For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ടിനെ മെരുക്കാന്‍ ഇന്ത്യക്കു ഇവര്‍ മതി! ടി20യിലെ മികച്ച ഇലവന്‍ നോക്കാം

അഞ്ചു ടി20കളിലാണ് ഇരുടീമും ഏറ്റുമുട്ടുന്നത്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സര്‍പ്രൈസ് ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. ടി20 സ്‌പെഷ്യലിസ്റ്റുകളായ താരങ്ങളുടെ വലിയ നിര തന്നെ സംഘത്തിലുണ്ട്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, രാഹുല്‍ തെവാത്തിയ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു റിഷഭ് പന്തിനെ തിരികെ വിളിച്ചപ്പോള്‍ പരിക്കില്‍ നിന്നും മോചിതനമായി പ്രമുഖ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്. ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്ലെയിങ് ഇലവനില്‍ ആരൊക്കെ ഇടം പിടിക്കുമെന്നു നമുക്കു പരിശോധിക്കാം.

വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണര്‍മാരായി ഇറങ്ങേണ്ടത്. സമീപകാലത്ത് നാല്, അഞ്ച് പൊസിഷനുകളിലും രാഹുല്‍ ബാറ്റ് ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായ പൊസിഷന്‍ ഓപ്പണറുടേതാണെന്നു സംശയമില്ലാതെ തന്നെ പറയാം.
കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി ഓപ്പണറായി ഇറങ്ങി രാഹുല്‍ റണ്‍സ് വാരിക്കൂട്ടിയിരുന്നു. ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനും അദ്ദേഹം അവകാശിയായിരുന്നു. രോഹിത്തും രാഹുലും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയാല്‍ അതു ഇന്ത്യയെ വലിയ സ്‌കോര്‍ പടുത്തുയര്‍ത്താനും വലിയ സ്‌കോര്‍ ചേസ് ചെയ്യാനും സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ശിഖര്‍ ധവാന്‍ ടീമിലുണ്ടെങ്കിലും രോഹിത്തിനൊപ്പം രാഹുലിനെ ഇന്ത്യ കളിപ്പിക്കാനാണ് കൂടുതല്‍ സാധ്യത.

മധ്യനിര- കോലി, സൂര്യകുമാര്‍, റിഷഭ് പന്ത്

മധ്യനിര- കോലി, സൂര്യകുമാര്‍, റിഷഭ് പന്ത്

മൂന്നാം നമ്പറില്‍ നായകന്‍ വിരാട് കോലി തന്നെയായിരിക്കും ഇറങ്ങുക. കോലിയുടെ ഫേവറിറ്റ് പൊസിഷനും ഇതു തന്നെയാണ്. നാലാം നമ്പറില്‍ പുതുമുഖമായ സൂര്യകുമാര്‍ യാദവിനെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഏറെ റണ്‍സ് നേടിയിട്ടുള്ള അദ്ദേഹം ഏതു പ്രതിസന്ധി ഘട്ടത്തില്‍ നിന്നും ടീമിനെ കരകയറ്റാന്‍ ശേഷിയുള്ള താരവുമാണ്.
ശ്രേയസ് അയ്യര്‍ അത്ര മികച്ച ഫോമില്‍ അല്ലാത്തതിനാലും പരിക്ക് മാറിയ തിരിച്ചത്തുന്നതിനാലും സൂര്യകുമാറിനെ ഇന്ത്യ നാലാം നമ്പറില്‍ ഇറക്കുന്നതാവും ഉചിതം. അഞ്ചാമനായി മികച്ച ഫോമിലുള്ള റിഷഭ് പന്തിനെ കളിപ്പിക്കാം. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന പന്ത് ഇനി ടി20യിലും ഇതാവര്‍ത്തിച്ചാല്‍ അതു ഇന്ത്യയെ സംബന്ധിച്ച് വലിയ പ്ലസ് പോയിന്റാവും.

