Ind vs Aus: സ്മിത്ത് 'കുഴപ്പക്കാരന്‍' പുറത്താക്കുക എളുപ്പമല്ല, പക്ഷെ ഒരു വഴിയുണ്ടെന്നു സച്ചിന്‍
ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന പരമ്പരകളില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന താരങ്ങളിലൊരാള്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തായിരിക്കും. ഐസിസി ടെസ്റ്റ് റാങ്കിങില്‍ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. അസാധാരണമായ ബാറ്റിങ് ശൈലിയുള്ള സ്മിത്തിനെ പുറത്താക്കുകയെന്നതു ബൗളര്‍മാരെ കുഴക്കുമെന്നുറപ്പാണ്.
നാലു ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കി ബോര്‍ഡര്‍- ഗവാസ്‌കര്‍ ടോഫി നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യക്കു സ്മിത്തിനെ തുടക്കത്തില്‍ തന്നെ പുറത്താക്കേണ്ടി വരും. സ്മിത്തിന്റെ വിക്കറ്റ് എങ്ങനെ നേടാമെന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

അഞ്ചാം സ്റ്റംപ് ലക്ഷ്യമിടണം
ഇന്ത്യന്‍ പേസര്‍മാര്‍ കുറച്ചധികം ശ്രമം തന്നെ സ്മിത്തിനെ പുറത്താക്കാന്‍ നടത്തേണ്ടി വരുമെന്നു സച്ചിന്‍ ചൂണ്ടിക്കാട്ടി. എറൗണ്ട് ദി ഓഫ് സ്റ്റംപോ, ഫോര്‍ത്ത് സ്റ്റംപ് ലൈനോ എറിയാന്‍ ശ്രമിക്കാതെ അഞ്ചാം സ്റ്റംപായിരിക്കണം ബൗളര്‍മാര്‍ ലക്ഷ്യമിടേണ്ടതെന്നു സച്ചിന്‍ ഉപദേശിക്കുന്നു.
സ്മിത്തിന്റെ ടെക്‌നിക്ക് വളരെ വിചിത്രമൊണ്. സാധാരണയൊരു ബാറ്റ്‌സ്മാനെ പുറത്താക്കുന്നതു പോലെ അദ്ദേഹത്തെ ഔട്ടാക്കാനാവില്ല. ക്രീസില്‍ നിന്നും മുന്നോട്ടും പിറകോട്ടും നടന്നു കയറി കളിക്കുന്ന ബാറ്റ്‌സ്മാനാണ് സ്്മിത്ത്. സാങ്കല്‍പ്പികമായി നാല്, അഞ്ച് സ്റ്റംപുകള്‍ ഉണ്ടെന്നു കരുതിയായിരിക്കണം സ്മിത്തിനെതിരേ ബൗള്‍ ചെയ്യേണ്ടത്. എങ്കില്‍ അദ്ദേഹത്തെ കുരുക്കാന്‍ കഴിയും. നാല്, അഞ്ച് സ്റ്റംപുകള്‍ മനസ്സില്‍ കണ്ടായിരിക്കണം സ്മിത്തിനെതിരേ ബൗളര്‍മാര്‍ പന്തെറിയേണ്ടതെന്നും സച്ചിന്‍ വിശദമാക്കി.

ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ പ്രേരിപ്പിക്കണം
ഇന്ത്യന്‍ പേസര്‍മാരുടെ ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ താന്‍ തയ്യാറായിക്കഴിഞ്ഞതായി നേരത്തേ സ്മിത്ത് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് സച്ചിനും പ്രതികരിച്ചിരിക്കുകയാണ്. സ്മിത്തിനെതിരേ എറൗണ്ട് ദി ഓഫ് സ്റ്റംപ് ബൗള്‍ ചെയ്യാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ശ്രമിക്കണമെന്നും ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കണമെന്നും സച്ചിന്‍ നിര്‍ദേശിച്ചു.
ഇന്ത്യയുടെ ബൗളിങ് നിര തനിക്കെതിരേ അഗ്രസീവായിട്ടാണ് ബൗള്‍ ചെയ്യുകയെന്നു സ്മിത്തിന് അറിയാം. ബാക്ക് ഫൂട്ടില്‍ കളിച്ച് തുടക്കത്തില്‍ തന്നെ പിഴവുകള്‍ വരുത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കണമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആവശ്യപ്പെട്ടു.

പിച്ചിന്റെ സ്വഭാവം
ഇന്‍സ്വിങ് യോര്‍ക്കര്‍ സ്മിത്തിനെതിരേ കൂടുതല്‍ ഫലപ്രദമാവുമെന്നു കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് ഇതിനു പിച്ചിന്റെ സ്വഭാവം കൂടി മനസ്സിലാക്കേണ്ടതുണ്ടെന്നും സ്വിങ് ലഭിക്കുന്നുണ്ടോ, ഇല്ലയോ എന്നതിനെ ആശ്രയിച്ചാണ് ഇതെന്നും സച്ചിന്‍ വ്യക്തമാക്കി.
അത് സംഭവിക്കണമെങ്കില്‍ എത്രമാത്രം പന്ത് സ്വിങ് ചെയ്യുമെന്ന് അറിയേണ്ടതുണ്ട്. നിങ്ങള്‍ക്കു ഉമിനീര് കൊണ്ടു പന്ത് മിനുക്കാനാവില്ല. അതുകൊണ്ടു തന്നെ തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. പന്ത് സ്വിങ് ചെയ്യുന്നില്ലെങ്കില്‍ ഇന്‍സ്വിങ് യോര്‍ക്കറുകള്‍ നമുക്കു കാണാനാവില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications