For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഏതാണ് ബെസ്റ്റ് ഇലവന്‍? ഓരോ ടീമിന്റെയും ലൈനപ്പ് എങ്ങനെയാവണം- തിരഞ്ഞെടുത്ത് ആകാഷ് ചോപ്ര

ശനിയാഴ്ചയാണ് ഐപിഎല്ലിനു തുടക്കമാവുന്നത്

1

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഓരോ ടീമും എങ്ങനെയായിരിക്കും അണിനിരക്കുകയെന്നത് ഇപ്പോഴും സര്‍െൈപ്രസാണ്. മാച്ച് ഡേയില്‍, അതും മല്‍സരത്തിനു മുമ്പ് മാത്രമേ ഓരോ ടീമിന്റെയും പ്ലെയിങ് ഇലവനില്‍ ആരൊക്കെ കളിക്കുമെന്ന് നമുക്ക് അറിയാന്‍ സാധിക്കൂ. പിച്ചും ഫോമുമെല്ലാം പരിഗണിച്ചായിരിക്കും ഓരോ ടീമും പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുന്നത്. അതോടൊപ്പം പ്ലെയിങ് ഇലവനില്‍ പരമാവധി നാലു താരങ്ങളെന്ന നിയമം ലംഘിക്കാനും പാടില്ല.

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍്‌സ് മുതല്‍ ഇതുവരെ ഫൈനല്‍ പോലും കളിച്ചിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സ് വരെ എട്ടു ഫ്രാഞ്ചൈസികളുടെയും ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ ബാറ്റിങ് ഓര്‍ഡറില്‍ തന്നെ തിരഞ്ഞെടുത്തരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ശക്തമായ ടീമാണ് ഈ സീസണിലും മുംബൈയുടേത്. പുതുതായി ക്രിസ് ലിന്‍, ട്രെന്റ് ബോള്‍ട്ട്, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് എന്നിവര്‍ മുംബൈയിലെത്തിയിട്ടുണ്ട്.
പിന്‍മാറിയ ലസിത് മലിങ്കയ്ക്കു പകരം ജെയിംസ് പാറ്റിന്‍നാണ് ടീമിനൊപ്പം ചേര്‍ന്നത്. പരിചയസമ്പത്തുള്ള ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ അഭാവമാണ് മുംബൈയുടെ ഏക വീക്ക്‌നെസ്.

പ്ലെയിങ് ഇലവന്‍- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കിരോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചഹര്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയും വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും പിന്‍മാറിയത് സിഎസ്‌കെയ്ക്കു തിരിച്ചടിയാണ്. പകരക്കാരായി ആരും ടീമിലെത്തിയിട്ടുമില്ല. അതുകൊണ്ടു തന്നെ ഇനി ടീമിലെ പ്രധാനപ്പെട്ട താരങ്ങള്‍ക്കു പരിക്കേല്‍ക്കുകയോ ഫോമൗട്ടാവുകയോ ചെയ്താല്‍ സിഎസ്‌കെ കുഴപ്പത്തിലാവും.

പ്ലെയിങ് ഇലവന്‍- ഷെയ്ന്‍ വാട്‌സന്‍, അമ്പാട്ടി റായുഡു, ഫാഫ് ഡുപ്ലെസി, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, പിയൂഷ് ചൗള, ദീപക് ചഹര്‍, ഇമ്രാന്‍ താഹിര്‍ / മിച്ചെല്‍ സാന്റ്‌നര്‍, ശര്‍ദ്ദുല്‍ താക്കൂര്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഡെത്ത് ഓവറിലെ വീക്ക്‌നെസ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡെയ്ല്‍ സ്‌റ്റെയ്‌നിനെയും ക്രിസ് മോറിസിനെയും പുതുതായി കൊണ്ടു വന്നത്. ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ സാന്നിധ്യവും ആര്‍സിബിക്കു മുതല്‍ക്കൂട്ടാവും.

പ്ലെയിങ് ഇലവന്‍- ആരോണ്‍ ഫിഞ്ച്, ദേവ്ദത്ത് പടിക്കല്‍ /പാര്‍ഥീവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, മോയിന്‍ അലി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് മോറിസ്, യുസ്വേന്ദ്ര ചഹല്‍, നവദീപ് സെയ്‌നി, ഉമേഷ് യാദവ് / മുഹമ്മദ് സിറാജ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

രണ്ടു തവണ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ദിനേഷ് കാര്‍ത്തികിനു കീഴില്‍ വീണ്ടുമൊരു കിരീടം സ്വപ്‌നം കാണുകയാണ്. ശുഭ്മാന്‍ ഗില്ലിന് ഇന്ത്യന്‍ ടീമിലേക്കു ചേക്കേറാനുള്ള അവസരം കൂടിയാണ് ഈ സീസണ്‍. പിയൂഷ് ചൗളയില്ലാത്തതിനാല്‍ സ്പിന്‍ ബൗളിങിനു സുനില്‍ നരെയ്‌നും കുല്‍ദീപ് യാദവും ചേര്‍ന്നു നേതൃത്വം നല്‍കും.

