IND vs ENG: ഫിഫ്റ്റിക്കു പിന്നില്‍ എബിഡി! ആ കോള്‍ ടേണിങ് പോയിന്റ്- വെളിപ്പെടുത്തി കോലി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്കു വേണ്ടി നായകന്‍ വിരാട് കോലി മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ചിരുന്നു. ഇന്ത്യ ഏഴു വിക്കറ്റിനു വിജയിച്ച കളിയില്‍ പുറത്താവാതെ 73 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. തുടര്‍ച്ചയായ രണ്ടു ഡെക്കുകള്‍ക്കു ശേഷം ഇന്ത്യന്‍ നായകന്‍ ഫോമിലേക്കു മടങ്ങിയെത്തിയ ഇന്നിങ്‌സ് കൂടിയായിരുന്നു ഇത്. 49 ബോളില്‍ നിന്നായിരുന്നു കോലി പുറത്താവാതെ 73 റണ്‍സെടുത്തത്. കരിയറിലെ 26ാം ഫിഫ്റ്റിയും ഒപ്പം ഇന്ത്യയുടെ വിജയറണ്‍സും അദ്ദേഹം കണ്ടെത്തിയത് സിക്‌സറിലൂടെയായിരുന്നു.
ഐപിഎല്ലില്‍ തന്റെ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ ടീമംഗവും അടുത്ത സുഹൃത്തുമായ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ ഉപദേശമാണ് ഫോം വീണ്ടെടുക്കാന്‍ തന്നെ സഹായിച്ചതെന്നു കോലി വെളിപ്പെടുത്തി. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എബിഡിയുമായി സംസാരിച്ചു
ഈ മല്‍സരത്തിനു മുമ്പ് എബിഡിയുമായി താന്‍ സംസാരിച്ചിരുന്നതായി കോലി പറഞ്ഞു. ബോളിനെ നോക്കി കളിക്കാനായിരുന്നു അദ്ദേഹം ഉപദേശിച്ചത്. അതു തന്നെയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഐപിഎല്ലില്‍ വര്‍ഷങ്ങളായി ഒരുമിച്ച് കളിക്കുന്നതിനാല്‍ എബിഡിയുമായി സഹോദരതുല്യമായ ബന്ധമാണ് കോലിക്കുള്ളത്. പല നിര്‍ണായക സന്ദര്‍ഭങ്ങളിലും അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരത്തിന്റെ ഉപദേശം തേടുകയും ചെയ്യാറുണ്ട്.

അനുഷ്‌കയുടെ പിന്തുണ
ഭാര്യയും പ്രശസ്ത ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മയുടെ പിന്തുണയും ഫോം വീണ്ടെടുക്കാന്‍ തന്നെ സഹായിച്ചതായി കോലി പറയുന്നു. അനുഷ്‌ക ഇവിടെയുണ്ട്. പലതിനെക്കുറിച്ചും അവള്‍ എന്നോടു സംസാരിച്ചിരുന്നു. ഇതു ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാന്‍ സഹായിക്കുകയും ചെയ്തതായി ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.
ഈ വര്‍ഷം ആദ്യമായിരുന്നു കോലിക്കും അനുഷ്‌കയ്ക്കും വാമികയെന്ന മകള്‍ പിറന്നത്. അച്ഛനായ ശേഷം തന്റെ ജീവിതം ആകെ മാറിപ്പോയതായി കോലി അടുത്തിടെ പറയുകയും ചെയ്തിരുന്നു.

ടീമിന്റെ വിജയം പ്രധാനം
അടിസ്ഥാനപരമായ കാര്യങ്ങളിലാണ് ബാറ്റിങിനിടെ കൂടുതല്‍ ശ്രദ്ധ നല്‍കിയത്. ടീമിനു വേണ്ടി ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുന്നതില്‍ എല്ലായ്‌പ്പോഴും അഭിമാനം തോന്നാറുണ്ട്. സ്വന്തം പ്രകടനത്തേക്കാള്‍ ടീമിന്റെ വിജയത്തിനാണ് പ്രധാനം. 70ന് മുകളില്‍ സ്‌കോര്‍ ചെയ്തതിനേക്കാള്‍ സന്തോഷം നല്‍കുന്നത് ടീമിനു വേണ്ടി നന്നായി കളിക്കാന്‍ കഴിഞ്ഞുവെന്നതാണെന്നും കോലി വിശദമാക്കി.

സമീപനത്തില്‍ മാറ്റം
രണ്ടാം ടി20യില്‍ കോലി ബാറ്റിങില്‍ വ്യത്യസ്തമായ സമീപനമായിരുന്നു പരീക്ഷിച്ചത്. ഇതു വിജയിക്കുകയും ചെയ്തു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ വലിയ ഷോട്ടുകള്‍ക്കു മുതിരാതെ പരമാവധി സിംഗിളുകളും ഡബിളും നേടി റണ്‍സെടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പിന്നീടാണ് വലിയ ഷോട്ടുകള്‍ കോലി കളിച്ചത്. അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.
ക്രീസിന്റെ മറുവശത്ത് പുതുമുഖം ഇഷാന്‍ കിഷന്റെ സ്‌ഫോടാനാത്മക ഇന്നിങ്‌സും സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ കോലിയെ സഹായിച്ചു. ഇഷാന്‍ പുറത്തായ ശേഷമായിരുന്നു അദ്ദേഹം കൂടുതല്‍ ആക്രമണോത്സുക ഇന്നിങ്‌സ് കളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications