For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനം രോഹിത്തിന്, ടി20 നായകന്‍ ഹാര്‍ദിക്ക്; സഞ്ജുവും ഗില്ലും ഒരു ടീമില്‍ മാത്രം!

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലും മൂന്നു വ്യത്യസ്ത ടീമുകളെന്നത് ഇപ്പോള്‍ വലിയ പുതുമയുള്ള കാര്യമല്ല. ഇംഗ്ലണ്ട് വളരെ വിജയകരമായി പരീക്ഷിച്ച ഫോര്‍മുല കൂടിയാണിത്. നിലവില്‍ ഏകദിന ലോകകപ്പിന്റെയും ടി20 ലോകകപ്പിന്റെയും അവകാശികള്‍ കൂടിയാണ് അവരെന്നത് ഇതു അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. ഒരു ഐസിസി ട്രോഫിക്കു വേണ്ടി 2013 മുതല്‍ കാത്തിരിക്കുന്ന ടീം ഇന്ത്യക്കു എന്തുകൊണ്ടു ഇംഗ്ലണ്ട് മോഡല്‍ മാതൃകയാക്കിക്കൂടായെന്നതാണ് ചോദ്യം.

നിലവില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലും ടെസ്റ്റിലും ഇന്ത്യക്കു വ്യത്യസ്ത ടീമുകളാണ്. എന്നാല്‍ ഏകദിനം, ടി20 എന്നിവയില്‍ ഏറെക്കുറെ ഒരേ ടീമിനെയാണ് ഇന്ത്യ ഇറക്കാറുള്ളത്. ഒന്നോ, രണ്ടോ മാറ്റങ്ങള്‍ മാത്രമേ ഈ ടീമുകള്‍ തമ്മിലുണ്ടാവാറുള്ളൂ. എന്നാല്‍ ഈ രീതി മാറ്റി ഇംഗ്ലണ്ടിന്റെ ശൈലിയില്‍ തീര്‍ത്തും വ്യത്യസ്തമായ രണ്ടു ടീമുകളെ ഇന്ത്യ ഇറക്കിയാല്‍ എങ്ങനെയിരിക്കും? ചില താരങ്ങള്‍ രണ്ടു ടീമിലും ഇടം പിടിച്ചേക്കാം. എങ്കിലും ഒരു ടീമെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ വലിയ അന്തരം നമുക്കു കാണാന്‍ സാധിക്കും.

ROHIT SHARMA

ഏകദിന ടീമിനെ നയിക്കുക രോഹിത് ശര്‍മയായിരിക്കും. ടീമില്‍ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയാവുക ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലായിരിക്കും. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ വളരെ പെട്ടെന്നാണ് ക്ലിക്കായി മാറിയത്.

മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരായിരിക്കും. ഈ മൂന്നു പേരും ഒരുമിക്കുന്നതോടെ മധ്യനിര വളരെ ശക്തമായി മാറും. ഏകദിനത്തിലെ ബാറ്റിങ് ശൈലിക്കു അനുയോജ്യരായ താരങ്ങളാണ് മൂന്നു പേരുമെന്നത് എടുത്തു പറയേണ്ടതുണ്ട്.

ആറാം നമ്പറില്‍ മലയാളി താരം സഞ്ജു സാംസണായിരിക്കും. ടീമിനു വേണ്ടി വിക്കറ്റും കാക്കുന്ന അദ്ദേഹത്തിനു ബാറ്റിങില്‍ ഫിനിഷറുടെ റോളായിരിക്കും. ഓപ്പണിങ് മുതല്‍ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ മിടുക്കനാണ് സഞ്ജു. അതുകൊണ്ടു തന്നെ ഫിനിഷിങിലും അദ്ദേഹത്തിനു മിന്നിക്കാന്‍ സാധിക്കും.

ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെത്തുക. കുല്‍ദീപ് യാദവായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസര്‍മാരുടെ നിരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്ക്, പ്രസിദ്ധ് കൃഷ്ണ എന്നിവരെയും ഉള്‍പ്പെടുത്താവുന്നതാണ്.

HARDIK PANDYA

അതേസമയം, ഇന്ത്യയുടെ ടി20 ടീമിനെയെടുത്താല്‍ അവിടെ ഓപ്പണര്‍മാര്‍ ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്വാദുമായിരിക്കും. ടീമിനു വേണ്ടി വിക്കറ്റ് കാക്കുന്നതും ഇഷാനായിരിക്കും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി ടി20യില്‍ പ്രഹരശേഷി തെളിയിച്ചു കഴിഞ്ഞ താരമാണ് റുതുരാജ്. ഇന്ത്യക്കു വേണ്ടിയും ഈ പ്രകടനം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിയും.

മൂന്നൂ മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാനെത്തുക സൂര്യകുമാര്‍ യാദവ്, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിങ് എന്നിവരായിരിക്കും. ടി20യുടെ അഗ്രസീവ് ബാറ്റിങ് ശൈലിക്കു വളരെയധികം യോജിച്ചവരാണ് ഇവരെല്ലാം. തിലകും റിങ്കുവും ഇന്ത്യന്‍ ടീമിനായി ഇനിയും അരങ്ങറിയിട്ടില്ലെങ്കിലും ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയവരാണ്. സൂര്യയാവട്ടെ ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയാണ്.

ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരായിരിക്കും ഓള്‍റൗണ്ടര്‍മാര്‍. നേരത്തേ ഏകദിന ടീലും ഇടം പിടിച്ചവരാണ് ഹാര്‍ദിക്കും അക്ഷറും. ഈ ടീമിനെ നയിക്കുന്നതും ഹാര്‍ദിക്കായിരിക്കും.

യുസ്വേന്ദ്ര ചഹലും രവി ബിഷ്‌നോയിയുമായിരിക്കും സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ടി20യില്‍ മികച്ച റെക്കോര്‍ഡാണ് ഇരുവര്‍ക്കുമുള്ളത്. പേസ് ബൗളിങില്‍ മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, ശിവം മാവി എന്നിവരെയും ഇന്ത്യക്കു അണിനിരത്താം.

ഇന്ത്യന്‍ ഏകദിന സ്ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്ക്, പ്രസിദ്ധ് കൃഷ്ണ.

ഇന്ത്യന്‍ ടി20 സ്ക്വാഡ്

ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, ശിവം മാവി.

Story first published: Saturday, June 17, 2023, 17:09 [IST]
Other articles published on Jun 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+