Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വമ്പന്‍ നേട്ടം, ഐസിസി റാങ്കിങില്‍ കോലി മയം! മൂന്നിടത്തും ഇന്ത്യന്‍ ക്യാപ്റ്റന്‍!

ഇംഗ്ലണ്ടിനെതിരേയുള്ള ടി20 പരമ്പരയിലെ തുടര്‍ച്ചയായ രണ്ടു അപരാജിത ഫിഫ്റ്റികളോടെ ഐസിസിസിയുടെ പുതിയ റാങ്കിങിലും നേട്ടമുണ്ടാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഐസിസി പുറത്തുവിട്ട ടി20 ബാറ്റ്‌സ്മാന്‍മാരുടെ പുതിയ റാങ്കിങില്‍ അഞ്ചാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ് അദ്ദേഹം. ഇതോടെ നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും റാങ്കിങില്‍ ആദ്യ അഞ്ചിലുള്ള ഏക ബാറ്റ്‌സ്മാനെന്ന നേട്ടവും കോലിയെ തേടിയെത്തി.

1

നേരത്തേ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ആറാംസ്ഥാനത്തായിരുന്നു കോലി. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ രണ്ടും മൂന്നും ടി20കളില്‍ പുത്താവാതെ 73, 77 റണ്‍സ് നേടാനായത് അദ്ദേഹത്തിനു നേട്ടമായി. ഒരു സ്ഥാനം കയറിയ കോലി നേരത്തേ അഞ്ചാമതായിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം റാസ്സി വാന്‍ഡര്‍ഡ്യുസെനെ പിന്തള്ളി അഞ്ചാം റാങ്കിലെത്തി. 744 റേറ്റിങോടെയാണ് കോലി അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്.

ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ കോലി ഇപ്പോഴും ഒന്നാംസ്ഥാനത്തു തന്നെ തുടരുകയാണ് 870 റേറ്റിങാണ് ഇന്ത്യന്‍ നായകനുള്ളത്. 842 റേറ്റിങുമായി ടീമംഗവും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ രണ്ടാംസ്ഥാനത്തും തുടരുകയാണ്. പാകിസ്താന്റെ ബാബര്‍ ആസം, നൂസിലാന്‍ഡിന്റെ റോസ് ടെയ്‌ലര്‍, ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

2

ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങിലേക്കു വന്നാല്‍ കോലി അഞ്ചാംസ്ഥാനത്തുണ്ട്. നേരത്തേ ഒന്നാംസ്ഥാനത്ത് അദ്ദേഹമെത്തിയിരുന്നെങ്കിലും അവസാനമായി കളിച്ച പരമ്പരകളിലെ മോശം പ്രകടനങ്ങള്‍ തിരിച്ചടിയാവുകയായിരുന്നു. 814 റേറ്റിങാണ് ഇപ്പോള്‍ കോലിക്കുള്ളത്. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് ടെസ്റ്റിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍. 919 റേറ്റിങ് പോയിന്റ് അദ്ദേഹത്തിനുണ്ട്. ഓസ്‌ട്രേലിയന്‍ ജോടികളായ സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ട് നാകന്‍ ജോ റൂട്ടിനാണ് നാലാം റാങ്ക്.

അതേസമയം, ഐസിസിയുടെ പുതിയ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങിലേക്കു വന്നാല്‍ ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിന് തിരിച്ചടി നേരിട്ടു. നേരത്തേ മൂന്നാമതായിരുന്ന അദ്ദേഹം ഒരു സ്ഥാനം താഴേക്കിറങ്ങി. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടി20 പരമ്പരയിലെ ദയനീയ പ്രകടനമാണ് രാഹുലിന് വിനയായത്. രണ്ടു കളികളില്‍ ഡെക്കായ അദ്ദേഹം ഒന്നില്‍ ഒരു റണ്ണിന് പുറത്താവുകയും ചെയ്തിരുന്നു. രാഹുലിനെ പിന്തള്ളി പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം മൂന്നാമതെത്തി. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ തന്നെ 894 റേറ്റിങുമായി തലപ്പത്ത് തുടരുകയാണ്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 830 റേറ്റിങുമായി രണ്ടാസ്ഥാനവും നിലനിര്‍ത്തി.

Story first published: Wednesday, March 17, 2021, 14:34 [IST]
Other articles published on Mar 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+