ഓള്‍റൗണ്ടര്‍മാര്‍- ഹാര്‍ദിക്, വാഷിങ്ടണ്‍

ഓള്‍റൗണ്ടര്‍മാര്‍- ഹാര്‍ദിക്, വാഷിങ്ടണ്‍

ഓള്‍റൗണ്ടര്‍മാരുടെ റോളില്‍ ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ കളിച്ചാല്‍ അതു ഇന്ത്യക്കു ബാറ്റിങിലും മുതല്‍ക്കൂട്ടാവും. ശസ്ത്രക്രിയക്കു ശേഷം കുറച്ചു കാലമായി ബൗള്‍ ചെയ്യുന്നില്ലെങ്കിലും ഹാര്‍ദിക്കിനെക്കൊണ്ട് ഇന്ത്യക്കു വേണമെങ്കില്‍ നാലോവര്‍ ബൗള്‍ ചെയ്യിക്കാവുന്നതാണ്. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഫിനിഷറുടെ റോളില്‍ ഹാര്‍ദിക്കിനു കസറാന്‍ കഴിയും.
ഏഴാമായി വാഷിങ്ടണിനെ ഇന്ത്യക്കു ബാറ്റിങിന് ഇറക്കാം. ടെസ്റ്റില്‍ ഇതിനകം താരം തന്റെ ബാറ്റിങ് മികവ് ലോകത്തിനു കാണിച്ചുകൊടുത്തു. ടി20യില്‍ ഇതുവരെ വാഷിങ്ടണിന്റെ ബാറ്റിങ് പ്രകടനം കാണാനായിട്ടില്ല. ഈ കുറവ് നികത്താന്‍ അദ്ദേഹത്തിനു ലഭിച്ച മികച്ച അവസരമായിരിക്കും ഇംഗ്ലണ്ടിനെതിരായ പരമ്പര.

ബൗളര്‍മാര്‍- താക്കൂര്‍, ഭുവി, ചഹല്‍, നടരാജന്‍

ബൗളര്‍മാര്‍- താക്കൂര്‍, ഭുവി, ചഹല്‍, നടരാജന്‍

പേസ് ബൗളറില്‍ നിന്നും ഓള്‍റൗണ്ടറായി മാറിക്കൊണ്ടിരിക്കുന്ന ശര്‍ദ്ദുല്‍ താക്കൂര്‍ ടി20ക്ക് യോജിച്ച ബൗളറും വമ്പനടിക്കു ശേഷിയുള്ള ബാറ്റ്‌സ്മാനുമാണ്. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ ഫ്‌ളോപ്പായതിനാല്‍ ദീപക് ചഹര്‍, നവദീപ് സെയ്‌നി എന്നിവരെ പുറത്തിരുത്തി കോലി താക്കൂറിനെ കളിപ്പിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല.
ടി20യില്‍ വിക്കറ്റ് സ്പിന്നിന് അനുകൂലമാണെങ്കില്‍ ഇന്ത്യ സ്പിന്നറെ ഇറക്കിയേക്കും. അങ്ങനെയെങ്കില്‍ താക്കൂറിനു പകരം ഓള്‍റൗണ്ടര്‍ കൂടിയായ അക്ഷര്‍ പട്ടേലായിരിക്കും ടീമിലെത്തുക.
പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാറിനായിരിക്കും ഇന്ത്യന്‍ പേസ് ബൗളിങിന്റെ കടിഞ്ഞാണ്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തില്‍ ഭുവിക്കു ശക്തമായ തിരിച്ചുവരവ് നടത്താനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.
ടി20യിലെ അവിഭാജ്യഘടകമായ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഇന്ത്യക്കു മാറ്റിനിര്‍ത്താന്‍ കഴിയില്ല. ടീമിലെ മറ്റൊരു പേസറായി യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റായ ടി നടരാജന്‍ കളിക്കുന്നതാവും ഉചിതം. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ അരങ്ങേറിയ നട്ടു മിന്നുന്ന പ്രകടനത്തിലൂടെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ഏറ്റവും മികച്ച പ്ലെയിങ് ഇലവന്‍

ഇന്ത്യയുടെ ഏറ്റവും മികച്ച പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍/ അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, ടി നടരാജന്‍.

ടി20 പരമ്പരയ്ക്കായി പ്രഖ്യാപിച്ച ഇന്ത്യന്‍ ടീം

ടി20 പരമ്പരയ്ക്കായി പ്രഖ്യാപിച്ച ഇന്ത്യന്‍ ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, , രാഹുല്‍ തെവാത്തിയ, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, നവദീപ് സൈനി, ശര്‍ദുല്‍ താക്കൂര്‍.

Story first published: Sunday, February 21, 2021, 16:40 [IST]
Other articles published on Feb 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+