'പരിമിത ഓവര്‍ ടീമില്‍ ഇടമില്ലാത്തത് എന്റെ ഉറക്കം കെടുത്തുന്നില്ല'; തുറന്ന് പറഞ്ഞ് ആര്‍ അശ്വിന്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിലവിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളറെന്ന വിശേഷണത്തിന് അര്‍ഹന്‍ ആര്‍ അശ്വിനാണ്. ഏത് മൈതാനത്തിലും തന്റേതായ വൈവിധ്യം കൊണ്ട് വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹം മിടുക്കനാണ്. എന്നാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് നിലവില്‍ അദ്ദേഹത്തിന് സ്ഥാനം. 2017ന് ശേഷം ടി20 ടീമില്‍ ഒരു മത്സരം പോലും കളിക്കാന്‍ അശ്വിന് അവസരം ലഭിച്ചിട്ടില്ല. പല ആരാധകരും അശ്വിനെ പരിമിത ഓവറിലേക്ക് തിരികെ എത്തിക്കണമെന്ന് ആവിശ്യപ്പെടുമ്പോഴും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അശ്വിന് വലിയ മുന്‍തൂക്കം നല്‍കിയിരുന്നില്ല.

ഇപ്പോഴിതാ ടി20 ടീമില്‍ അവസരമില്ലാത്തതിനെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. പരിമിത ഓവറില്‍ അവസരം ലഭിക്കാത്തത് ഉറക്കം കെടുത്തില്ലെന്നും പൂര്‍ണ്ണമായും സമാധാനമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. 'എന്റെ ജീവിതത്തോടെ എങ്ങനെ മത്സരിക്കണമെന്നത് സംബന്ധിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. എന്റെ പരിമിത ഓവര്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പല ആശങ്കകളും ഉയരുന്നതായി കാണുമ്പോഴും നിലവിലെ എന്റെ ജീവിതത്തില്‍ ഞാന്‍ പൂര്‍ണ്ണ സന്തോഷവാനാണ്.

വെള്ള ബോളില്‍ ഒരു അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും മികച്ചൊരു പ്രകടനം കാഴ്ചവെക്കും. ആളുകളുടെ അഭിപ്രായങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. കളിക്കുന്ന ഓരോ മത്സരത്തിലും ഓരോ പന്തെറിഞ്ഞ് മടങ്ങുമ്പോഴും എന്റെ മുഖത്തും എല്ലാവരുടെയും മുഖത്തും പുഞ്ചിരി വേണമെന്നാണ് ആഗ്രഹിക്കുന്നത്'-അശ്വിന്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യ സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ക്കാണ് ടി20യില്‍ പ്രാധാന്യം നല്‍കുന്നത്. അതിനാലാണ് അശ്വിന് പുറത്തിരിക്കേണ്ടി വരുന്നത്. രവീന്ദ്ര ജഡേജ മികച്ച ബാറ്റ്‌സ്മാന്‍ കൂടിയായതിനാലാണ് മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ നിര്‍ണ്ണായക ഭാഗമായിരിക്കുന്നത്. അശ്വിന്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി കളിക്കുന്നുണ്ട്. കോലി യുസ്‌വേന്ദ്ര ചഹാലിന് തുടര്‍ച്ചയായി അവസരം നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് അശ്വിനെ തിരികെ എത്തിക്കണമെന്ന് ആരാധകര്‍ ആവിശ്യപ്പെടുന്നത്.

ടി20 ഫോര്‍മാറ്റില്‍ ചഹാല്‍ തല്ലുകൊള്ളിയായ ബൗളറാണ്. 46 ടി20യില്‍ നിന്ന് 6.98 ഇക്കോണമിയില്‍ 52 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. 154 ഐപിഎല്ലില്‍ നിന്ന് 6.87 എന്ന ഇക്കോണമിയില്‍ 138 വിക്കറ്റും അശ്വിന്റെ പേരിലുണ്ട്. ചഹാല്‍ 47 ടി20യില്‍ നിന്ന് 8.36 ഇക്കോണമിയില്‍ വീഴ്ത്തിയത് 61 വിക്കറ്റാണ്. 99 ഐപിഎല്ലില്‍ നിന്ന് 7.67 ഇക്കോണമിയില്‍ 121 വിക്കറ്റും ചഹാല്‍ വീഴ്ത്തിയിട്ടുണ്ട്.

കണക്കുകളില്‍ അശ്വിന് മികവുണ്ടെങ്കിലും അശ്വിന്‍ പരിമിത ഓവര്‍ ടീമിലേക്ക് മടങ്ങിയെത്തില്ലെന്ന സൂചനയാണ് കോലി കഴിഞ്ഞ ദിവസവും നല്‍കിയത്. ഇത്തവണത്തെ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാല്‍ അശ്വിനെ ടീമിലേക്ക് പരിഗണിക്കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരാകും. കാരണം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഏറ്റവും മികച്ച ടീമിനെ ഇറക്കിയില്ലെങ്കില്‍ കോലിയുടെ ക്യാപ്റ്റന്‍സിയെ അടക്കം അത് ബാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications