For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: 100 റണ്‍സിന് 1000ത്തിന്‍റെ മൂല്യം! പുജാര- രഹാനെ ജോടിക്കും കൈയടിക്കാം

രണ്ടാം വിക്കറ്റില്‍ 100 റണ്‍സ് ഇവര്‍ നേടിയിരുന്നു

ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ചരിത്രവിജയം നേടിയപ്പോള്‍ അധികം പ്രശംസിക്കപ്പെടാതെ പോയ രണ്ടു പേരുണ്ട്. അതു ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയുമായിരുന്നു. ഇന്ത്യയുടെ വന്‍ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും മുഹമ്മദ് ഷമി- ജസ്പ്രീത് ബുംറ ജോടിക്കും ബൗളിങ് നിരയ്ക്കും കെഎല്‍ രാഹുലിനുമായിരുന്നു ലഭിച്ചത്.

രണ്ടാമിന്നിങ്‌സില്‍ വന്‍ പ്രതിസന്ധിയില്‍ നിന്നും ടീമിനെ സുരക്ഷിതമായ നിലയിലേക്കു കൈപിടിച്ചുയര്‍ത്തിയ പുജാര, രഹാനെ ജോടിയെ പലരും കണ്ടില്ലെന്നു നടിക്കുകയും ചെയ്തു. ഇന്ത്യ മൂന്നു വിക്കറ്റിനു 55 റണ്‍സെന്ന നിലയില്‍ രണ്ടാമിന്നിങ്‌സില്‍ പതറവെ ക്രീസില്‍ ഒരുമിച്ച ഈ സഖ്യം 155ല്‍ വച്ചായിരുന്നു വേര്‍പിരിഞ്ഞത്. രഹാനെ 146 ബോളില്‍ അഞ്ചു ബൗണ്ടറികളോടെ 61ഉം പുജാര 206 ബോളില്‍ നാസു ബൗണ്ടറികളോടെ 45ഉം റണ്‍സെടുത്തിരുന്നു.

 അക്കൗണ്ട് തുറക്കാന്‍ 35 ബോളുകള്‍

അക്കൗണ്ട് തുറക്കാന്‍ 35 ബോളുകള്‍

കരിയറിലെ മോശം ഫോമിലായതിനാല്‍ തന്നെ കടുത്ത സമ്മര്‍ദ്ദത്തോടെയായിരുന്നു പുജാര ക്രീസിലെത്തിയത്. ഓരോ ബോളും അദ്ദേഹത്തിനൊരു പോരാട്ടമായിപുന്നു. എഡ്ജുകള്‍ പല തവണ ബീറ്റ് ചെയ്യപ്പെട്ടു, ചിലത് നന്നായി പ്രതിരോധിച്ചു, ചിലത് പ്രതിരോധിക്കവെ പതറി, ചില ബോളുകള്‍ എഡ്ജ് ചെയ്യപ്പെട്ടു ഒടുവില്‍ 35 ബോളുകള്‍ക്കൊടുവിലായിരുന്നു പുജാര ആദ്യ റണ്‍സ് കുറിച്ചത്. ലോര്‍ഡ്‌സിലെ കാണികള്‍ എഴുന്നേറ്റ് നിന്നു കൈയടിച്ചായിരുന്നു അഭിനന്ദിച്ചത്.
30 ബോളില്‍ നിന്നും 20 റണ്‍സെടുത്ത കോലി മടങ്ങിയതോടെ ഇന്ത്യ മൂന്നിന് 55. പുജാരയ്ക്ക് കൂട്ടായി ക്രീസിലെത്തിയത് രഹാനെ.

 വഴിത്തിരിവായ കൂട്ടുകെട്ട്

വഴിത്തിരിവായ കൂട്ടുകെട്ട്

മോശം ഫോമിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന പുജാരയും രഹാനെയും ക്രീസില്‍ ഒന്നിച്ചപ്പോള്‍ ആര്‍ക്കും കാര്യമായ പ്രതീക്ഷയില്ലായിരുന്നു. ഈ കൂട്ടുകെട്ട് എത്ര നേരം പിടിച്ചുനില്‍ക്കുമെന്നു മാത്രമായിരുന്നു എല്ലാവരുംനോക്കിയത്. പക്ഷെ ഇവര്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
ലഞ്ചിനു പിരിയുമ്പോള്‍ 28 ഓവറില്‍ പുജാര- രഹാനെ ജോടി 49 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. സ്‌കോറിങിലെ വേഗമില്ലായ്മ ഇതോടെ വലിയ ചര്‍ച്ചയായി. ഇവരുടെ മെല്ലെപ്പോക്കിനെതിരേ സോഷ്യല്‍ മീഡികളിലൂടെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമുയര്‍ന്നു. ഈ ടെസ്റ്റിനു ശേഷം കരിയര്‍ അവസാനിക്കുന്നതാണ് ഉചിതമെന്നു പോലും ചിലര്‍ ചൂണ്ടിക്കാട്ടി.

