For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി യുഗവും കോലി യുഗവും തമ്മിലുള്ള വ്യത്യാസമെന്ത്? രണ്ടും ആവശ്യമെന്ന് ഇര്‍ഫാന്‍ പഠാന്‍

ഒരു ചാനല്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു യുഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ടീം ഇന്ത്യയും മുന്‍ നായകന്‍ എംഎസ് ധോണിയുടെ ടീം ഇന്ത്യയും തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. ധോണിക്കു കീഴില്‍ കുറച്ചു മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് ഇര്‍ഫാന്‍.

1

ധോണിയും കോലിയും തീര്‍ത്തും വ്യത്യസ്തരായ രണ്ടു ക്യാപ്റ്റന്‍മാരാണെന്നു അദ്ദേഹം പറയുന്നു. എത്ര സമ്മര്‍ദ്ദമുള്ള സാഹചര്യത്തെയും വളരെ കൂളായി കൈകാര്യം ചെയ്യാന്‍ മിടുക്കനായിരുന്ന ധോണിയെ മിസ്റ്റര്‍ കൂളെന്നാണ് ഇര്‍ഫാന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ലാത്ത മനോഭാവം ടീമിലുണ്ടാക്കാന്‍ കോലിക്കായിട്ടുണ്ടെന്നു മുന്‍ ഓള്‍റൗണ്ടര്‍ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡെന്ന ഷോയില്‍ സംസാരിക്കവെയാണ ധോണിയെയും കോലിയെയും ഇര്‍ഫാന്‍ താരതമ്യം ചെയ്തത്.

ധോണിയുടെ യുഗത്തില്‍ നമ്മള്‍ കണ്ടത് ശാന്തതയാണെങ്കില്‍ കോലി യുഗത്തില്‍ ഇപ്പോള്‍ നമ്മള്‍ കാണുന്നത് ആക്രമണോത്സുകതയാണ്. വിജയം കൈവരിക്കാന്‍ ഇവ രണ്ടും ആവശ്യമാണ്. ശാന്തത കൊണ്ട് എങ്ങനെ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന് ധോണിയും അഗ്രസീവായ സമീപനം കൊണ്ട് എങ്ങനെ ഇതു സാധിക്കുമെന്ന് കോലിയും കാണിച്ചു തന്നു. ഇതു തന്നെയാണ് ഈ രണ്ടു യുഗങ്ങള്‍ തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

2

വളരെ ബുദ്ധിമുട്ടേറിയ, അസാധ്യമെന്നു കരുതപ്പെട്ട സാഹചര്യങ്ങളില്‍ ധോണി ടീമിനെ ജയിപ്പിക്കുന്നത് നമ്മള്‍ നേരത്തേ കണ്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ റെക്കോര്‍ഡും നമ്മള്‍ കണ്ടു. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍പ്പോയി തോല്‍പ്പിക്കാന്‍ കോലിക്കും ടീമിനും സാധിച്ചു. ഓസീസ് ഫാസ്റ്റ് ബൗളര്‍മാര്‍ എല്ലായ്‌പ്പോഴും അഗ്രസീവായി കളിക്കുന്നവരാണ്. ആര്‍ക്കുമെതിരേയും ആധിപത്യം നേടാനുള്ള ശേഷിയും അവര്‍ക്കുണ്ട്. എന്നാല്‍ കോലി അവിടെ പോയി താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഓസീസ് ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം സ്ഥാപിച്ചുവെന്നും ഇര്‍ഫാന്‍ വിശേഷിപ്പിച്ചു.

അതേസമയം, നിലവില്‍ ധോണിയും കോലിയും ഐപിഎല്‍ തയ്യാറെടുപ്പിലാണ്. ഇരുവരും തങ്ങളുടെ ടീമുകള്‍ക്കൊപ്പം യുഎഇയിലാണുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം നാലാം ട്രോഫി തേടിയാണ് ധോണിയുടെ സിഎസ്‌കെ ഇറങ്ങുകയെങ്കില്‍ കോലിക്കു കീഴില്‍ കന്നിക്കിരീടമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വപ്‌നം കാണുന്നത്.

Story first published: Thursday, August 27, 2020, 17:52 [IST]
Other articles published on Aug 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+