ഇന്ത്യന്‍ ടീമിലെത്തിച്ചത് ഐപിഎല്‍ അല്ല, എല്ലാം കെട്ടുകഥ! യഥാര്‍ഥ കാരണം ചൂണ്ടിക്കാട്ടി ബുംറ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു തനിക്കു വഴിയൊരുക്കിയത് ഐപിഎല്‍ അല്ലെന്നു സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഐപിഎല്ലിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് മുംബൈ ഇന്ത്യന്‍സ് താരം കൂടിയായ ബുംറ. എന്നാല്‍ ഇതാദ്യമായാണ് ഐപിഎല്‍ അല്ല തന്നെ ദേശീയ ടീമിലെത്തിച്ചതെന്നു താരം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും കഴിഞ്ഞ സീസണില്‍ മുംബൈയിലെ സഹതാരവുമായ യുവരാജ് സിങുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു ബുംറ.
നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായ അദ്ദേഹം ഐസിസിസുടെ ഏകദിന ബൗളര്‍മാരുടെ റാങ്കിങില്‍ രണ്ടാമതും ടെസ്റ്റ് റാങ്കിങില്‍ ഏഴാമതുമുണ്ട്.

ഐപിഎല്ലില്‍ നടത്തിയ പ്രകടനമാണ് തന്നെ ഇന്ത്യന്‍ ടീമിലെത്തിച്ചതെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇതു വെറും കെട്ടുകഥയാണെന്നു ബുംറ വ്യക്തമാക്കി. എന്നാല്‍ ഐപിഎല്ലില്‍ അരങ്ങേറിയ ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ താന്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ദേശീയ ടീമിലേക്കു വിളി വരുന്നതെന്ന് ബുംറ പറഞ്ഞു.
2013ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഐപിഎല്ലിലെത്തുന്നത്. എന്നാല്‍ 13-15 വരെ താന്‍ മുംബൈക്കു വേണ്ടി തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചിട്ടില്ല. വിജയ് ഹസാരെ ട്രോഫിയിലും ആഭ്യന്തര ക്രിക്കറ്റിലും നടത്തിയ മികച്ച പ്രകടനങ്ങളെ തുടര്‍ന്നാണ് 2016ല്‍ ദേശീയ ടീമില്‍ ഇടം ലഭിച്ചതെന്നും പേസര്‍ വിശദമാക്കി.

മൂന്നു ഫോര്‍മാറ്റിലും ലോകത്തിലെ നമ്പര്‍ വണ്‍ ബൗളറായി മാറാനുള്ള ശേഷി നിനക്കുണ്ടെന്നു ഇന്‍സ്റ്റഗ്രാം ലൈവില്‍ യുവരാജ് ബുംറയോടു പറഞ്ഞു. അടുത്ത രണ്ടു വര്‍ഷത്തേക്കു എല്ലാ ഫോര്‍മാറ്റിലും ഒന്നാം റാങ്കിലെത്തുകയെന്നതാവണം പ്രധാന ലക്ഷ്യമെന്നും യുവി ബുംറയെ ഓര്‍മിപ്പിച്ചു.
യുവിയുടെ നിര്‍ദേശത്തോടു യോജിച്ച ബുംറ താന്‍ ടി20യേക്കാള്‍ മറ്റു രണ്ടു ഫോര്‍മാറ്റുകള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും വ്യക്തമാക്കി.

ഏകദിനവും ടി20യും ഓക്കെയാണെന്ന് ബൗളര്‍മാര്‍ തന്റെയടുത്ത് വന്ന് പറയാറുണ്ട്. എന്നാല്‍ അവര്‍ മറക്കുന്ന ഒരു കാര്യമുണ്ട്. ടെസ്റ്റാണ് ഒരു താരത്തെ കംപ്ലീറ്റ് ക്രിക്കറ്ററായി മാറ്റുന്നതെന്നും ബുംറ യുവിയോടു പറഞ്ഞു. കരിയര്‍ ദീര്‍ഘിപ്പിക്കണമെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ കളിച്ചേ തീരൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016ലാണ് ബുംറ ഏകദിനത്തിലും ടി20യിലും ഇന്ത്യക്കു വേണ്ടി ആദ്യമായി കളിക്കുന്നത്. എന്നാല്‍ ടെസ്റ്റ് അരങ്ങേറ്റത്തിന് പേസര്‍ക്കു രണ്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. 64 ഏകദിനങ്ങളില്‍ നിന്നും 104ഉം 14 ടെസ്റ്റുകളില്‍ നിന്നും 68 വിക്കറ്റുകളും ബുംറ നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications