Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

20ാം ഓവറില്‍ ഇംഗ്ലണ്ടിന് വേണ്ടത് 14, അശ്വിനുമായി ധോണിയുടെ ചൂതാട്ടം!! അന്ന് കപ്പടിച്ചതെങ്ങനെ?

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരിലൊരാളെന്ന നേട്ടവുമായാണ് വെറ്ററന്‍ ഇതിഹാസ സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐസിസി ടൂര്‍ണമെന്റുകളിലടക്കം ടീം ഇന്ത്യക്കായി നിരവധി ഗംഭീര പ്രകടനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. അക്കൂട്ടത്തില്‍ എടുത്തി പറയേണ്ട പ്രകടനങ്ങളിലൊന്നാണ് 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ അശ്വിന്റെ മാജിക്കല്‍ സ്‌പെല്‍.

മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലാണ് ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമില്‍ നടന്ന ക്ലാസിക്ക് ഫൈനലില്‍ ആതിഥേയര്‍ കൂടിയായ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ കപ്പടിച്ചത്. ചെറിയ സ്‌കോര്‍ പിറന്ന പോരാട്ടത്തില്‍ അഞ്ചു റണ്‍സിന്റെ ത്രില്ലിങ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

അന്നു ധോണി നടത്തിയ വലിയൊരു ചൂതാട്ടം തന്നെയാണ് ഇന്ത്യയുടെ നാടകീയ വിജയത്തിനു പിന്നിലെന്നു പറയാം. അശ്വിനെ വച്ച് അവസാന ഓവറില്‍ അദ്ദേഹം നടത്തിയ പരീക്ഷണം ഇന്ത്യക്കു ജയവും ചാംപ്യന്‍സ് ട്രോഫിയും സമ്മാനിക്കുകയായിരുന്നു. അശ്വിന്‍ എങ്ങനെയായിരുന്നു ഇന്ത്യയുടെ ഹീറോയായി മാറിയതെന്നു നമുക്കു നോക്കാം.

R ASHWIN

പേസര്‍മാരെ വിട്ട് ധോണി

ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനു റണ്‍ചേസില്‍ അവസാനത്തെ ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സാണ്. അവരുടെ കൈവശമുണ്ടായിരുന്നതാവട്ടെ രണ്ടു വിക്കറ്റുകളുമായിരുന്നു. രണ്ടു റണ്‍സുമായി സ്റ്റുവര്‍ട്ട് ബ്രോഡും ഒരു റണ്‍സോടെ ജെയിംസ് ട്രെഡ്വെല്ലുമായിരുന്നു ക്രീസില്‍.

ടീമിലെ പ്രധാന പേസര്‍മാരായിരുന്ന ഭുവനേശ്വര്‍ കുമാറിനു അപ്പോള്‍ ഒരോവറും ഉമേഷ് യാദവിനു രണ്ടോവറുകളും ബാക്കിയുണ്ടായിരുന്നു. ഇവരിലൊരാള്‍ക്കു ക്യാപ്റ്റന്‍ എംഎസ് ധോണി 20ാം ഓവര്‍ നല്‍കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ആ സമയത്തു അദ്ദേഹത്തിന്റെ തുറുപ്പുചീട്ടുകളിലൊരാളായിരുന്നു ആര്‍ അശ്വിന്‍. 20ാമത്തെ ഓവര്‍ അദ്ദേഹത്തിനു ധോണി നല്‍കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തു. മൂന്നോവറില്‍ ഒരു മെയ്ഡനടക്കം ആറു റണ്‍സിനു രണ്ടു വിക്കറ്റാണ് അശ്വിന്‍ അപ്പോള്‍ വിട്ടുകൊടുത്തത്. തുടര്‍ന്നാണ് അദ്ദേഹം അവസാന ഓവര്‍ പന്തെറിയാനെത്തിയത്. ആദ്യ ബോളില്‍ റണ്ണൊന്നുമില്ല. അടുത്ത ബോളില്‍ ബ്രോഡ് ബൗണ്ടറി നേടിയതോടെ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂടി.

ഫൈനലിലെ ആര്‍ അശ്വിന്റെ അവസാന ബോള്‍. വീഡിയോ കാണാം

അടുത്ത നാലു ബോളില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടത് 10 റണ്‍സ്. മൂന്നാമത്തെ ബോളില്‍ ബ്രോഡിനു സിംഗിള്‍ മാത്രമേ അശ്വിന്‍ നല്‍കിയുള്ളൂ. അടുത്ത രണ്ടു ബോളിലും ട്രെഡ്വെല്‍ ഡബിളെടുക്കുകയും ചെയ്തു. ഇതോടെ അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് സിക്‌സര്‍. ട്രെഡ്വെല്ലാണ് സ്‌ട്രൈക്ക് നേരിട്ടത്.

വളരെ കൂളായി, ചെറിയൊരു ചിരിയോടെയാണ് അശ്വിന്‍ ഈ ബോളെറിയാനെത്തിയത്. ഒരു ഷോര്‍ട്ട് ബോളാണ് അദ്ദേഹം പരീക്ഷിച്ചത്. ട്രെഡ്വെല്‍ ബാക്ക്ഫൂട്ടില്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും കണക്ടാവാതെ പോയതോടെ വിക്കറ്റിനു പിന്നില്‍ നായകന്‍ ധോണി ആഹ്ലാദം കൊണ്ട് തുള്ളിച്ചാടിയപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെയും കാണികളുടെയും ആവേശം അണപൊടുകയും ചെയ്തു.

ത്രില്ലിങ് ഫൈനല്‍

എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യയുടെ മൂന്നാമത്തെയും അവസാനത്തെയും ഐസിസി കിരീടവിജയം കൂടിയായരുന്നു 2013ലെ ചാംപ്യന്‍സ് ട്രോഫി നേട്ടം. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു ഏഴു വിക്കറ്റിനു 129 റണ്‍സെന്ന ചെറിയ ടോട്ടല്‍ മാത്രമേ നേടാനായുള്ളൂ. 43 റണ്‍സുമായി വിരാട് കോലി ടോപ്‌സ്‌കോററായപ്പോള്‍ രവീന്ദ്ര ജഡേജ പുറത്താവാതെ 33 റണ്‍സ് നേടി. 31 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മൂന്നാമത്തെയാള്‍.

മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ടിനു എട്ടു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഒയ്ന്‍ മോര്‍ഗന്‍ 33ഉം രവി ബൊപാര 30ഉം റണ്‍സ് നേടി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

Story first published: Wednesday, December 18, 2024, 15:54 [IST]
Other articles published on Dec 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+