Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കിടെ ഇന്ത്യക്കാരിയുമായി പാക് താരത്തിന്റെ റൊമാന്‍സ്, ധോണിയുടെ സിക്‌സര്‍ 'ഡേറ്റ്' മുടക്കി!

ഇന്ത്യന്‍ ഇതിഹാസം എംഎസ് ധോണിയുടെ ഒരു സിക്‌സര്‍ കാരണം പാകിസ്താന്‍ ക്രിക്കറ്ററും ഒരു ഇന്ത്യന്‍ ആരാധികയും തമ്മിലുള്ള 'ഡേറ്റ്' മുടങ്ങിയ രസകരമായ സംഭവം പുറത്തു വന്നിരിക്കുകയാണ്. സ്വാതന്ത്ര ദിനത്തിലായിരുന്നു രാജ്യം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആരാധകരെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഈ വിരമിക്കല്‍. കാരണം നേരത്തേ പല തവണ ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പല തവണ അഭ്യൂഹങ്ങള്‍ വന്നപ്പോഴും അദ്ദേഹം അവയോടൊന്നും പ്രതികരിച്ചിരുന്നില്ല.

2004ല്‍ കെയിനയയിലെ നെയ്‌റോബിയില്‍ നടന്ന ഒരു മല്‍സരത്തിലെ രസകരമായ സംഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്ക്ബസ് പുറത്തുവിട്ടിരിക്കുന്നത്. ധോണി ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുന്നതിനു പോലും മുമ്പായിരുന്നു ഇത്.

ഇന്ത്യ എയ്ക്കായി മിന്നി

ഇന്ത്യ എയ്ക്കായി മിന്നി

നെയ്‌റോബിയില്‍ ഇന്ത്യ എയും പാകിസ്താന്‍ എയും തമ്മിലുള്ള മല്‍സരമാണ് വേദി. ഇന്ത്യ എയ്ക്കു വേണ്ടി ധോണി തകര്‍ത്തു കളിക്കുന്നു. ഇതിനിടെയാണ് ബൗണ്ടറി ലൈനിന് അടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന ഒരു പാക് താരം കളി കാണാനെത്തിയ ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. സ്റ്റാന്‍ഡ്‌സില്‍ വച്ച് മല്‍സരം കണ്ട പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പാക് താരം തനിക്കൊപ്പം മല്‍സരശേഷം ഡേറ്റിനു ക്ഷണിക്കുകയും ചെയ്തു. പെണ്‍കുട്ടിയെക്കൊണ്ട് ഒരു വിധത്തില്‍ താരം ഇതിനു സമ്മതിപ്പിച്ചു.
ധോണി വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു കളിച്ചത്. അതിനാല്‍ തന്നെ ഈ പാക് താരം ബൗണ്ടറി ലൈനിന് അടുത്തു തന്നെ ഫീല്‍ഡ് ചെയ്യുന്നത് തുടരുകയും ചെയ്തു. ഇത് ഈ താരത്തിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. തന്റെ ഈ റൊമാന്‍സിന് പക്ഷെ ധോണി വില്ലനാവുമെന്ന് ഈ താരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ധോണിയുടെ സിക്‌സര്‍

ധോണിയുടെ സിക്‌സര്‍

മല്‍സരത്തില്‍ മിഡ് ഓഫിലായിരുന്നു ഈ പാകിസ്താന്‍ താരം ഫീല്‍ഡീ ചെയ്തത്. ഇന്ത്യന്‍ ആരാധികയുമായുള്ള ഡേറ്റ് ഉറപ്പായതിന്റെ ത്രില്ലില്‍ പാക് താരം ഫീല്‍ഡ് ചെയ്യവെയാണ് ധോണിയുടെ സിക്‌സര്‍ ഇയാളുടെ തലയ്ക്ക് മുകളിലൂടെ പറന്നത്. പിന്നാലെ കണ്ടത് മെഡിക്കല്‍ സംഘം സ്റ്റാന്‍ഡ്‌സിലേക്ക് കുതിച്ചെത്തുന്നതായിരുന്നു. ഇതിന്റെ കാരണമറിയുമോ? ധോണിയടിച്ച ഈ സിക്‌സര്‍ പറന്നിറങ്ങിയത് പാക് താരം റൊമാന്‍സ് ചെയ്ത ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ദേഹത്തായിരുന്നു. പന്ത് കൊണ്ട് പെണ്‍കുട്ടിക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ പാക് താരത്തിന്റെ ഡേറ്റ് കൂടിയാണ് മുടങ്ങിപ്പോയത്.

ധോണിയൊന്നും അറിഞ്ഞില്ല

ധോണിയൊന്നും അറിഞ്ഞില്ല

കളിക്കിടെയുള്ള പാക് താരത്തിന്റെ റൊമാന്‍സും അത് താന്‍ കാരണം മുടങ്ങിയതൊന്നും പക്ഷെ ധോണിയിറഞ്ഞില്ല. കളിയില്‍ ഇന്ത്യയുടെ ഹീറോയായ അദ്ദേഹം പക്ഷെ ഈ പാക് താരത്തിനെയും ഇന്ത്യന്‍ പെണ്‍കുട്ടിയെയും സംബന്ധിച്ച് വില്ലനായി മാറുകയായിരുന്നു.
ധോണിയുടെ തകര്‍പ്പന്‍ പ്രകടനം മല്‍സരത്തില്‍ ഇന്ത്യ എയ്ക്കു മിന്നുന്ന വിജയവും സമ്മാനിച്ചിരുന്നു. ദിനേഷ് കാര്‍ത്തികിന് ദേശീയ ടീമിനൊപ്പം മല്‍സരമുള്ളതിനാല്‍ ഈ ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ എയ്ക്കു വേണ്ടി കളിച്ചിരുന്നില്ല. തുടര്‍ന്നാണ് പകരക്കാരനായി ധോണി എ ടീമിലെത്തിയത്. രണ്ടു സെഞ്ച്വറികളടക്കം ആറ് ഇന്നിങ്‌സുകളില്‍ നിന്നും 72.40 ശരാശരിയില്‍
362 റണ്‍സുമായി അദ്ദേഹം കസറുകയും ചെയ്തു. ധോണിയെ ദേശീയ ടീമിലെത്തിക്കുന്നതില്‍ ഈ പരമ്പരയിലെ പ്രകടനം നിര്‍ണായകമായിരുന്നു.

Story first published: Friday, August 21, 2020, 12:53 [IST]
Other articles published on Aug 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+