For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഗയുടെ 'രക്ഷയ്‌ക്കെത്തി' സൂര്യ!! ടി20 ക്യാപ്റ്റന്‍സി തെറിച്ചില്ല; സ്‌കൈ ചെയ്ത സഹായമിങ്ങനെ

ഏഷ്യാ കപ്പില്‍ എല്ലാ പ്രവചനങ്ങളും തെറ്റിച്ച് ഇത്തവണ ഫൈനല്‍ വരെ എത്താനായെങ്കിലും പാകിസ്താന്‍ ഹാപ്പിയല്ല. കാരണം ചിരവൈരികളായ ഇന്ത്യയോടു മൂന്നു തവണയാണ് ടൂര്‍ണമെന്റില്‍ അവര്‍ക്കു മുട്ടുമടക്കേണ്ടി വന്നത്. ഓരോ തവണ കണക്കുതീര്‍ക്കുമെന്നു പാക് ഫാന്‍സ് വീരവാദമുഴക്കിയെങ്കിലും ടീം തോറ്റു കൊണ്ടേയിരുന്നു.

പാക് നായതന്‍ സല്‍മാന്‍ ആഗയും ടൂര്‍ണമെന്റില്‍ വന്‍ ദുരന്തമായി മാറി. മികച്ചൊരു ഇന്നിങ്‌സ് പോലും കളിക്കാന്‍ അദ്ദേഹത്തിനായില്ല. അതിനിടെ പാക് ടീമിന്റെ നായസ്ഥാനത്തു നിന്നും ആഗയെ പുറത്താക്കാനുള്ള നീക്കം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയെങ്കിലും പിന്നീട് അതില്‍ നിന്നും അവര്‍ പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

SALMAN AGHA

തല്‍ക്കാലത്തേക്കു നായകസ്ഥാനത്തു അദ്ദേഹം തുടരട്ടെയെന്ന തീരുമാനമാണ് ഇപ്പോള്‍ പിസിബിയെടുത്തിരിക്കുന്നത്. ക്യാപ്റ്റന്‍സി നിലനിര്‍ത്താന്‍ ആഗയെ സഹായിച്ചതാവട്ടെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവാണെന്നമാണ് കൗതുകകരമായ കാര്യം. ഇതു എങ്ങനെയെന്നു നമുക്കു നോക്കാം.

ആഗയ്ക്കു പകരം ഷഹീന്‍

ഏഷ്യാ കപ്പില്‍ ബാറ്റിങില്‍ ദയനീയമായി പരാജയപ്പെട്ട സല്‍മാന്‍ ആഗയെ മാറ്റി പകരം ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീഡിയെ വീണ്ടും നായകസ്ഥാനം ഏല്‍പ്പിക്കുകയെന്നതായിരുന്നു പിസിബിയുടെ പ്ലാന്‍. പക്ഷെ ഇതു വിജയിച്ചില്ല. അതിനു കാരണമാവട്ടെ മുഖ്യ കോച്ചായ മൈക്ക് ഹെസ്സന്റെയും സെലക്ടര്‍മാരുടെയും എതിര്‍പ്പാണ്.

ആഗയെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റരുതെന്നു അവര്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെടുകയായിരുന്നെന്നു ട്രിബ്യൂണിന്റെ (Tribune) റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂര്‍ണമെന്റില്‍ ടീമിന്റെ പ്രകടനം മികച്ചതാണെന്നും കോച്ചും സെലക്ടര്‍മാരും പിസിബിയെ ബോധിപ്പിക്കുകയും ചെയ്തു. 30 മല്‍സരങ്ങളില്‍ വെറും 13 കളികള്‍ മാത്രമേ ആഗയ്ക്കു കീഴില്‍ പാക് ടീം തോറ്റിട്ടുള്ളൂവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പാക് ക്യാപ്റ്റനെന്ന നിലയില്‍ 28 ടി20 ഇന്നിങ്‌സുകളാണ് ആഗ ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ 25.31 ശരാശരിയില്‍ നേടിയതാവട്ടെ 557 റണ്‍സുമാണ്. നാലു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ. ഏഷ്യാ കപ്പിലേക്കു വന്നാല്‍ ഏഴിന്നിങ്‌സില്‍ 12 ശരാശരിയില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തത് വെറും 72 റണ്‍സാണ്. ഉയര്‍ന്ന സ്‌കോറാവട്ടെ 20 റണ്‍സ് മാത്രം.

