Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വന്‍ തിരിച്ചടി, മുംബൈയില്‍ എട്ട് ഗ്രൗണ്ട് സ്റ്റാഫുമാര്‍ക്ക് കൊവിഡ്!

മുംബൈ: ഐപിഎല്ലിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വേദികളിലൊന്നായ മുംബൈയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇവിടെ എട്ടു ഗ്രൗണ്ട് സ്റ്റാഫുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള മല്‍സരം നടക്കാനിരിക്കെയാണ് വാംഖഡെ സ്റ്റേഡിയത്തിലെ എട്ടു ഗ്രൗണ്ട് സ്റ്റാഫുമാര്‍ക്ക് രോഗബാധയുണ്ടായത്. ഈ മാസം 10 മുതല്‍ 25 വരെ 10 ലീഗ് മല്‍സരങ്ങള്‍ക്കു വാംഖഡെ വേദിയാവുന്നുണ്ട്.

1

മാര്‍ച്ച് 26, ഏപ്രില്‍ 1 തിയ്യതികളിലായിട്ടാണ് വാംഖഡെയിലെ 19 ഗ്രൗണ്ട് സ്റ്റാഫുമാര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തിയതെന്നു മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ സീനിയര്‍ ഒഫീഷ്യല്‍ വ്യക്തമാക്കി. മാര്‍ച്ച് 26ന് മൂന്നു പേരുടെയും ഏപ്രില്‍ ഒന്നിന് അഞ്ചു പേരുടെയും ഫലം പോസിറ്റീവായിരിക്കുകയാണ്. ഉടന്‍ തന്നെ ഇവരെയെല്ലാം ഐസൊലേഷനിലേക്കു മാറ്റിയിരുന്നു. പകരക്കാരെ എത്രയും വേഗം കണ്ടെത്താനും നിര്‍ദേശിച്ചിട്ടുണ്ട്. വലിയ രീതിയില്‍ ഒരു വ്യാപനം ഒഴിവാക്കുന്നതിനു വേണ്ടി എല്ലാവിധ ക്രമീകരണങ്ങളും സ്വീകരിച്ചു കഴിഞ്ഞതായും ഒഫീഷ്യല്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ മുംബൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ വച്ചത് നേരത്തേ തന്നെ ആശങ്കള്‍ക്കിടയാക്കിയിരുന്നു. മുംബൈയെ വേദിയാക്കി നിലനിര്‍ത്താനുള്ള ബിസിസിഐയുടെ തീരുമാനത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണ് പുതിയ സംഭവ വികാസങ്ങള്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വാംഖഡെ സ്റ്റേഡിയത്തിലെ 19 ഗ്രൗണ്ട് സ്റ്റാഫുമാരാണ് കൊവിഡ് ടെസ്റ്റിനു വിധയേരായത്.

ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരം അടുത്ത വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഇത്തവണ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന എട്ടു ടീമുകള്‍ക്കും ഹോംഗ്രൗണ്ടില്‍ മല്‍സരങ്ങളില്ല. പകരം നിഷ്പക്ഷ വേദികളിലാണ് എല്ലാ ടീമുകളും കളിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍.

വാംഖഡെ സ്റ്റേഡിയത്തില്‍ ഗ്രൗണ്ട് സ്റ്റാഫുമാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മല്‍സരങ്ങള്‍ മറ്റൊരു വേദിയിലേക്കു ബിസിസിഐ മാറ്റുമോയെന്നാണ് ഇനി അറിയാനുള്ളത്. നോക്കൗട്ട്, ഫൈനല്‍ മല്‍സരങ്ങള്‍ നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലേക്കു മല്‍സരങ്ങള്‍ മാറ്റുകയെന്നത് ബിസിസിഐയ്ക്കു മുന്നിലുള്ള മികച്ച ഓപ്ഷനാണ്. ഐപിഎല്ലില്‍ ഒരു ടീമിന്റെയും ഹോംഗ്രൗണ്ടല്ല ഈ സ്‌റ്റേഡിയമെന്നതും മറ്റൊരു അനുകൂല ഘടമാണ്.

Story first published: Saturday, April 3, 2021, 10:05 [IST]
Other articles published on Apr 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+