ഒന്നും മനസ്സിലാവാത്തത് പോലെ നടിച്ചു, ധോണിയുടെ ഹിന്ദിയിലെ നിര്‍ദേശം മനസ്സിലായിരുന്നു!- പനേസര്‍
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുള്‍പ്പെട്ടെ രസകമായ ഒരു സംഭവം ഓര്‍ത്തെടുത്ത് ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ഇന്ത്യക്കെതിരേ നിരവധി മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് പനേസര്‍. കളിക്കളത്തില്‍ ഹിന്ദിയിലാണ് ധോണി ടീമംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കാറുള്ളത്. ഓരോ ബാറ്റ്‌സ്മാനും അനുസരിച്ച് ഫീല്‍ഡ് സെറ്റ് ചെയ്യാറുള്ള അദ്ദേഹം സ്പിന്നര്‍മാരോടു ഏതു ലൈനില്‍ ബൗള്‍ ചെയ്യണമെന്നു പോലും നിര്‍ദേശിച്ചിരുന്നു. ഇതു ടീമിന് നിര്‍ണായക ബ്രേക്ക്ത്രൂകളും നല്‍കിയിരുന്നു.
ഒരിക്കല്‍ ധോണിയയുടെ ഈ നിര്‍ദേശങ്ങള്‍ തനിക്കു കൃത്യമായി മനസ്സിലായെങ്കിലും ഒന്നുമറിയാത്ത പോലെ നടിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ പനേസര്‍.

ധോണിയുടെ നിര്‍ദേശം
വിക്കറ്റിനു പിന്നില്‍ നിന്നും പ്രത്യേകിച്ചും സ്പിന്നര്‍മാര്‍ക്കു ധോണി നല്‍കക്കൊണ്ടിരുന്ന നിര്‍ദേശങ്ങള്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ തനിക്കു കൃത്യമായി കേള്‍ക്കാനും മനസിലാക്കാനുമായിരുന്നു. എങ്കിലും ഒന്നും മനസ്സിലാവാത്ത തരത്തില്‍ താന്‍ കളിക്കുകയായിരുന്നുവെന്ന് പനേസര്‍ പറയുന്നു.
ഇപ്പോള്‍ കുറച്ച് വൈഡായി ബൗള്‍ ചെയ്യു, ഇപ്പോള്‍ വിക്കറ്റ് ലക്ഷ്യമിട്ട് ബൗള്‍ ചെയ്യൂ, അയാള്‍ ലൈനിന് കുറുകെ ബാറ്റ് ചെയ്യും, അതിനാല്‍ നേരെ ബൗള്‍ ചെയ്യൂ, മിഡ് വിക്കറ്റിലൂടെ അയാള്‍ സിക്‌സറിനു ശ്രമിക്കും, അതിനാല്‍ അല്‍പ്പം വൈഡായി എറിയൂ- തുടങ്ങി ധോണി ഹിന്ദിയില്‍ നല്‍കിയ ഓരോ നിര്‍ദേശവും തനിക്കു മനസ്സിലായിരുന്നുവെന്ന് പനേസര്‍ വെളിപ്പെടുത്തി.

പഞ്ചാബിയും ഹിന്ദിയും സംസാരിക്കും
ഹിന്ദിയും പഞ്ചാബിയും കുറേയൊക്കെ സംസാരിക്കാന്‍ തനിക്കു കഴിയും. എംഎസ്ഡി കരുതിയത് തനിക്കൊന്നും മനസ്സിലായിട്ടുണ്ടാവില്ലെന്നാണ്. അദ്ദേഹം പറഞ്ഞതെല്ലാം താന്‍ കേട്ടിരുന്നു. എന്നാല്‍ എംഎസ്ഡി പറഞ്ഞതൊന്നും കേട്ടില്ലെന്ന തരത്തില്‍ അഭിനയിക്കുകയായിരുന്നു. ധോണി പറഞ്ഞതെല്ലാം കേള്‍ക്കുക മാത്രമല്ല ഓരോ വാക്കും തനിക്കു മനസ്സിലാവുകയും ചെയ്തിരുന്നതായി പനേസര്‍ വിശദമാക്കി.
ധോണി ഒരുപാട് തവണ ഈ തരത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. അതിനു വിക്കറ്റുകളും ലഭിച്ചു. ധോണിയില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നതും ഇതു തന്നെയാണ്. അദ്ദേഹത്തിനെതിരേ കളിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും പനേസര്‍ കൂട്ടിച്ചേര്‍ത്തു.

മറ്റുള്ളവരെ വായിച്ചെടുക്കും
ധോണിയുടെ ഏറ്റവും വലിയ കരുത്ത് മറ്റുള്ളവരെ വായിച്ചെടുക്കാനുള്ള കഴിവ് തന്നെയായിരുന്നു. പക്ഷെ ധോണിയെ വായിച്ചെടുക്കാന്‍ മറ്റുള്ളവര്‍ക്കു കഴിഞ്ഞിരുന്നുമില്ല. അതും അദ്ദേഹത്തിന്റെ മറ്റൊരു കരുത്തായിരുന്നു. ധോണിയുടെ മനസ്സില്‍ എന്തായിരിക്കുമെന്ന് നിങ്ങള്‍ക്കു ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കില്ല.
ഇന്ത്യക്കു ജയിക്കാന്‍ മൂന്നോവറില്‍ 15 റണ്‍സ് വേണമെന്നിരിക്കെ ധോണി ക്രീസിലുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ മനസ്സില്‍ എന്താണെന്ന് നിങ്ങള്‍ക്കു അറിയാന്‍ കഴിയില്ല. ലക്ഷ്യം അദ്ദേഹം നേടിയെടുക്കുകയും ചെയ്യും. ധോണിക്ക് ഇതെങ്ങനെ സാധിക്കുന്നു? അതാണ് എംഎസ്ഡിയുടെ രഹസ്യമെന്നും പനേസര്‍ അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications