IPL 2021: പഞ്ചാബിന്റെ 'പഴ്‌സില്‍' കൂടുതല്‍ പണം, കുറവ് സിഎസ്‌കെയ്ക്ക്- ലേലത്തെക്കുറിച്ച് എല്ലാമറിയാം
ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ഇനി നാലു മാസത്തോളമുണ്ടെങ്കിലും താരലേലവുമായി ബന്ധപ്പെട്ട് ഫ്രാഞ്ചൈസികള്‍ അണിയറയില്‍ നീക്കങ്ങള്‍ തുടങ്ങി. ഫെബ്രുവരി 11ന് മിനി താരലേലം നടക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇതിനു മുന്നോടിയായി ഈ മാസം 20നുള്ളില്‍ ലേലത്തിനു മുമ്പ് നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ എട്ടു ഫ്രാഞ്ചൈസികളോടും ആവശ്യപ്പെട്ടു കഴിഞ്ഞു.
അടുത്ത ഐപിഎല്ലിന്റെ വേദിയും താരലേലത്തിന്റെ വേദിയും തീരുമാനിച്ചിട്ടില്ല. ലേലത്തിനു മുമ്പ് മൂന്നു താരങ്ങളെയായിരിക്കും ഫ്രാഞ്ചൈസികള്‍ക്കു നിലനിര്‍ത്താന്‍ കഴിയുക. ഒപ്പം റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി രണ്ടു പേരെ അടുത്ത ലേലത്തില്‍ തിരികെ കൊണ്ടുവരാനും സാധിക്കും. ലേലത്തെക്കുറിച്ച് കൂടുതലറിയാം.

ഓരോ ടീമിനും ശേഷിക്കുന്ന തുക
ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കാന്‍ കഴിയുക കിങ്‌സ് ഇലവന്‍ പഞ്ചാബിനായിരിക്കും. 16.5 കോടി രൂപ അവരുടെ പഴ്‌സിലുണ്ട്. ഏറ്റവും കുറവ് ചെന്നൈ സൂപ്പര്‍ കിങ്‌സിനാണ് (0.15 കോടി).
മറ്റു ടീമുകളുടേത് ഇങ്ങനെയാണ്-
രാജസ്ഥാന്‍ റോയല്‍സ് (14.75 കോടി)
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (10.1 കോടി)
ഡല്‍ഹി ക്യാപ്പിറ്റല്‍സ് (9 കോടി)
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (8.5 കോടി)
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (6.4 കോടി)

ലേലത്തിനു മുമ്പ് ഒഴിവാക്കാനിടയുള്ളവര്‍
സിഎസ്‌കെ: കെ എം ആസിഫ്, ഇമ്രാന്‍ താഹിര്‍, കേദാര്‍ ജാദവ്, കാണ്‍ ശര്‍മ, മിച്ചല്‍ സാന്റ്‌നര്‍, മോനു കുമാര്‍, ആര്‍ സായ് കിഷോര്‍, ഷെയ്ന്‍ വാട്‌സണ്‍ (ഐപിഎല്‍ 2020ന് ശേഷം വിരമിച്ചു), മുരളി വിജയ്, പീയൂഷ് ചൗള, ലുംഗി എന്‍ഗിഡി, ഹര്‍ഭജന്‍ സിങ്.
ഡല്‍ഹി: അജിങ്ക്യ രഹാനെ, അവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, കീമോ പോള്‍, സന്ദീപ് ലാമിച്ചാനെ, അലക്‌സ് കറേ, ലളിത് യാദവ്, മോഹിത് ശര്‍മ.
കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: അര്‍ഷ്ദീപ് സിംഗ്, ദര്‍ശന്‍ നാല്‍ഖാണ്ഡെ, ഹര്‍ദസ് വില്‍ജോണ്‍, ക്രിസ് ഗെയ്ല്‍, ഹര്‍പ്രീത് ബ്രാര്‍, ജെ സുചിത്ത്, മുജീബുര്‍ റഹ്മാന്‍, എം അശ്വിന്‍, ദീപക് ഹൂഡ, ഇഷാന്‍ പോറല്‍, ക്രിസ് ജോര്‍ദാന്‍, സിമ്രാന്‍ സിങ്, തജീന്ദര്‍ സിംഗ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: പ്രസിധ് കൃഷ്ണ, റിങ്കു സിംഗ്, സന്ദീപ് വാര്യര്‍, സിദ്ധേഷ് ലാഡ്, ക്രിസ് ഗ്രീന്‍, എം സിദ്ധാര്‍ത്ഥ്, നിഖില്‍ നായിക്.
മുംബൈ ഇന്ത്യന്‍സ്: ആദിത്യ താരെ, ധവാല്‍ കുല്‍ക്കര്‍ണി, ജയന്ത് യാദവ്, ഷെര്‍ഫെയ്ന്‍ റഥര്‍ഫോര്‍ഡ്, മിച്ചല്‍ മക്ലേനഗന്‍, ക്രിസ് ലിന്‍, മൊഹ്സിന്‍ ഖാന്‍, ദിഗ്വിജയ് ദേശ്മുഖ്, പ്രിന്‍സ് ബല്‍വന്ത് റായ്.
രാജസ്ഥാന്‍ റോയല്‍സ്: മായങ്ക് മര്‍ക്കാണ്ഡെ, അങ്കിത് രാജ്പൂത്, മനന്‍ വോറ, ശശാങ്ക് സിംഗ്, വരുണ്‍ ആരോണ്‍, ഒഷെയ്ന്‍ തോമസ്, അനിരുദ്ധ ജോഷി, ആന്‍ഡ്രൂ ടൈ, ആകാശ് സിംഗ്, അനുജ് റാവത്ത്.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: പവന്‍ നേഗി, ഉമേഷ് യാദവ്, ജോഷ് ഫിലിപ്പ്, ഡെയ്ല്‍ സ്റ്റെയ്ന്‍, ഷഹബാസ് അഹമദ്, പവന്‍ ദേശ്പാണ്ഡെ.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: ബേസില്‍ തമ്പി, ബില്ലി സ്റ്റാന്‍ലേക്ക്, മുഹമ്മദ് നബി, ശ്രീവത്സ് ഗോസ്വാമി, സിദ്ധാര്‍ത്ഥ് കൗള്‍, വിരാട് സിംഗ്, ബവനക സന്ദീപ്, ഫാബിയന്‍ അല്ലെന്‍, സഞ്ജയ് യാദവ്.

ഐപിഎല്‍ എപ്പോള്‍ തുടങ്ങും?
മാര്‍ച്ച് അവസാനത്തോടെ തുടങ്ങി മേയ് പകുതിയോടെ തീരുന്ന തരത്തിലായിരിക്കും ഐപിഎല്ലിന്റെ അടുത്ത സീസണ്‍ നടന്നേക്കുകയെന്നാണ് സൂചനകള്‍. ഇന്ത്യയില്‍ തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ബിസിസിഐ ആഗ്രഹിക്കുന്നതെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്നു കഴിഞ്ഞ സീസണിനു വേദിയായത് യുഎഇയായിരുന്നു. ഇത്തവണയും സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ യുഎഇയിലേക്കു തന്നെ ടൂര്‍ണമെന്റ് മാറ്റാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications