Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി മറഡോണയെന്ന് ഗാംഗുലി, വാക്കുകള്‍ കിട്ടാതെ ഗാവസ്‌കര്‍!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെ മുന്‍ താരങ്ങള്‍ പുകഴ്ത്തുന്നത് അത്ര പുതിയ കാര്യം ഒന്നുമല്ല. എന്നാല്‍ ഇങ്ങനെയുണ്ടോ ഒരു പുകഴ്ത്തല്‍. വിരാട് കോലിയെ സാക്ഷാല്‍ ഡിയഗോ മറഡോണയോട് ഉപമിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. കോലി തന്റെ പ്രിയപ്പെട്ട താരമാണ് എന്നും കൊല്‍ക്കത്തയുടെ രാജകുമാരന്‍ പറയുന്നു.

അതേസമയം, വിരാട് കോലി നയിക്കാനായി ജനിച്ചവനാണ് എന്നാണ് മറ്റൊരു മുന്‍ ക്യാപ്റ്റനായ സുനില്‍ ഗാവസ്‌കര്‍ പറയുന്നത്. അണ്ടര്‍ 19 തലം മുതല്‍ കോലി ക്യാപ്റ്റന്‍സിയില്‍ തിളങ്ങുകയാണ്. കോലി ഓരോ നിമിഷവും പഠിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞില്ല, രണ്ട് മുന്‍ ക്യാപ്റ്റന്മാര്‍ക്കും കോലിയെക്കുറിച്ച് പറയാന്‍ ഇനിയും ഏറെ കാര്യങ്ങളുണ്ട്.

ഞാനൊരു കോലി ഫാന്‍

ഞാനൊരു കോലി ഫാന്‍

താനൊരു രജനി ഫാന്‍ ആണെന്ന് ഷാരൂഖ് ഖാന്‍ പറയുന്നത് പോലെയാണ് താനൊരു കോലി ഫാനെന്ന് സൗരവ് ഗാംഗുലി പറയുന്നത്. കളിക്കളത്തിന് പുറത്തും കോലിയെ എനിക്കിഷ്ടമാണ്. ആ ബോഡി ലാംഗ്വേജും അതിലെ അഗ്രഷനും.. ഗാംഗുലി പറയുന്നു.

മറഡോണയെ പോലെ, കാരണമുണ്ട്

മറഡോണയെ പോലെ, കാരണമുണ്ട്

ഗാംഗുലിയുടെ ഇഷ്ടപ്പെട്ട ഫുട്‌ബോളര്‍ ഡീയഗോ മറഡോണയാണ്. മറഡോണ കളിക്കുന്നത് കണ്ടാലറിയാം, കളിയോടുള്ള ഇഷ്ടം അദ്ദേഹത്തിന്റെ ഹൃദയത്തിലുണ്ടെന്ന്. അതുപോലെയാണ് കോലിയും. വലിയൊരു ഫുട്‌ബോള്‍ ആരാധകന്‍ കൂടിയായ ഗാംഗുലി പറഞ്ഞു.

ഇതൊന്നും വെറുതെയല്ല

ഇതൊന്നും വെറുതെയല്ല

ശ്രീലങ്കന്‍ പര്യടനത്തിലെ ഒന്നാമിന്നിംഗ്‌സില്‍ സെഞ്ചുറിയോടെ തിളങ്ങിയതോടെയാണ് താരങ്ങള്‍ പ്രശംസ കൊണ്ട് കോലിയെ മൂടുന്നത്. ക്യാപ്റ്റനായ ശേഷം കോലി ഇതുവരെ നാല് ടെസ്റ്റ് സെഞ്ചുറികള്‍ അടിച്ചുകഴിഞ്ഞു.

നയിക്കാനായി ജനിച്ചവന്‍

നയിക്കാനായി ജനിച്ചവന്‍

ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ കോലിയെ വിശേഷിപ്പിക്കുന്നത് നയിക്കാനായി ജനിച്ചവന്‍ എന്നാണ്. പിഴവുകളില്‍ നിന്നും പഠിക്കുന്ന കളിക്കാരനാണ് കോലി - ഇന്ത്യന്‍ ക്യാപ്റ്റനെ പ്രശംസിക്കാന്‍ വാക്കുകള്‍ മതിയാകാതെ ഗാവസ്‌കര്‍ പറഞ്ഞു.

Story first published: Friday, August 14, 2015, 14:47 [IST]
Other articles published on Aug 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+