Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: ക്യാപ്റ്റനായി രോഹിത്തിന്റെ റെക്കോര്‍ഡ് എങ്ങനെ? പാകിസ്താനെ തീര്‍ത്തത് രണ്ടു തവണ

ഇന്ത്യന്‍ ടീമിന്റെ സ്ഥിരം നായകനായ ശേഷം ഗംഭീരമായിട്ടാണ് രോഹിത് ശര്‍മ തന്റെ റോള്‍ നിറവേറ്റുന്നത്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റെക്കോര്‍ഡുകള്‍ പോലും തിരുത്തുമെന്ന തരത്തിലാണ് അദ്ദേഹത്തിനു കീഴില്‍ ടീമിന്റെ മുന്നേറ്റം. രോഹിത് നയിച്ച ഒരു പരമ്പരയില്‍പ്പോലും ഇന്ത്യ തോറ്റിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മാത്രമല്ല ഭൂരിഭാഗം പരമ്പരകളും ഇന്ത്യ തൂത്തുവാരുകയും ചെയ്തു.

1

കഴിഞ്ഞ നവംബറിലായിരുന്നു കോലി സ്ഥാനമൊഴിഞ്ഞതോടെ വൈസ് ക്യാപ്റ്റനായിരുന്ന രോഹിത് ചുമതലയേല്‍ക്കുന്നത്. ഇപ്പോഴിതാ സ്ഥിരം ക്യാപ്റ്റനായ ശേഷം ടീമിനെ ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ കിരീടത്തിലേക്കു നയിക്കാന്‍ തയ്യാറെടുക്കുകയാണ് രോഹിത്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലാണ് അദ്ദേഹത്തിനു കീഴില്‍ ടീം ഇറങ്ങുന്നത്.

2

ഇതു രണ്ടാം തവണയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ ഏഷ്യാ കപ്പ് കളിക്കുന്നത്. 2018ലെ അവസാനത്തെ ടൂര്‍ണമെന്റിലും അദ്ദേഹം നായകനായിരുന്നു. സ്ഥിരം ക്യാപ്റ്റനായിരുന്ന വിരാട് കോലിക്കു ഇന്ത്യ വിശ്രമം നല്‍കിയതോടെയാണ് പകരക്കാരനായി രോഹിത്തിനു നറുക്കുവീണത്. ടീമിനെ ചാംപ്യന്‍മാരാക്കി ബിസിസിഐയും സെലക്ടര്‍മാരും തന്നിലര്‍പ്പിച്ച വിശ്വാസം ഹിറ്റ്മാന്‍ കാക്കുകയും ചെയ്തു.

വലം കൈയന്‍ 11 vs ഇടം കൈയന്‍ 11, ഏകദിനം കളിച്ചാല്‍ ആര് ജയിക്കും?, പരിശോധിക്കാം

2

ഏകദിന ഫോര്‍മാറ്റിലായിരുന്നു 2018ലെ അവസാനത്തെ ഏഷ്യാ കപ്പ്. യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഒരു മല്‍സരത്തില്‍ പോലും തോല്‍ക്കാതെ അഞ്ചു വിജയങ്ങളുമായിട്ടാണ് രോഹിത് ശര്‍മയും സംഘവും ട്രോഫിയുമായി നാട്ടിലേക്കു വിമാനം കയറിയത്. ചിരവൈരികളായ പാകിസ്താനെ രണ്ടു തവണ ഇന്ത്യ തകര്‍ത്തുവിടുകയും ചെയ്തിരുന്നു.

4

പാകിസ്താന്‍, ഹോങ്കോങ് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് എയിലായിരുന്നു ഇന്ത്യ. ആദ്യ കളിയില്‍ ഹോങ്കോങിനെ 26 റണ്‍സിനു തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്.രണ്ടാമത്തെ മല്‍സരത്തില്‍ പാകിസ്താനെതിരേ എട്ടു വിക്കറ്റ് വിജയവുമായി ഇന്ത്യ ഒന്നാസ്ഥാനക്കാരായി സൂപ്പര്‍ ഫോറില്‍ കടന്നു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരായിരുന്നു സൂപ്പര്‍ ഫോറിലെ മറ്റുള്ളവര്‍.

ഐപിഎല്‍ കരിയറിലെ അവസാന പന്തില്‍ വിക്കറ്റ്, അപൂര്‍വ്വ നേട്ടം മൂന്ന് പേര്‍ക്ക് മാത്രം!, അറിയാം

5

ബംഗ്ലാദേശ് (ഏഴ് വിക്കറ്റ്), പാകിസ്താന്‍ (9 വിക്കറ്റ്), അഫ്‌നാസിതാന്‍ (ടൈ) എന്നിങ്ങനെ തോല്‍വിയറിയാതെ ഇന്ത്യ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് ഫൈനലിലെത്തി. ബംഗ്ലാദേശായിരുന്നു എതിരാളികള്‍. ആവേശകരമായ കലാശപ്പോരില്‍ ബംഗ്ലാദേശിനെ മൂന്നു വിക്കറ്റിനു മറികടന്ന് ഇന്ത്യ ജേതാക്കളാവുകയായിരുന്നു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

Story first published: Monday, August 15, 2022, 16:44 [IST]
Other articles published on Aug 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+