 100 റണ്‍സിന്റെ കൂട്ടുകെട്ട്

100 റണ്‍സിന്റെ കൂട്ടുകെട്ട്

ലഞ്ച് ബ്രേക്കിനു ശേഷവും പുജാര- രഹാനെ ജോടി കൂട്ടുകെട്ട് തുടര്‍ന്നു. ഒടുവില്‍ 100 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് സഖ്യം വേര്‍പിരിഞ്ഞത്. 297 ബോളുകളില്‍ നിന്നായിരുന്നു ഇവര്‍ 100 തികച്ചത്. 206 ബോളില്‍ നിന്നും 45 റണ്‍സെടുത്ത പുജാരയായിരുന്നു ആദ്യം പുറത്തായത്. മാര്‍ക്ക് വുഡിന്റെ ബൗളിങില്‍ അദ്ദേഹം തേര്‍ഡ്‌സ സ്ലിപ്പില്‍ ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെ രഹാനെയും ക്രീസ് വിട്ടു. മോയിന്‍ അലിയുടെ ബൗളിങില്‍ എഡ്ജ് ചെയ്ത രഹാനെയെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ പിടികൂടി.
ഇവരുടെ സെഞ്ച്വറി കൂട്ടുകെട്ട് തന്നെയാണ് ഇന്ത്യക്കു കളിയില്‍ വഴിത്തിരിവ് സമ്മാനിച്ചതെന്നു ഉറപ്പിച്ചുപറയാം. പിന്നീട് വാലറ്റത്ത് മുഹമ്മദ് ഷമി- ജസ്പ്രീത് ബുംറ ജോടിയുടെ ഐതിഹാസിക കൂട്ടുകെട്ട് കൂടി കണ്ടതോടെ ഇന്ത്യ മേല്‍ക്കൈ നേടുകയും ചെയ്യുകയായിരുന്നു.

 ഇവരുടെ സമീപനം

ഇവരുടെ സമീപനം

ഇന്ത്യന്‍ നിരയിലെ ഏറ്റവും അനുഭവസമ്പത്തുള്ള രണ്ടു താരങ്ങളാണ് പുജാരയും രഹാനെയും. അതുകൊണ്ടു തന്നെ ഇവരുടെ ഉത്തരവാദിത്വവും കൂടുതലാണ്.ലോര്‍ഡ്‌സിലെ രണ്ടാമിന്നിങ്‌സില്‍ ഇവരിലൊരാള്‍ പുറത്തായാല്‍ പിന്നീട് വരാനുള്ള അംഗീകൃത ബാറ്റ്‌സ്മാന്‍മാര്‍ റിഷഭ് പന്തും രവീന്ദ്ര ജഡേജയും മാത്രമാണ്. അതുകൊണ്ടു തന്നെ പിന്നാലെ വരുന്നവര്‍ക്കു നല്ലൊരു അടിത്തറയിടുകയെന്നതായിരുന്നു പുജാര-രഹാനെ ജോടിയുടെ ദൗത്യം. അതു അവര്‍ ഭംഗിയായി നിറവേറ്റുകയും ചെയ്തു.
ഇംഗ്ലീഷ് ബൗളര്‍മാര്‍ ഈ സമയത്തു വളരെ അച്ചടക്കത്തോടെയായിരുന്നു ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. തികഞ്ഞ ക്ഷമയോടെ ഇവരെ നേരിട്ടാണ് പുജാരയും രഹാനെയും ഇന്ത്യയെ മുന്നോട്ടു നയിച്ചത്. മോശം ബോളുകള്‍ക്കു വേണ്ടി അവര്‍ കാത്തുനിന്നു. ഈ ജോടിയുടെ ഡിഫന്‍സീവ് സമീപനം ഇംഗ്ലീഷ് ബൗളര്‍മാരുടെ താളം പതിയെ നഷ്ടപ്പെടുത്തി. ഇതാണ് പിന്നീട് വാലറ്റത്ത് ഷമി- ബുംറ സഖ്യത്തെപ്പോലും ഇംഗ്ലീഷ് ബൗളര്‍മാരെ അനായാസം നേരിടാന്‍ സഹായിച്ചത്. അതുകൊണ്ടു തന്നെ പുജാര- രഹാനെ ജോടിയുടെ ഇന്നിങ്‌സിന് പൊന്നുംവില തന്നെയാണുള്ളത് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഇവര്‍ സ്വീകരിച്ച സമീപനം തന്നെയായിരുന്നു അത്തരമൊരു ഘട്ടത്തില്‍ ഇന്ത്യക്കും വേണ്ടിയിരുന്നത്.

