For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടിയോടടി, ജയ്‌സ്വാള്‍ പവര്‍പ്ലേ കിങ്! ഗില്‍ ടോപ് 3യില്‍ പോലുമില്ല, കണക്കുകള്‍ ഇങ്ങനെ

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ പുതിയ തുറുപ്പുചീട്ടായി മാറിക്കൊണ്ടിരിക്കുകയാണ് യുവ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരില്‍ ഒരാള്‍ തീര്‍ച്ചയായും താന്‍ തന്നെയാവണമെന്നു വീണ്ടുമൊരു സ്‌ഫോടനാത്മക ഇന്നിങ്‌സിലൂടെ കാണിച്ചു തന്നിരിക്കുകയാണ് അദ്ദേഹം.

34 ബോളില്‍ അഞ്ചു ഫോറും ആറു സിക്‌സറുമടക്കം 68 റണ്‍സ് വാരിക്കൂട്ടിയാണ് ജയ്‌സ്വാള്‍ ക്രീസ് വിട്ടത്. പവര്‍പ്ലേയില്‍ താരത്തിന്റെ കടന്നാക്രമണമാണ് അഫ്ഗാനില്‍ നിന്നും കളി തട്ടിയകറ്റിയതെന്നു ഉറപ്പിച്ചു പറയാം. പവര്‍പ്ലേയില്‍ ജയ്‌സ്വാളിന്റെ പ്രഹരശേഷി ശരിക്കും അതിശയിപ്പിക്കുന്നതാണ്.

YASHASVI JAISWAL

പേസ്- സ്പിന്‍ വ്യത്യാസമില്ലാതെ ഏതു ബൗളറെയും അനായാസം അടിച്ചുപറപ്പിക്കാനുള്ള ബാറ്റിങ് മിടുക്ക് താരത്തിനുണ്ട്. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാന്‍ ജയ്‌സ്വാളിനോളം മികച്ചൊരു താരം ഇന്ത്യക്കു ഇല്ലെന്നു തന്നെ പറയാം. ടി20യിലെ കണക്കുകള്‍ ഇതു ശരിവയ്ക്കുകയും ചെയ്യുന്നു.

2022 ജനുവരി മുതലുള്ള അന്താരാഷ്ട്ര ടി20യിലെ കണക്കുകള്‍ നോക്കിയാല്‍ പവര്‍പ്ലേയില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരിലെ കിങെന്നു ജയ്‌സ്വാളിനെ നമുക്കു വിശേഷിപ്പിക്കാം. കാരണം ആദ്യത്തെ ആറോവറുകളില്‍ ജയ്‌സ്വാളിനേക്കാള്‍ നന്നായി ബാറ്റ് ചെയ്തിട്ടുള്ള മറ്റൊരു ഇന്ത്യന്‍ ഓപ്പണര്‍ ഇല്ലെന്നു തന്നെ കാണാം. 2023 ആഗസ്റ്റ് എട്ടിനു വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ വച്ചായിരുന്നു ജയ്‌സ്വാളിന്റെ ടി20 അരങ്ങേറ്റം.

താരം അരങ്ങേറുന്നതു വരെ പവര്‍പ്ലേയില്‍ ഇന്ത്യയുടെ റണ്‍റേറ്റ് 6.8 മാത്രമായിരുന്നു. പക്ഷെ ജയ്‌സ്വാള്‍ ഓപ്പണിലിലേക്കു വന്നതിനു ശേഷം ഇതു കുത്തനെ ഉയരുകയായിരുന്നു. 9.2 റണ്‍റേറ്റിലാണ് ഇപ്പോള്‍ ടി20യില്‍ ഇന്ത്യ റണ്‍സ് വാരിക്കൂട്ടുന്നത്. എത്ര മാത്രം വലിയ ഇംപാക്ടാണ് അരങ്ങേറി മാസങ്ങള്‍ക്കകം ജയ്‌സ്വാള്‍ ഉണ്ടായിട്ടുള്ളതെന്നു ഇതു തെളിയിക്കുകയും ചെയ്യുന്നു.

