ടെസ്റ്റില്‍ സച്ചിന്‍ സ്റ്റംപ് ചെയ്യപ്പെട്ടത് ഒരിക്കല്‍ മാത്രം- പ്ലാന്‍ വെളിപ്പെടുത്തി നാസര്‍ ഹുസൈന്‍
ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റ് ഏതു ടീമിനും വിലമതിക്കാനാവാത്തതാണ്. ലോകത്തിലെ ഓരോ ബൗളറുടെയും സ്വപ്‌നമായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ വിക്കറ്റ്. കരിയര്‍ ഒരിക്കലെങ്കിലും സച്ചിനെ പുറത്താക്കണമെന്ന് ആഗ്രഹിക്കാത്ത ഒരു ബൗളര്‍ പോലുമുണ്ടാവില്ലെന്നുറപ്പാണ്. വിസ്മയിപ്പിക്കുന്ന ബാറ്റിങ് കരിയറാണ് സച്ചിന്റേത്. അക്ഷരാര്‍ഥത്തില്‍ റണ്‍മഴ തന്നെ പെയ്യിച്ച ബാറ്റ്‌സ്മാനെന്നു സച്ചിനെ വിശേഷിപ്പിക്കാം.
ടെസ്റ്റ് കരിയറില്‍ ഒരേയൊരു തവണ മാത്രമേ അദ്ദേഹം സ്റ്റംപ് ചെയ്യപ്പെട്ട് പുറത്തായിട്ടുള്ളൂ. 2001ല്‍ ബെംഗളൂരുവില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഇത്. അന്ന് സച്ചിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചതാവട്ടെ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ജെയിംസ് ഫോസ്റ്ററായിരുന്നു. സച്ചിനെ വീഴ്ത്താന്‍ പയറ്റിയ തന്ത്രം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അന്ന് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റായിരുന്നു ബെംഗളൂരുവില്‍ നടന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 336 റണ്‍സ് നേടി. മറുപടിയില്‍ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. തുടരെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ പതറി.
ഇതേ തുടര്‍ന്നു സച്ചിന്‍ ടീമിന്റെ രക്ഷകന്റെ റോള്‍ ഏറ്റെടുത്തു. ക്ഷമാപൂര്‍വ്വമുള്ള ഇന്നിങ്‌സ് കളിച്ച് അദ്ദേഹം ടീമിനെ മുന്നോട്ടു നയിച്ചു. സച്ചിന്‍ 90കളില്‍ ബാറ്റ് ചെയ്യവെയാണ് ഹുസൈന്‍ സ്പിന്നര്‍ ആഷ്‌ലി ജൈല്‍സിനെ പന്തേല്‍പ്പിച്ചത്. കണിശതോയെ ബൗള്‍ ചെയ്ത ജൈല്‍സിന്റെ ഓവറില്‍ സച്ചിനെ ജെയിംസ് ഫോസ്റ്റര്‍ സ്റ്റംപ് ചെയ്ത് ഒൗട്ടാക്കുകയായിരുന്നു. 90 റണ്‍സാണ് അപ്പോള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

സച്ചിനും വീരേന്ദര്‍ സെവാഗിനും കാണികളില്‍ നിന്നും ലഭിച്ചിരുന്ന പിന്തുണ വളരെ വലുതായിരുന്നുവെന്ന് ഹുസൈന്‍ പറയുന്നു. സച്ചിന്‍ ക്രീസിലുള്ളപ്പോള്‍ എല്ലായ്‌പ്പോഴും കാണികള്‍ സച്ചിന്‍, സച്ചിന്‍ എന്ന് ആര്‍പ്പുവിളിച്ച് പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരിക്കും. അപ്പോള്‍ തന്റെ ബൗളര്‍മാരുടെ കണ്ണുകളിലേക്കു നോക്കിയാല്‍ അവര്‍ മല്‍സരം തോറ്റ മാനസികാവസ്ഥയിലായിരിക്കും. അതുകൊണ്ടു തന്നെ കാണികളെ നിശബ്ദരാക്കണമെങ്കില്‍ അവരുടെ താളം തെറ്റിക്കണം. അതിനുള്ള ഏക വഴി സച്ചിനെ സ്‌കോര്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കുകയെന്നതു മാത്രമാണെന്നും ഹുസൈന്‍ വിശദമാക്കി.

അല്‍പ്പം കാഠിന്യമേറിയ പിച്ചായിരുന്നു ബെംഗളൂരുവിലേതെന്നു ഹുസൈന്‍ പറഞ്ഞു. ഇത് മാറ്റിനിര്‍ത്തിയാല്‍ പിച്ചില്‍ നിന്നും ബൗളര്‍മാര്‍ക്കു കാര്യമായൊന്നും അന്നു ലഭിച്ചില്ല. അതുകൊണ്ടുതന്നെ സാധാരണ രീതിയില്‍ ബൗള്‍ ചെയ്താല്‍ ബൗളര്‍മാര്‍ക്ക് ഈ പിച്ചില്‍ നിന്നും ഒന്നും ലഭിക്കില്ലായിരുന്നു.
അപ്പോഴാണ് ആഷ്‌ലി ജൈല്‍സ് കണിശമായ ലൈനില്‍ പന്തെറിഞ്ഞുകൊണ്ടിരുന്നത്. ഇതേ തുടര്‍ന്നാണ് സച്ചിന്‍ സെഞ്ച്വറിയിലേക്കു നീങ്ങവെ ജൈല്‍സിനെ പന്തേല്‍പ്പിച്ചത്.
സ്റ്റംപിനോട് വളരെ ക്ലോസായി, ബാറ്റ്‌സ്മാന് ഒരു പഴുതും നല്‍കാതെയായിരുന്നു അദ്ദേഹത്തിന്റെ ബൗളിങ്. ഇത് സച്ചിനെ സമ്മര്‍ദ്ദത്തിലാക്കുകയും മുന്നോട്ട് കയറിക്കളിച്ച അദ്ദേഹത്തെ സ്റ്റംപ് ചെയ്ത് ഔട്ടാക്കാന്‍ സഹായിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. അന്നത്തെ മല്‍സരം സമനിലയില്‍ പിരിയുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications