Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുരുഷ-വനിതാ താരങ്ങള്‍ ഒരൊറ്റ ടീമില്‍! ഇന്ത്യയുടെ മിക്‌സഡ് ടി20 ഇലവന്‍

ടി20 ഫോര്‍മാറ്റിന്റെ വരവോടെ ക്രിക്കറ്റിന്റെ വളര്‍ച്ച ശരവേഗത്തിലാണ്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോളിനോടു പോലും കിടപിടിക്കുന്ന തലത്തിലേക്ക് ക്രിക്കറ്റ് ഉയര്‍ന്നു വരാനുള്ള പ്രധാന കാരണം ടി20യാണ്. ഇപ്പോള്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ക്രിക്കറ്റിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഫുട്‌ബോളിനോളം തന്നെ ജനപ്രീതിയുള്ള ഗെയിമായി ക്രിക്കറ്റ് മാറുമെന്നതില്‍ ഒരു സംശയവുമില്ല.

1

പുരുഷ ക്രിക്കറ്റിനോളമില്ലെങ്കിലും വനിതാ ക്രിക്കറ്റും വളര്‍ച്ചയുടെ പാതയില്‍ തന്നെയാണ്. വനിതാ ഐപിഎല്ലിന്റെ വരവോടെ വനിതകളുടെ ക്രിക്കറ്റിനും കൂടുതല്‍ ആരാധകരെ നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പുരുഷ, വനിതാ താരങ്ങളെ ഒരൊറ്റ ടീമില്‍ ഉള്‍പ്പെടുത്തി മിക്‌സഡ് മല്‍സരങ്ങള്‍ വേണമെന്നു പലരും ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. പക്ഷെ ഇക്കാര്യത്തില്‍ നീക്കങ്ങളൊന്നും ആരുടെ ഭാഗത്തു നിന്നും കാണുന്നില്ല. അതിനിടെ ഇന്ത്യയുടെ പുരുഷ, വനിതാ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ടി20 ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരം ലാല്‍ചന്ദ് രാജ്പുത്.

2

സ്‌കൈ24 ഡോട്ട് നെറ്റിന്റെ നോട്ട് ജസ്റ്റ് ക്രിക്കറ്റെന്ന ഷോയിലായിരുന്നു നിലവിലെ ഏറ്റവും മികച്ച പുരുഷ, വനിതാ താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ലാല്‍ചന്ദ് രാജ്പുത് ഒരു കിടിലന്‍ ടീമിനെ തിരഞ്ഞെടുത്തത്.
മിക്‌സഡ് ടി20 ഇലവനില്‍ കൂടുതല്‍ കളിക്കാരുള്ളത് പുരുഷ ക്രിക്കറ്റില്‍ നിന്നാണ്. ഏഴു പുരുഷ താരങ്ങള്‍ ഇലവനിലേക്കു വന്നപ്പോള്‍ വനിതാ താരങ്ങള്‍ നാലു പേര്‍ മാത്രമേയുള്ളൂ.

3

നിലവിലെ ഫുള്‍ടൈം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, മുന്‍ നായകന്‍ വിരാട് കോലി തുടങ്ങിയ വമ്പന്‍മാരെല്ലാം ലാല്‍ചന്ദ് രാജ്പുതിന്റെ മിക്‌സഡ് ഇലവനിലുള്ളത്. റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. ടി20യിലെ മികച്ച റെക്കോര്‍ഡ് പരിഗണിച്ചാണ് ഇവരെയെല്ലാം ഉള്‍പ്പെടുത്തിയതെന്നു അദ്ദേഹം പറയുന്നു. ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് ഓള്‍റൗണ്ടര്‍മാര്‍. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. പക്ഷെ പ്രമുഖ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ തഴയപ്പെട്ടു.

4

ഹാര്‍ദിക് പാണ്ഡ്യ ഗംഭീര ഫിനിഷറാണ്. ഇപ്പോള്‍ ഐപിഎല്ലില്‍ അദ്ദേഹം ഉത്തരവാദിത്വവും ഏറ്റെടുത്തിരിക്കുകയാണ്. രവീന്ദ്ര ജഡേജ തകര്‍പ്പന്‍ ഓള്‍റൗണ്ടറാണ്. നിലവില്‍ നമുക്ക് ലഭിച്ച ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് ബുംറയെന്നും ലാല്‍ചന്ദ് രാജ്പുത് വ്യക്തമാക്കി.

5

വനിതാ ടീമില്‍ നിന്നും നാലു പേരെയാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യത്തെയാള്‍ മിതാലി രാജാണ്. ഹര്‍പ്രീത് കൗര്‍ വളരെ അപകടകാരിയായ ബാറ്ററാണ്. മൂന്നാമതായി ഞാന്‍ തിരഞ്ഞെടുക്കുന്നത് സ്മൃതി മന്ദനയെയാണ്. നാലാമാതായി ഫാസ്റ്റ് ബൗളര്‍ ജുലാന്‍ ഗോസ്വാമിയും ഇലവനിലുണ്ടെന്നു രാജ്പുത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ മിക്‌സഡ് ടി20 ടീം

ഇന്ത്യയുടെ മിക്‌സഡ് ടി20 ടീം

രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദന, ജുലാന്‍ ഗോസ്വാമി.

Story first published: Monday, May 9, 2022, 16:45 [IST]
Other articles published on May 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+