For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മെസിയുടെ ബുദ്ധി കൊള്ളാം, സൗദിയുടെ ഓഫര്‍ നിരസിച്ചത് ലാഭമായി- മയാമിയിലെ കണക്കിതാ

ആധുനിക ഫുട്‌ബോളിലെ പകരം വെക്കാനാവാത്ത പ്രതിഭയാണ് ലയണല്‍ മെസി. കളിമികവുകൊണ്ടും പുരസ്‌കാര നേട്ടങ്ങള്‍ക്കൊണ്ടും മറ്റെല്ലാ താരങ്ങളെക്കാളും ഒരുപടി മുകളിലാണ് മെസിയുടെ സ്ഥാനം. ലോക ഫുട്‌ബോളിലെത്തന്നെ ഇതിഹാസമായി അര്‍ജന്റീനക്കാരനായ മെസിയെ വിശേഷിപ്പിക്കാം. കരിയറില്‍ നേടാന്‍ സാധിക്കുന്ന ഒട്ടുമിക്ക പ്രധാന കിരീടങ്ങളും മെസി സ്വന്തമാക്കി. അര്‍ജന്റീനയെ വിശ്വകിരീടത്തിലേക്കെത്തിക്കാനും മെസിക്ക് സാധിച്ചു.

കളത്തിനുള്ളിലെ മെസിയുടെ ബുദ്ധിപരമായ നീക്കം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ കളത്തിനുള്ളില്‍ മാത്രമല്ല ജീവിതത്തിലുടെനീളം മെസി ഈ ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന് ഏറ്റവും മികച്ച ഉദാഹരമാണ് മെസിയുടെ അവസാനത്തെ കൂടുമാറ്റം. ബാഴ്‌സലോണയില്‍ നിന്ന് വിപ്ലവകരമായി പടിയിറങ്ങിയ മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്കാണെത്തിയത്. കെയ്‌ലിയന്‍ എംബാപ്പെ, നെയ്മര്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട പിഎസ്ജിയില്‍ മെസിക്ക് പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല.

ഇതോടെ പിഎസ്ജി വിടാന്‍ മെസി തീരുമാനിച്ചു. സൗദി അറേബ്യന്‍ ക്ലബ്ബും അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുമാണ് മെസിക്കായി പ്രധാനമായും രംഗത്തെത്തിയത്. മയാമിയുടെ ഓഫര്‍ 50 മില്യണ്‍ യുഎസ് ഡോളറായിരുന്നു. എന്നാല്‍ ഇതിന്റെ ഇരട്ടിയോളമായിരുന്നു സൗദി അറേബ്യന്‍ ക്ലബ്ബ് നല്‍കിയ ഓഫര്‍. എന്നിട്ടും മെസി ഈ ഓഫര്‍ നിരസിച്ച് മെസി മയാമിയിലേക്ക് പോയത് ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബായതുകൊണ്ടോ സൗദി ക്ലബ്ബിന്റെ നിലവാരക്കുറവുകൊണ്ടോ അല്ല.

അതിന് പിന്നില്‍ മെസിയുടെ സാമ്പത്തിക നേട്ടം തന്നെയാണ് എടുത്തു പറയേണ്ടത്. മയാമിയില്‍ മെസിക്ക് ലഭിക്കുന്നത് കേവലം പ്രതിഫലം മാത്രമല്ല. മയാമിയിലെ മെസിയുടെ ആകെ വരുമാനം നോക്കുമ്പോള്‍ സൗദി ക്ലബ്ബിന്റെ ഓഫറിനെക്കാള്‍ വളരെ ഉയരെയാണുള്ളത്. മെസിക്ക് ആജീവനാന്തം പ്രതിഫലം ലഭിക്കുന്ന കരാറാണ് മയാമിയില്‍ ലഭിക്കുന്നത്. വര്‍ഷം 50 മില്യണ്‍ യുഎസ് ഡോളറാണ് പ്രതിഫലമായി മെസിക്ക് ലഭിക്കുന്നത്. ഇതോടൊപ്പം ഇന്റര്‍ മയാമിയിലെ ജേഴ്‌സി വില്‍പ്പനയുടെ ഷെയറും മെസിക്ക് ലഭിക്കും.

lionel messi

മെസി മയാമിയിലേക്കെത്തിയപ്പോള്‍ കോടികളുടെ ജേഴ്‌സി വില്‍പ്പനയാണ് നടന്നത്. ഇതിന്റെ ലാഭ വിഹിതവും മെസിക്കും ലഭിക്കും. എന്നാല്‍ മെസിക്ക് ഏറ്റവും ലാഭം നല്‍കുന്ന കരാറിലെ വ്യവസ്ത മറ്റൊന്നാണ്. അതാണ് ആപ്പിള്‍, അഡിഡാസ് കമ്പനികളില്‍ മെസിക്ക് ഷെയറാണ്. രണ്ട് ബ്രാന്റുകളും ലോകത്തിലെത്തന്നെ ഏറ്റവും ആസ്തിയുള്ളതാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് ബ്രാന്റിലും കരാര്‍ ലഭിച്ചതോടെ കോടികളാണ് മെസിക്ക് വരുമാനമായി ലഭിക്കുന്നത്.

ഇന്റര്‍ മയാമിയില്‍ നിന്ന് പോന്നാലും മെസിക്ക് ഈ ഷെയറില്‍ നിന്നുള്ള പ്രതിഫലം ലഭിക്കും. ആജീവനാന്തം വലിയൊരു തുക ലാഭവിഹിതമായി മെസിക്ക് ലഭിക്കും. ഷെയറിലൂടെ ലഭിക്കുന്ന തുക മെസിയുടെ മയാമിയിലെ പ്രതിഫലത്തേക്കാള്‍ കൂടുതലാണെന്ന് പറയാം. അതുകൊണ്ടുതന്നെ സൗദി ക്ലബ്ബിന്റെ വമ്പന്‍ ഓഫര്‍ നിരസിച്ച് മെസി അമേരിക്കന്‍ ക്ലബ്ബിലേക്ക് പോയത് എന്തുകൊണ്ടും താരത്തിന് ലാഭമാണെന്ന് പറയാം. മയാമിയിലൂടെ മെസി കരിയര്‍ അവസാനിപ്പിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ബാഴ്‌സലോണയിലൂടെ മെസി വിരമിക്കല്‍ പ്രഖ്യാപിക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടുന്ന ബാഴ്‌സലോണക്ക് മെസിയെ തിരികെ എത്തിക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ബാഴ്‌സലോണയിലേക്കുള്ള മടങ്ങിവരവ് പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം. മെസി സൗദി ക്ലബ്ബിന്റെ ഓഫര്‍ നിരസിച്ചെങ്കിലും റൊണാള്‍ഡോ സൗദി ക്ലബ്ബിലാണുള്ളത്. വീണ്ടുമൊരു മെസി-റൊണാള്‍ഡോ പോരാട്ടം കാണാന്‍ ഇനി സാധിക്കില്ലെന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

അടുത്ത ഫുട്‌ബോള്‍ ലോകകപ്പിലും മെസി കളിക്കാനാണ് സാധ്യത. എന്നാല്‍ റൊണാള്‍ഡോ അടുത്ത ഫുട്‌ബോള്‍ ലോകകപ്പ് കളിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഈ സൂപ്പര്‍ താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഇനി സാധ്യത കുറവാണ്.

Story first published: Thursday, January 11, 2024, 17:36 [IST]
Other articles published on Jan 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+