ആഗയെ രക്ഷിച്ചത് സൂര്യ

ഏഷ്യാ കപ്പിലെ മോശം പ്രകടനം അത്ര കാര്യമാക്കേണ്ടെന്നും ബാറ്ററന്ന നിലയില്‍ ഫോം വീണ്ടെടുക്കാന്‍ സല്‍മാന്‍ ആഗയ്ക്കു കൂടുതല്‍ സമയം വേണമെന്നും കോച്ചും സെലക്ടര്‍മാരും പിസിബിയോടു ആവശ്യപ്പെട്ടു. ആഗയുടെ മോശം ഫോമിനെ ന്യായീകരിക്കാന്‍ അവര്‍ കൂട്ടുപിടിച്ചതാവട്ടെ ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ സൂര്യകുമാര്‍ യാദവിനെയുമാണ്.

SURYA AGHA

ടി20 ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം സൂര്യയുടെയും ഫോമില്‍ വലിയ ഇടവുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ടീം മികച്ച പ്രകടനം തുടരുന്നതിനാല്‍ അതു അദ്ദേഹത്തിന്റെ നായകസ്ഥാനത്തെ ബാധിച്ചിട്ടില്ലെന്നും അവര്‍ പിസിബിക്കു മുന്നില്‍ വിശദീകരിച്ചു.

സൂര്യയില്‍ ബിസിസിഐ വിശ്വാസമര്‍പ്പിച്ചതു പോലെ ആഗയില്‍ പാകിസ്താനും വിശ്വാസമര്‍പ്പിച്ച് ഇപ്പോള്‍ മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും അവര്‍ അഭ്യര്‍ഥിച്ചപ്പോള്‍ പിസിബി സമ്മതം മൂളൂകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വന്‍ ഫ്‌ളോപ്പായി സൂര്യ

ഏഷ്യാ കപ്പില്‍ വളരെ ദയനീയമായിരുന്നു സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് പ്രകടനം. പാകിസ്താനുമായുള്ള മല്‍സരത്തില്‍ നേടിയ 47 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു ഭേദപ്പെട്ട ഇന്നിങ്‌സ് പോലും അദ്ദേഹം കളിച്ചിട്ടില്ല. ആറിന്നിങ്‌സുകളില്‍ നിന്നും 18 ശരാശരിയില്‍ വെറും 72 റണ്‍സാണ് ടൂര്‍ണമെന്റില്‍ സ്‌കൈയുടെ സമ്പാദ്യം.

ഏഷ്യാ കപ്പില്‍ മാത്രമല്ല, കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ടി20 ടീമിന്റെ സ്ഥിരം നായകനായതു മുതല്‍ ബാറ്റിങില്‍ സൂര്യയുടെ ഗ്രാഫ് കുത്തനെ താഴേക്കാണ്. ചുരുക്കം ചില മികച്ച ഇന്നിങ്‌സുകള്‍ മാറ്റി നിര്‍ത്തിയാല്‍ കളിച്ച പരമ്പരകളിലെല്ലാം അദ്ദേഹത്തിന്റെ പ്രകടനം പരിതാപകരമായിരുന്നു.

പക്ഷെ ടീമെന്ന നിലയില്‍ ഇന്ത്യ വിജയക്കുതിപ്പ് നടത്തിയതിനാല്‍ സൂര്യയുടെ ഫ്‌ളോപ്പ് ഷോ വലിയ ചര്‍ച്ചയായി മാറിയില്ല. ഇനി ടീമിനു തിരിച്ചടികള്‍ നേരിടാന്‍ ആരംഭിക്കുമ്പോഴായിരിക്കും അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ക്കെതിരേ ചോദ്യങ്ങളുമുയരുക.

Story first published: Wednesday, October 8, 2025, 9:30 [IST]
Other articles published on Oct 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+