For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കയറിയടിക്ക്, എന്ത് മുട്ടിക്കളിയാണിത്? സച്ചിനെ 'വഴിതെറ്റിച്ച' വീരു, സംഭവം ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ ബാറ്റിങ് ജോടികളായി ചൂണ്ടിക്കാണിക്കപ്പെടുന്നവരാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും. ഒരാള്‍ ക്ലാസ് ബാറ്ററായിരുന്നെങ്കില്‍ മറ്റെയാള്‍ മാസ് ബാറ്ററുമായിരുന്നു. വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും റെഡ് ബോള്‍ ക്രിക്കറ്റിലുമെല്ലാം ടീം ഇന്ത്യക്കായി നിരവധി മാച്ച് വിന്നിങ് കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ചിട്ടുള്ളവരാണ് സച്ചിനും വീരും.

കളിക്കളത്തിനു പുറത്തുള്ള അടുത്ത സൗഹൃദമായിരുന്നു ഗ്രൗണ്ടില്‍ ഇവരെ ഇത്രമാത്രം ക്ലിക്കാവാന്‍ സഹായിച്ചിരുന്നതെന്നു കാണാം. അത്ര മാത്രം ഒത്തൊരുമയായിരുന്നു ഇവര്‍ക്കിടയിലുണ്ടായിരുന്നത്. ബാറ്റിങിനിടെ രണ്ടു പേരും പരസ്പരം ഉപദേശിക്കുകയും സഹായിക്കുകയുമെല്ലാം ചെയ്യുന്നതും പതിവായിരുന്നു.

SACHIN SEHWAG

ഒരിക്കല്‍ വീരുവിന്റെ ഉപദേശം കേട്ട് ബാറ്റ് വീശിയ തനിക്കു വിക്കറ്റ് കൈവിടേണ്ടി വന്ന രസകരമായ സംഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സച്ചിന്‍ വെളിപ്പെടുത്തിയിരുന്നു. വീരുവും ഈ അഭിമുഖത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വീരു തന്നെയാണ് ആ സംഭവത്തെക്കുറിച്ച് ഓര്‍ത്തെടുത്ത് ആദ്യം തുറന്നു പറയുകയും ചെയ്തത്. 2002ല്‍ ഇംഗ്ലണ്ടുമായുള്ള ഒരു മല്‍സരത്തിലെ സംഭവത്തെക്കുറിച്ചായിരുന്നു വീരു വെളിപ്പെടുത്തിയത്.

ഞാന്‍ അന്നു ബാറ്റിങില്‍ നല്ല ഫോമിലാണ് കളിച്ചു കൊണ്ടിരുന്നത്. ക്രീസിനു പുറത്തേക്കിറങ്ങി പല ഭാഗത്തേക്കും താന്‍ സിക്‌സറുകളും ഫോറുമെല്ലാം അന്നു അടിച്ചതായി വീരു പറയുന്നു. റീവേഴ്‌സ് സ്വീപ്പ് പരീക്ഷിച്ചപ്പോള്‍ അതും ഫോറായി മാറി. ഇതോടെ ഞാന്‍ വലിയ ആവേശത്തിലാവുകയും ചെയ്തു.

സച്ചിനായിരുന്നു അപ്പോള്‍ എനിക്കൊപ്പം ക്രീസിന്റെ മറുവശത്തുണ്ടായിരുന്നത്. എന്നെപ്പോലെ കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ അദ്ദേഹത്തെയും താന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നു സെവാഗ് വ്യക്തമാക്കി. എത്ര എളുപ്പമുള്ള ബൗളിങാണിതെന്നു ഞാന്‍ സച്ചിനോടു പറഞ്ഞു. നിങ്ങളാണെങ്കില്‍ മുട്ടി മുട്ടി പ്രതിരോധിച്ചു കളിക്കുകയും ചെയ്യുകയാണ്. ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കൂയെന്നു ഞാന്‍ സച്ചിനോടു പറഞ്ഞു.

എന്റെ വാക്കുകള്‍ അദ്ദേഹം അതുപോലെ തന്നെ കേള്‍ക്കുകയും ചെയ്തു. ക്രീസിനു പുറത്തേക്കിറങ്ങി ആഞ്ഞടിക്കാന്‍ ശ്രമിച്ച സച്ചിനു പക്ഷെ ബോള്‍ മിസ്സായി. പിന്നാലെ വിക്കറ്റ് കീപ്പര്‍ അദ്ദേഹത്തെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയും ചെയ്തതായി പൊട്ടിച്ചിരിയോടെ സെവാഗ് വെളിപ്പെടുത്തി.

ഇതിനു പിന്നാലെ സച്ചിനും അന്നു യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു തുറന്നു പറഞ്ഞു. ബോള്‍ ടേണ്‍ ചെയ്യുന്നില്ലെന്നു ഇവനാണ് എന്നോടു പറഞ്ഞത്. അതു ശരിയാണെന്നു ഞാനും അവനോടു പറഞ്ഞു.

SACHIN TENDULKAR

പക്ഷെ എന്നാലും ബൗളര്‍ നന്നായി എറിയുന്നുണ്ടെന്നും വീരുവിനോടു ഞാന്‍ ഔട്ടാവുന്നതിനു മുമ്പ് പറഞ്ഞിരുന്നു. പക്ഷെ ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ട് കളിച്ചു നോക്കൂയെന്ന അവന്റെ വാക്കുകള്‍ ഞാന്‍ ഒന്നു പരീക്ഷിച്ചു നോക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്റെ കണക്കുകൂട്ടല്‍ പാളി. പിച്ച് ചെയ്ത ബോള്‍ ടേണ്‍ ചെയ്ത് എന്നെ കബളിപ്പിക്കുകയായിരുന്നു. ക്രീസിനു പുറത്തേക്കിറങ്ങിയ ഞാന്‍ ഇതോടെ നിസ്സഹായനായി. ഇതിനിടെ വിക്കറ്റ് കീപ്പര്‍ സ്റ്റംപിങും നടത്തിക്കഴിഞ്ഞിരുന്നു. വീരൂയെന്നു വിളിച്ച് ഞാന്‍ നിരാശയോടെ ക്രീസ് വിടുകയായിരുന്നുവെന്നാണ് സച്ചിന്‍ പൊട്ടിച്ചിരിയോടെ വെളിപ്പെടുത്തിയത്.

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റിലെ പകരം വയ്ക്കാനില്ലാത്ത രണ്ടു ബാറ്റിങ് വിസ്മയങ്ങളാണ് സച്ചിനും സെവാഗും. ബാറ്റിങില്‍ ലോകത്തിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ച് കരിയറിന്റെ ക്ലൈമാക്‌സില്‍ ലോകകപ്പിലും മുത്തമിട്ടാണ് സച്ചിന്‍ തന്റെ അത്യുജ്വല ക്രിക്കറ്റ് ഇന്നിങ്‌സിനു തിരശീലയിട്ടത്.

വീരുവാകട്ടെ ക്രിക്കറ്റിലെ എന്റര്‍ടെയ്‌നറായിരുന്നു. സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കൊണ്ട് ബൗളര്‍മാരുടെ ഉറക്കം കെടുത്തിയ അദ്ദേഹവും വലിയ നേട്ടങ്ങള്‍ കുറിച്ച ശേഷമായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story first published: Tuesday, February 13, 2024, 13:58 [IST]
Other articles published on Feb 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+