Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി അത്രയും വേഗം പ്രതീക്ഷിച്ചില്ല, കോച്ചിനോട് അന്നു ചൂടായി!- മുന്‍ പാക് പേസര്‍

പാകിസ്താന്‍ ക്രിക്കറ്റില്‍ മികച്ച പേസര്‍മാര്‍ക്കു ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല. പ്രതിഭാധനരായ നിരവധി ഫാസ്റ്റ് ബൗളര്‍മാരെ പാകിസ്താനില്‍ നിന്നും നാം കണ്ടു കഴിഞ്ഞു. ഇമ്രാന്‍ ഖാനില്‍ തുടങ്ങി ഇപ്പോള്‍ ടീമിലുള്ള നസീം ഷായിലും മുഹമ്മദ് അബ്ബാസിലുമെത്തി നില്‍ക്കുന്നു ഈ പേസ് ബൗളിങ് പാടവം. ലോകമെമ്പാടുമുള്ള ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമായി മാറിയ നിരവധി ഫാസ്റ്റ് ബൗളര്‍മാര്‍ പാക് ക്രിക്കറ്റിലുണ്ടായിരുന്നു.

വസീം അക്രം, മുഹമ്മദ് ആമിര്‍ എന്നിവരെപ്പോലുള്ളവര്‍ തങ്ങളുടെ കണിശത കൊണ്ടായിരുന്നു എതിരാളികളെ വിറപ്പിച്ചതെങ്കില്‍ വഖാര്‍ യൂനുസ്, ഷുഐബ് അക്തര്‍ ഇവരുടെയല്ലാം ആയുധം വേഗമായിരുന്നു. എന്നാല്‍ ഉയരം കൊണ്ട് പാക് ക്രിക്കറ്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടവര്‍ കുറവായിരുന്നു. ഇവരുലൊരാളാണ് ഏഴടി ഒരിഞ്ച് ഉയരമുള്ള മുന്‍ പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ഒരിക്കല്‍ വേഗം കൊണ്ട് താന്‍ ഞെട്ടിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇര്‍ഫാന്‍.

ആദ്യത്തെ ഇന്ത്യന്‍ പര്യടനം

ആദ്യത്തെ ഇന്ത്യന്‍ പര്യടനം

കരിയറിലെ ആദ്യത്തെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു സംഭവമെന്നു ഇര്‍ഫാന്‍ ഓര്‍ത്തെടുക്കുന്നു. തനിക്ക് അത്ര വേഗത്തില്‍ ബൗള്‍ ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ടീമിന്റെ കോച്ചുമാരും സപ്പോര്‍ട്ട് സ്റ്റാഫുമാരുമെല്ലാം അന്നു തങ്ങളോടു പറഞ്ഞതെന്നായിരുന്നു ചില ഇന്ത്യന്‍ കളിക്കാര്‍ നേരിട്ടു തന്നോടു പറഞ്ഞിരുന്നതായി ഇര്‍ഫാന്‍ വ്യക്തമാക്കി.
ഉയരമുണ്ടെങ്കിലും ബൗളിങിന് അത്ര വേഗതയുണ്ടാവില്ലെന്നും 130-135 കിമി വേഗം വരെ ഇര്‍ഫാനില്‍ നിന്നു പ്രതീക്ഷിച്ചാല്‍ മതിയെന്നുമായിരുന്നു തങ്ങളെ കോച്ചുമാര്‍ അറിയിച്ചതെന്നും ഇന്ത്യന്‍ താരങ്ങള്‍ പറഞ്ഞിരുന്നതായി ഇര്‍ഫാന്‍ ഓര്‍മിച്ചെടുത്തു.