പവര്‍പ്ലേയിലെ സ്‌ട്രൈക്ക് റേറ്റിന്റെയും ബൗണ്ടറി ശതമാനത്തിന്റെയുമെല്ലാം കാര്യത്തില്‍ ജയ്‌സ്വാള്‍ മറ്റു ഇന്ത്യന്‍ ഓപ്പണര്‍മാരേക്കാള്‍ ഏറെ മുന്നിലാണ്. പവര്‍പ്ലേയില്‍ 14 മല്‍സരങ്ങളില്‍ നിന്നും താരം സ്‌കോര്‍ ചെയ്തിരിക്കുന്നത് 292 റണ്‍സാണ്. 158.70 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റിലാണിത്. താരത്തിന്റെ ബൗണ്ടറി ശതമാനം 28.3ഉം ആണ്.

ജയ്‌സ്വാള്‍ കഴിഞ്ഞാല്‍ പവര്‍പ്ലേയിലെ കേമന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 29 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം സ്‌കോര്‍ ചെയ്തത് 458 റണ്‍സാണ്. പക്ഷെ സ്‌ട്രൈക്ക് റേറ്റ് ജയ്‌സാളിനോളമില്ല. 132.55 സ്‌ട്രൈക്ക് റേറ്റാണ് ഹിറ്റ്മാനുള്ളത്. ബൗണ്ടറി ശതമാനം 20.9 ആണ്. ഇനിയും ടി20യില്‍ സ്ഥാനമുറപ്പിച്ചിട്ടില്ലാത്ത റുതുരാജ് ഗെയ്ക്വാദാണ് മൂന്നാംസ്ഥാനത്ത്. ബാറ്റിങ് സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെടുന്ന ശുഭ്മന്‍ ഗില്ലിനേക്കാള്‍ കേമനാണ് റുതുരാജെന്നു കണക്കുകള്‍ പറയുന്നു.

YASHASVI JAISWAL

14 ഇന്നിങ്‌സുകളിലാണ് റുതുരാജ് പവര്‍പ്ലേയില്‍ ബാറ്റ് ചെയ്തിരിക്കുന്നത്. 114.86 സ്‌ട്രൈക്ക് റേറ്റോടെ 201 റണ്‍സും താരം നേടി. ബൗണ്ടറി ശതമാനം നോക്കിയാല്‍ അതു 18.3 ആണ്. റുതുരാജിനു താഴെ നാലാമതാണ് ഗില്‍. 14 ഇന്നിങ്‌സുകളില്‍ തന്നെ കളിച്ച താരം സ്‌ട്രൈക്ക് റേറ്റിലും ബൗണ്ടറി ശതമാനത്തിലും റുതുരാജിനേക്കാള്‍ അല്‍പ്പം മുകളിലാണെങ്കിലും നേടിയ റണ്‍സെടുത്താല്‍ താഴെയാണ്. 164 റണ്‍സ് മാത്രമേ ഗില്ലിന്റെ അക്കൗണ്ടിലുള്ളൂ. 121.48 സ്‌ട്രൈക്ക് റേറ്റും ബൗണ്ടറി ശതമാനം 20ഉം ആണ് താരത്തിനുള്ളത്.

ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗമല്ലാത്ത യുവ വിക്കറ്റ് കീപ്പര്‍ കൂടിയായ ഇഷാന്‍ കിഷനാണ് ലിസ്റ്റിലെ അഞ്ചാമന്‍. 24 ഇന്നിങ്‌സുകളില്‍ നിന്നും 109.43 സ്‌ട്രൈക്ക് റേറ്റില്‍ 348 റണ്‍സാണ് പവര്‍പ്ലേയില്‍ താരം നേടിയത്. ആറാമന്‍ കെഎല്‍ രാഹുലാണ്. 16 മല്‍സരങ്ങളില്‍ നിന്നും 104.41 സ്‌ട്രൈക്ക് റേറ്റില്‍ 213 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടൂള്ളൂ. ബൗണ്ടറി ശതമാനം 13.7 ആണ്.

Story first published: Monday, January 15, 2024, 16:01 [IST]
Other articles published on Jan 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+