Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാംബ്ലിയും യുവിയും തമ്മില്‍ ഇത്ര വ്യത്യാസമോ? മുന്‍ താരങ്ങളുടെ പെന്‍ഷനെത്ര, അറിയാം

ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പവര്‍ഹൗസുകളെന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് ബിസിസിഐ. സാമ്പത്തികമായി ഐസിസിയെ പോലും നിഷ്പ്രഭമാക്കുന്ന തരത്തിലേക്കു ബിസിസിഐ ഇപ്പോള്‍ വളര്‍ന്നു കഴിഞ്ഞു. ഈ കാരണത്താല്‍ തന്നെ ഐസിസിയെ തങ്ങള്‍ വരച്ച വരയില്‍ നിര്‍ത്താനും ബിസിസിഐയ്ക്കു സാധിക്കുകയും ചെയ്യാറുണ്ട്. ഐപിഎല്ലിന്റെ വരവോടെയാണ് ബിസിസിഐയുടെ മുഖച്ഛായ തന്നെ മാറിയതെന്നു പറയാം.

ഈ ഒരൊറ്റ ടൂര്‍ണമെന്റിലൂടെ കോടികളാണ് ബിസിസിഐയുടെ ഗജനാവിലേക്കു ഒഴുകിയെത്തുന്നത്. സാമ്പത്തികമായി വളരെ മികച്ച നിലയിലായതിനാല്‍ തന്നെ തങ്ങളുടെ മുന്‍ താരങ്ങളെ വളരെ നല്ല രീതിയില്‍ സഹായിക്കാനും ബിസിസിഐയ്ക്കു സാധിക്കാറുണ്ട്. നല്ല പെന്‍ഷന്‍ പാക്കേജ് തന്നെയാണ് തങ്ങളുടെ മുന്‍ താരങ്ങള്‍ക്കു അവര്‍ നല്‍കി വരുന്നത്.

2022ല്‍ പെന്‍ഷന്‍ തുകയില്‍ ബിസിസിഐ വലിയ രീതിയിലുള്ള വര്‍ധനയും വരുത്തിയിരുന്നു. അതുവരെ നല്‍കി വന്നിരുന്ന പെന്‍ഷന്‍ തുക ഇരട്ടിയായി വര്‍ധിപ്പിക്കുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു കഴിഞ്ഞ ചില സൂപ്പര്‍ താരങ്ങള്‍ക്കു പെന്‍ഷനായി മാസംതോറും ബിസിസിഐ എത്രയാണ് നല്‍കി വരുന്നതെന്നു നമുക്കു നോക്കാം.

VINOD KAMBLI

വിനോദ് കാംബ്ലി

1990കളില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഹരമായി മാറുകയും പിന്നീട് വിവാദങ്ങളിലകപ്പെട്ട് കരിയര്‍ അവതാളത്താവുകയും ചെയ്തിട്ടുള്ള അറ്റാക്കിങ് ബാറ്ററാണ് വിനോദ് കാംബ്ലി. ഇന്ത്യക്കായി വെറും 17 ടെസ്റ്റുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും തന്റെ ബാറ്റിങ് ശൈലി കൊണ്ട് ആരാധകരെ നേടിയെടുക്കാന്‍ അദ്ദേഹത്തിനായിരുന്നു.

ബിസിസിഐയുടെ പെന്‍ഷന്‍ സ്‌കീം പ്രകാരം നിലവില്‍ 30,000 രൂപയാണ് അദ്ദേഹത്തിനു ഓരോ മാസവും ലഭിക്കുന്നത്. 25 ടെസ്റ്റുകളില്‍ താഴെ മാത്രമേ കളിച്ചിട്ടുള്ളൂവെന്നതാണ് കാംബ്ലിയുടെ പെന്‍ഷന്‍ കുറയാന്‍ കാരണം.

യുവരാജ് സിങ്

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളുമാണ് യുവരാജ് സിങ്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു അദ്ദേഹം. കൂടാതെ 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കുന്നതിലും യുവി നിര്‍ണായക പങ്കു വഹിച്ചിരുന്നു.

നിലവില്‍ 60,000 രൂപയാണ് ബിസിസിഐയുടെ പെന്‍ഷനായി അദ്ദേഹത്തിനു പ്രതിമാസം ലഭിക്കുന്നത്. 40 ടെസ്റ്റുകളില്‍ യുവി ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഇതാണ് വിനോദ് കാംബ്ലിയേക്കാള്‍ ഇരട്ടി തുക അദ്ദേഹത്തിനു പെന്‍ഷനായി ലഭിക്കാനുള്ള പ്രധാന കാരണം.

ആര്‍ അശ്വിന്‍

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചയാളാണ് മുന്‍ സ്പിന്‍ ഇതിഹാസവും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനു പിന്നാലെയാണ് തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 106 ടെസ്റ്റുകളില്‍ കളിച്ച ശേഷമാണ് അശ്വിന്റെ പടിയിറക്കം.

ബിസിസിഐയുടെ പെന്‍ഷനായി അദ്ദേഹത്തിനു ഇനി ഓരോ മാസവും ലഭിക്കാന്‍ പോവുന്നത് 70,000 രൂപയാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ നാട്ടിലും പുറത്തും ഇന്ത്യക്കായി പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും കാഴ്ചവച്ചിട്ടുള്ള താരമാണ് അശ്വിന്‍.

KAPIL DEV

കപില്‍ ദേവ്

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെഐതിഹാസിക ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് മുന്‍ നായകന്‍ കപില്‍ ദേവ്. 1983ല്‍ ആദ്യമായി ഇന്ത്യക്കു ലോക കിരീടം സമ്മാനിച്ചത് അദ്ദേഹമാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ നായകനെന്നാണ് കപില്‍ വിശേഷിപ്പിക്കപ്പെടാറുള്ളത്.

2022ലെ പെന്‍ഷന്‍ ഭേദഗതിക്കു ശേഷം 70,000 രൂപയാണ് പ്രതിമാസം അദ്ദേഹത്തിനു ബിസിസിഐ നല്‍കുന്നത്. ഇന്ത്യക്കായി 131 ടെസ്റ്റുകളിലും 225 ഏകദിനങ്ങളിലും കളിച്ച ശേഷമാണ് ക്രിക്കറ്റിനോടു കപില്‍ ഗുഡ്‌ബൈ പറഞ്ഞത്.

സൗരവ് ഗാംഗുലി

ഇന്ത്യയുടെ മറ്റൊരു മഹാനായ ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് സൗരവ് ഗാംഗുലി. അതു വരെ അത്ര പരിചിതമല്ലാതിരുന്ന അഗ്രസീവ് ക്രിക്കറ്റിലേക്കു ഇന്ത്യന്‍ ക്രിക്കറ്റിനെ ഉടച്ചുവാര്‍ത്തത് ദാദയാണ്. കൂടാതെ തനിക്കു കീഴില്‍ ഒരു സുവര്‍ണ തലമുറയെ വാര്‍ത്തെടുക്കാനും അദ്ദേഹത്തിനായിരുന്നു.

ക്യാപ്റ്റന്‍സി മാത്രമല്ല അഗ്രസീവ് ബാറ്റിങ് കൊണ്ടും ഗാംഗുലി ആരാധകരുടെ ഹീറോയായിരുന്നു. 113 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള അദ്ദേഹത്തിനു നിലവില്‍ ബിസിസിഐയുടെ പെന്‍ഷനായി ലഭിക്കുന്നത് 70,000 രൂപയാണ്.

Story first published: Tuesday, December 24, 2024, 12:25 [IST]
Other articles published on Dec 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+