പ്ലെയിങ് ഇലവന്‍- ശുഭ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍, നിതീഷ് റാണ, ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഇയോന്‍ മോര്‍ഗന്‍, ആന്ദ്രെ റസ്സല്‍, റിങ്കു സിങ്/ സിദ്ദേഷ് ലാദ്/ രാഹുല്‍ ത്രിപാഠി, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ്, പ്രസിദ്ദ് കൃഷ്ണ, ശിവം മാവി/ കമലേഷ് നാഗര്‍ഗോട്ടി/ സന്ദീപ് വാര്യര്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

കെയ്ന്‍ വില്ല്യംസണിനു പകരം ഡേവിഡ് വാര്‍ണര്‍ നായകസ്ഥാനത്തു തിരിച്ചെത്തുന്നുവെന്നതാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ ഏറ്റവും വലിയ മാറ്റം. കാര്യമായ പോരായ്മകളൊന്നും തന്നെയില്ലാത്ത വളരെ സന്തുലിതമായ ടീമാണ് ഹൈദരാബാദിന്റേത്.

പ്ലെയിങ് ഇലവന്‍- ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, വിരാട് സിങ്, പ്രിയം ഗാര്‍ഗ്/ അഭിഷേക് ശര്‍മ/ അബ്ദുള്‍ സമദ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, സിദ്ദാര്‍ഥ് കൗള്‍/ സന്ദീപ് ശര്‍മ.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

എട്ടു ടീമുകളില്‍ വെറും മൂന്നു വിദേശ താരങ്ങളെ ഉള്‍പ്പെടുത്തിയാലും ഏറ്റവും ഹാപ്പിയായി, ആത്മവിശ്വാസത്തോടെ കളിക്കാന്‍ കഴിയുന്ന ഏക ഫ്രാഞ്ചൈസി ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. മികച്ച ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമാണ് ഇതിനു കാരണം. ആര്‍ അശ്വിന്റെ വരവോടെ സ്പിന്‍ ബൗളിങും പരിചയസമ്പന്നനായ അജിങ്ക്യ രഹാനെയുടെ വരവോടെ ബാറ്റിങും കൂടുതതല്‍ കരുത്തുറ്റതായിട്ടുണ്ട്.

പ്ലെയിങ് ഇലവന്‍-ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അലെക്‌സ് ക്യാരി, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, സന്ദീപ് ലാമിച്ചാനെ, കാഗിസോ റബാദ, ഇഷാന്ത് ശര്‍മ.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കെഎല്‍ രാഹുലെന്ന പുതിയ ക്യാപ്റ്റനു കീഴിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പടയൊരുക്കം. ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലില്‍ താരത്തിന്റെ അരങ്ങേറ്റം കൂടിയാണിത്. നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരടക്കം മികച്ച മാച്ച് വിന്നര്‍മാര്‍ പഞ്ചാബിലുണ്ട്. രാഹുലിനൊപ്പം മായങ്ക് അഗര്‍വാള്‍ ഓപ്പണ്‍ ചെയ്യുന്നതാവും ഉചിതം. അങ്ങനെ വന്നാല്‍ ക്രിസ് ഗെയ്‌ലിന് പുറത്തിരിക്കേണ്ടി വരും.

പ്ലെയിങ് ഇലവന്‍- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, സര്‍ഫറാസ് ഖാന്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ദീപക് ഹൂഡ, ക്രിസ് ജോര്‍ഡന്‍, കൃഷ്ണപ്പ ഗൗതം, മുജീബുര്‍ റഹ്മാന്‍, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

നാലു വിദേശ താരങ്ങളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും നിര്‍ണായക കളിക്കാര്‍. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെക്കൂടാകെ ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരായിരിക്കും രാജസ്ഥാന്റെ തുറുപ്പുചീട്ടുകള്‍. ഇവരില്‍ സ്‌റ്റോക്‌സ് ഈ സീസണില്‍ കളിക്കുമോയെന്ന കാര്യം സംശയത്തിന്റെ നിഴലിലാണ്.

പ്ലെയിങ് ഇലവന്‍- ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, റോബിന്‍ ഉത്തപ്പ, റിയാന്‍ പരാഗ്, ശ്രേയസ് ഗോപാല്‍, ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനാട്കട്ട്,. അങ്കിത് രാജ്പൂത്ത് / കാര്‍ത്തിക് ത്യാഗി.

Story first published: Tuesday, September 15, 2020, 16:21 [IST]
Other articles published on Sep 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+