Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

MissyouYuvi: യുവിക്ക് കുറച്ചു കൂടെ കളിക്കാമായിരുന്നു, പറഞ്ഞത് രോഹിത്- പ്രതികരിച്ച് യുവരാജ്

മുംബൈ: ഇന്ത്യയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ക്രിക്കറ്റിനോടു വിട പറഞ്ഞിട്ട് ജൂണ്‍ 10ന് ഒരു വര്‍ഷം പൂര്‍ത്തിയായിരുന്നു. ഇതേ തുടര്‍ന്നു നിരവധി ആരാധകരാണ് യുവിയെ മിസ്സ് ചെയ്യുന്നതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. മിസ്സ് യു യുവിയെന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങായി മാറുകയും ചെയ്തിരുന്നു.

ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല പല മുന്‍ താരങ്ങളും യുവിയുടെ വിരമിക്കല്‍ വാര്‍ഷികത്തില്‍ പ്രതികരിച്ചിരുന്നു. അക്കൂട്ടത്തില്‍ യുവിയുടെ അടുത്ത കൂട്ടുകാരനും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുമുണ്ടായിരുന്നു. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ രോഹിത് നയിച്ച മുംബൈ ഇന്ത്യന്‍സിന്റെ താരം കൂടിയായിരുന്നു യുവരാജ്. സീസണിനു ശേഷം അദ്ദേഹത്തെ മുംബൈ ഒഴിവാക്കുകയായിരുന്നു.

രോഹിത്തിന്റെ കമന്റ്

അവിസ്മരണീയമായ നല്ല ഓര്‍മകള്‍ ഒരുമിച്ചുണ്ട്. കുറച്ചു കാലം കൂടി നിങ്ങള്‍ കളിക്കണമായിരുന്നുവെന്ന് ആഗ്രഹിച്ചു പോവുകയാണ് എന്നായിരുന്നു രോഹിത് ട്വിറ്ററില്‍ കുറിച്ചത്.
ഇതിനോടു യുവി പ്രതികരിക്കുകയും ചെയ്തു. ആരാധകരില്‍ നിന്നും ഇന്നു ഒരുപാട് സ്‌നേഹം ലഭിച്ച താന്‍ അനുഗ്രഹിക്കപ്പെട്ടതു പോലെ തോന്നുന്നു. ഈ ദിവസം വളരെ സ്‌പെഷ്യലും എന്നും ഓര്‍മിക്കപ്പെടുന്നതുമാക്കി മാറ്റിയതിന് നന്ദി. നിങ്ങള്‍ എല്ലാ കാലത്തും തനിക്കു പിന്തുണയേകിയിട്ടുണ്ട്, പ്രത്യേകിച്ചും ഏറ്റവും ബുദ്ധിമുട്ടേറിയ സമയങ്ങളില്‍. അത്തരത്തില്‍ ഇന്നു ലഭിച്ച വളരെ സ്‌നേഹത്തോടെയുള്ള ഒരു ആഗ്രഹം ഷെയര്‍ ചെയ്യുകയാണ്. ഇത്രയും സ്‌നേഹത്തിന് താന്‍ അര്‍ഹനാണെങ്കില്‍ വളരെ സ്‌പെഷ്യലായി താന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടാവുമെന്നും യുവി ട്വീറ്റ് ചെയ്തു.

ഇന്‍സ്റ്റഗ്രാം ലൈവ്

യുവരാജിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ നിരയിലാണ് രോഹിത്തിന്റെ സ്ഥാനം. പല പൊതു ചടങ്ങുകളിലും ഇരുവരും കുടുംബസമേതം ഒരുമിച്ച് എത്താറുണ്ട്. അടുത്തിടെ ഇന്‍സ്റ്റഗ്രാം ലൈവില്‍ രോഹിത്തും യുവിയും ആരാധകരുമായി പല കാര്യങ്ങളും പങ്കു വച്ചിരുന്നു.
നിലവിലെ ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങള്‍ക്കു മാതൃകയാക്കാവുന്ന രണ്ടു കളിക്കാര്‍ മാത്രമേയുള്ളൂവെന്നും അത് ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണെന്നും യുവി ലൈവില്‍ പറഞ്ഞിരുന്നു. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ മാത്രമേ യുവി രോഹിത്തിനൊപ്പം മുംബൈ ടീമില്‍ ഉണ്ടായിരുന്നുള്ളൂ.

രണ്ടു ലോകകപ്പുകള്‍

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് യുവിയുടെ സ്ഥാനം. ടീമിനൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളില്‍ അദ്ദേഹം പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. 2007ലെ പ്രഥമ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ യുവി സംഘത്തിലുണ്ടായിരുന്നു. 2011ലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ തുടര്‍ച്ചയായി ആറു സിക്‌സറുകള്‍ പായിച്ച് യുവി ലോക റെക്കോര്‍ഡ് കുറിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കു വേണ്ടി 304 ഏകദിനങ്ങളും 58 ടി20കളും 40 ടെസ്റ്റകുകളും യുവി കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 8701 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Story first published: Thursday, June 11, 2020, 10:48 [IST]
Other articles published on Jun 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+