ഇംഗ്ലണ്ട് അനായാസം ജയിക്കുമായിരുന്നു

ഇംഗ്ലണ്ട് അനായാസം ജയിക്കുമായിരുന്നു

ഇത്ര മികച്ചൊരു കൂട്ടുകെട്ട് പുജാര- രഹാനെ സഖ്യത്തിന് പടുത്തുയര്‍ത്താന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ മല്‍സരഫലം തന്നെ മറ്റൊന്നാവുമായിരുന്നു. രണ്ടു പേരിലൊരാള്‍ നേരത്തേ പുറത്തായിരുന്നെങ്കില്‍ അതു ഇംഗ്ലണ്ടിനു അനായാസ വിജയം സമ്മാനിക്കുമായിരുന്നു. അതിനാല്‍ തന്നെ ഇരുവരും ചേര്‍ന്നെടുത്ത 100 റണ്‍സിന്റെ മൂല്യവും വളരെ വലുതാണ്.
ആദ്യം സുരക്ഷ, പിന്നീട് റണ്‍സെന്ന ഈ ജോടിയുടെ സമീപനം തന്നെയായിരുന്നു കളിയുടെ ഈ ഘട്ടത്തില്‍ ഏറ്റവും പ്രധാനം. ഇംഗ്ലീഷ് ബൗളര്‍മാരെ അസ്വസ്ഥരാക്കി റണ്‍സ് നേടുന്നതില്‍ ഇവര്‍ വിജയിക്കുകയും ചെയ്തു.

ടീ ബ്രേക്കിനു ശേഷം വേഗം കൂടി

ടീ ബ്രേക്കിനു ശേഷം വേഗം കൂടി

ടീ ബ്രേക്കിനു ശേഷമായിരുന്നു പുജാര- രഹാനെ ജോടി റണ്‍സ് നേടാന്‍ കൂടുതല്‍ ഊര്‍ജിതമായ ശ്രമം നടത്തിയത്. 100 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടില്‍ 48 റണ്‍സും സിംഗിളുകളിലൂടെ ആയിരുന്നുവെന്നത് ഇരുവരും എത്ര മാത്രം കരുതലോടെയാണ് ബാറ്റ് വീശിയത് എന്നത് അടിവരയിടുകയാണ്. 48 സിംഗിളുകള്‍ കൂടാതെ മൂന്നു തവണ രണ്ടു റണ്‍സും ഇവര്‍ ഓടിയെടുത്തു.
ഇന്നിങ്‌സ് പുരോഗമിക്കുന്തോറും രഹാനെ കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് ഷോട്ടുകള്‍ പായിച്ചത്. സ്വീപ്പ് ഷോട്ട് മുതല്‍ പുള്‍ ഷോട്ട് വരെ വൈവിധ്യമാര്‍ ഷോട്ടുകള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഈ മല്‍സരത്തിലെ ഇന്നിങ്‌സിനു മുമ്പ് പുജാരയും രഹാനെയും മോശം ഫോമിലായിരുന്നു. കഴിഞ്ഞ 10 ഇന്നിങ്‌സുകളില്‍ നിന്നും ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറടക്കം 19.11 മാത്രമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. രഹാനെയാവട്ടെ കഴിഞ്ഞ 13 ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടിയിട്ടില്ല ബാറ്റിങ് ശരാശരി 20.61 ആയിരുന്നു. 2015 മുതല്‍ 19 വരെ 55.05 എന്ന മികച്ച ശരാശരിയായിരുന്നു പുജാര- രഹാനെ ജോടിയുടേത്. എന്നാല്‍ 2020നു ശേഷം വലിയ ഇടിവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. ഒരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് പോലുമില്ലാതിരുന്ന ഇവരുടെ ശരാശരി വെറും 19.66 ആയിരുന്നു.

Story first published: Wednesday, August 18, 2021, 18:27 [IST]
Other articles published on Aug 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+