കോലിയും പ്രതീക്ഷിച്ചില്ല

കോലിയും പ്രതീക്ഷിച്ചില്ല

വിരാട് കോലി പോലും തനിക്കു വേഗത്തില്‍ ബൗള്‍ ചെയ്യാന്‍ കഴിയുമെന്ന് അന്നു കണക്കുകൂട്ടിയിരുന്നില്ലെന്നു യൂട്യൂബിലെ ക്രിക്ക് കാസ്റ്റ് പോഡ് കാസ്റ്റില്‍ പാകിസ്താന്‍ അവതാരക സവേര പാഷയുമായി സംസാരിക്കവെ വ്യക്തമാക്കി.
ഉയരമുള്ളതിനാല്‍ ബൗണ്‍സ് ലഭിക്കാന്‍ സാധ്യത കൂടുതലായിരിക്കും. എന്നാല്‍ 130-135 കിമി വേഗത പ്രതീക്ഷിച്ചാല്‍ മതി. അതിനാല്‍ നേരിടാന്‍ അത്ര ബുദ്ധിമുട്ടാണ്ടാവില്ലെന്നായിരുന്നു പരിശീലകസംഘത്തിലെ ഒരാള്‍ കോലിയോടു പറഞ്ഞതെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്താനു വേണ്ടി 60 ഏകദിനങ്ങളിലും 22 ടി20കളിലും ആറു ടെസ്റ്റുകളിലും കളിച്ചിട്ടുള്ള താരം കൂടിയാണ് ഇര്‍ഫാന്‍.

കോച്ചിനോട് ഉടക്കി കോലി

കോച്ചിനോട് ഉടക്കി കോലി

130 കിമിയായിരുന്നു തന്റെ ബൗളിങിനു കോലി പ്രതീക്ഷിച്ചിരുന്ന വേഗം. എന്നാല്‍ 150 കിമിക്ക് അടുത്ത് വേഗത്തില്‍ താന്‍ ബൗള്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന് അതു ഷോക്കായിരുന്നതായി ഇര്‍ഫാന്‍ വെളിപ്പെടുത്തി.
ബാറ്റിങിന് ഇറങ്ങുന്നതിനു മുന്നോടിയായി പാഡ് ധരിച്ച് ഇരിക്കവെ താന്‍ 145-146 കിമി വേഗതയില്‍ ബൗള്‍ ചെയ്യുന്നത് കോലി കണ്ടു. അദ്ദേഹം ഇത് അത്ര കാര്യമാക്കിയില്ല. എന്നാല്‍ 147 കിമി വേഗതയില്‍ ബൗള്‍ ചെയ്തപ്പോള്‍ കോലി തന്റെ അരികില്‍ ഇരുന്ന് വേഗതയെക്കുറിച്ച് നേരത്തേ പറഞ്ഞ കോച്ചുമാരില്‍ ഒരാളോട് ഉടക്കി. നിങ്ങള്‍ കള്ളം പറഞ്ഞതായിരുന്നോ, അല്ലെങ്കില്‍ ഇര്‍ഫാനുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നു കോലി അദ്ദേഹത്തോടു ചോദിക്കുകയും ചെയ്തു. ഇക്കാര്യം കോലി തന്നെയാണ് തന്റെ മുഖത്തു നോക്കി പറഞ്ഞതെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
ബാറ്റ് ചെയ്യവെ 148 കിമി വേഗതയില്‍ ബൗള്‍ ചെയ്തപ്പോഴായിരുന്നു തന്നെ തെറ്റിദ്ധരിപ്പിച്ച കോച്ചുമാരില്‍ ഒരാളോട് ക്ഷുഭിതനായതെന്നു കോലി പറഞ്ഞത്. 150 കിമി വേഗത്തില്‍ ബൗള്‍ ചെയ്യുന്ന ഇര്‍ഫാന്‍ ഏതു തരത്തിലുള്ള മീഡിയം പേസറാണെന്നും താന്‍ അയാളോടു ചോദിച്ചതായി കോലി തന്നെയാണ് പറഞ്ഞതെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.

Story first published: Thursday, August 13, 2020, 13:17 [IST]
Other articles published on Aug 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+