IPL 2020: റെയ്‌നയുടെ അഭാവം എങ്ങനെ ബാധിക്കും? സിഎസ്‌കെയുടെ വീക്ക്‌നെസ് ജോണ്‍സ് പറയുന്നു

സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റുമായ സുരേഷ് റെയ്‌നുടെ പിന്‍മാറ്റം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു നികത്താനാവാത്ത നഷ്ടമാണെന്നു ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരം ഡീന്‍ ജോണ്‍സ് ചൂണ്ടിക്കാട്ടി. വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ചായിരുന്നു ടൂര്‍ണമെന്റിനായി സിഎസ്‌കെയോടൊപ്പം യുഎഇയില്‍ എത്തിയ ശേഷം താരം നാട്ടിലേക്കു മടങ്ങിയത്.
റെയ്‌നയുടെ പകരക്കാരനെ സിഎസ്‌കെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്‍ ചരിത്രത്തില്‍ സിഎസ്‌കെയുടെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനാണ് താരം. മാത്രമല്ല ടൂര്‍ണമെന്റിലെ ഓള്‍ടൈം സ്‌കോറര്‍മാരില്‍ രണ്ടാംസ്ഥാനത്തും അദ്ദേഹമുണ്ട്. റെയ്‌നയില്ലാത്തത് സിഎസ്‌കെയ്ക്കു നികത്താനാവാത്ത നഷ്ടമാണെന്ന് ജോണ്‍സ് അഭിപ്രായപ്പെട്ടു.

റെയ്‌നയുടെ അഭാവം തീരാനഷ്ടം
സിഎസ്‌കെയെ സംബന്ധിച്ച് പുതിയ സീസണില്‍ ഏറ്റവും വലിയ തിരിച്ചടി റെയ്‌നയില്ലെന്നതു തന്നെയാണ്. ഐപിഎല്ലിലെ ഏറ്റവും മികച്ച അഞ്ചു സ്‌കോറര്‍മാരില്‍ ഒരാളാണ് അദ്ദേഹം. റെയ്‌ന ഇടംകൈയന്‍ ബാറ്റ്‌സ്മമാനും സ്പിന്‍ ബൗളിങിനെതിരേ നന്നായി കളിക്കുന്ന താരവുമാണ്. സിഎസ്‌കെയുടെ ഏറ്റവും വലിയ വീക്ക്‌നെസ് അവരുടെ ടീമിലെ ഭൂരിഭാഗം പേരും വലംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആണെന്നതാണെന്നും ജോണ്‍സ് അഭിപ്രായപ്പെട്ടു.

ഇടംകൈയന്‍മാര്‍ വേണം
സിഎസ്‌കെയ്ക്കു വേണ്ടത് കുറച്ച് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരെയാണ്. ഇല്ലെങ്കില്‍ ഈ സീസണില്‍ സിഎസ്‌കെ കുഴപ്പത്തിലാവും. പ്രത്യേകിച്ചും ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ കളിക്കുമ്പോള്‍ അവരുടെ ബാറ്റ്‌സ്മാന്‍മാര്‍ പതറുമെന്നും ജോണ്‍സ് ചൂണ്ടിക്കാട്ടി.
റെയ്‌നയുടെ അഭാവത്തില്‍ സിഎസ്‌കെയുടെ മികച്ച ടീം കോമ്പിനേഷനെ തിരഞ്ഞെടുക്കുകയെന്നത് ക്യാപ്റ്റന്‍ ധോണിക്കും കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങിനും വെല്ലുവിളിയായി തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പകരക്കാരന്‍ ആര്?
റെയ്‌നയുടെ പകരനായി ഈ റോളില്‍ ആരെ കളിപ്പിക്കുമെന്നതാണ് സിഎസ്‌കെയ്ക്കു മുന്നിലുള്ള ചോദ്യം. അത് സാം കറെനായിരിക്കുമോ, അതോ രവീന്ദ്ര ജഡേജയായിരിക്കുമോ? അല്ലെങ്കില്‍ ഡ്വയ്ന്‍ ബ്രാവോയോ, ഇമ്രാന്‍ താഹിറോ ആവുമോ? ധോണിയും വാട്‌സനും ഏറെക്കാലമായി ബാറ്റ് ചെയ്തിട്ടില്ല. റെയ്‌നയും ഹര്‍ഭജന്‍ സിങും വീട്ടിലേക്കു മടങ്ങുകയും ചെയ്തു. ഇനിയെല്ലാം ഫ്‌ളെമിങിന്റെയും ധോണിയുടെയും കൈകളിലാണ്. അവര്‍ എങ്ങനെ ടീമിനെ മുന്നോട്് കൊണ്ടു പോവുമെന്നതാണ് കാത്തിരുന്നു കാണേണ്ടതെന്നും ജോണ്‍സ് വിശദമാക്കി.
ശനിയാഴ്ച സിഎസ്‌കെയും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് കളിയാരംഭിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications