Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: കേരളത്തിനു ഹാട്രിക്ക് തോല്‍വി, ഇത്തവണ മുട്ടുമടക്കിയത് ഹൈദരാബാദിന് മുന്നില്‍

ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ കഷ്ടകാലം തീരുന്നില്ല. തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും കേരളം തോല്‍വിയേറ്റുവാങ്ങി. ഹൈദരാബാദിനോട് ആറു വിക്കറ്റിനാണ് കേരളം തകര്‍ന്നടിഞ്ഞത്. ജയത്തോടെ ഹൈദരാബാദിന് ആറു പോയിന്റ് ലഭിച്ചു. ബാറ്റിങ് നിരയുടെ പ്രകടനം തന്നെയാണ് ഈ മല്‍സരത്തിലും കേരളത്തിനു തിരിച്ചടിയായി മാറിയത്. തൊട്ടുമുമ്പത്തെ മല്‍സരങ്ങളില്‍ ബംഗാള്‍, ഗുജറാത്ത് എന്നിവരോടും കേരളം തോറ്റിരുന്നു. സീസണിലെ ആദ്യ കളിയില്‍ ഡല്‍ഹിയെ സമനിലയില്‍ കുരുക്കാന്‍ കഴിഞ്ഞത് മാത്രമാണ് കേരളത്തിന്റെ ഏക നേട്ടം.

kerala

155 റണ്‍സിന്റെ വിജയലക്ഷ്യമാണ് കേരളം ഹൈദരാബാദിനു മുന്നില്‍ വച്ചത്. നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദ് ലക്ഷ്യത്തിലെത്തുകയും ചെയ്തു. ജെ മല്ലികാര്‍ജുന്‍ (38), ഹിമാലയ് അഗര്‍വാള്‍ (34*), അക്ഷത് റെഡ്ഡി (32), ക്യാപ്റ്റന്‍ തന്‍മയ് അഗര്‍വാള്‍ (32) എന്നിവരാണ് ഹൈദരാബാദിന്റെ ജയം അനായാസമാക്കിയത്.

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ഒന്നാമിന്നിങ്‌സില്‍ 164ന് പുറത്തായി. മറുപടിയില്‍ ഹൈദരാബാദ് 228 റണ്‍സെടുത്തു. 64 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങി വീണ്ടും ബാറ്റിങാരംഭിച്ച കേരളം രണ്ടാമിന്നിങ്‌സില്‍ 218ന് കൂടാരം കയറുകയായിരുന്നു. കേരള നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാനായില്ല. 44 റണ്‍സ് വീതമെടുത്ത രോഹന്‍ പ്രേമും വിഷ്ണു വിനോദുമാണ് കേരള നിരയില്‍ അല്‍പ്പമെങ്കിലും പൊരുതിനോക്കിയത്.

വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണില്ലാതെയാണ് കേരളം ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരേയുള്ള ടി20 പരമ്പരയുള്ള ടീമിന്റെ ഭാഗമായതിനാലാണ് സഞ്ജുവിന് വിട്ടുനില്‍ക്കേണ്ടി വന്നത്. രഞ്ജിയില്‍ ഈ സീസണില്‍ കേരളം കളിച്ച നാലു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഈ മല്‍സരങ്ങളില്‍ താരം നേടിയിരുന്നു.

Story first published: Monday, January 6, 2020, 15:02 [IST]
Other articles published on Jan 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+