേണന്നെും സാം കൂട്ടിച്ചേര്‍ത്തു. തന്റെ ബൗളിങില്‍ ടോം ബൗണ്ടറിയടിച്ചപ്പോള്‍ അത്ര സന്തോഷമില്ലായിരുന്നുവെന്നും സാം വെളിപ്പെടുത്തി. ബാറ്റിന് അരികില്‍ തട്ടിയായിരുന്നു ബോള്‍ ബൗണ്ടറിയില്‍ കലാശിച്ചത്. മല്‍സരേഷം ടോമുമായി താന്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നതായും സിഎസ്‌കെ ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.

2

2020ലെ സിഎസ്‌കെ- രാജസ്ഥാന്‍ മല്‍സരത്തില്‍ സാമായിരുന്നു ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ചത്. മല്‍സരത്തില്‍ 33 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്ത അദ്ദേഹം ആറു ബോളില്‍ 17 റണ്‍സും നേടിയിരുന്നു. രാജസ്ഥാനു വേണ്ടി കളിച്ച ടോമാവട്ടെ ഒമ്പത് ബോൡ പുറത്താവാതെ 10 റണ്‍സാണെടുത്തത്. ബൗളിങിലും ടോം നിറംമങ്ങിയിരുന്നു. 54 റണ്‍സ് വിട്ടുകൊടുത്ത താരത്തിനു ലഭിച്ചത് ഒരേയൊരു വിക്കറ്റായിരുന്നു. ഈ സീസണില്‍ സിഎസ്‌കെയുടെ ഭാഗമല്ലാത്ത കേദാര്‍ ജാദവിനെയായിരുന്നു ടോം പുറത്താക്കിയത്.

ഇന്ത്യയില്‍ നടന്ന ഇത്തവണത്തെ ഐപില്ലിലും കറെന്‍ സഹോദരന്‍മാര്‍ ഏറ്റുമുട്ടിയിരുന്നു. ഇത്തവണയും കസറിയത് സാമായിരുന്നു. സഹോദരനില്‍ നിന്നും ടോം നന്നായി തല്ലും വാങ്ങിയിരുന്നു. ടോമിന്റെ ഒരോവറില്‍ രണ്ടു വീതം സിക്‌സറുകളും ബൗണ്ടറിയുമടിച്ച സാം എട്ടു ബോളില്‍ 22 റണ്‍സും അടിച്ചെടുത്തിരുന്നു.

Story first published: Monday, May 17, 2021, 16:21 [IST]
Other articles published on May 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+