Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ ആരാധകന്‍ വേറെ ലെവല്‍- മഞ്ഞയില്‍ മുങ്ങി വീട്, മുന്നില്‍ 'ധോണികള്‍', വശത്ത് സിഎസ്‌കെ

ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ഫ്രാഞ്ചൈസികളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇതിനു പ്രധാന കാരണം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ സാന്നിധ്യം തന്നെയാണ്. പ്രഥമ സീസണ്‍ മുതല്‍ ടീമിനൊപ്പമുള്ള അദ്ദേഹം ആരാധകര്‍ക്കു ധോണിയല്ല മറിച്ച് പ്രിയപ്പെട്ട 'തല'യാണ്.

1

ധോണിയോടും സിഎസ്‌കെ ടീമിനോടുമുള്ള ആരാധന മൂത്ത് ഒരു ആരാധകന്‍ വീടിനെ മഞ്ഞയില്‍ 'കുളിപ്പിച്ച' ചിത്രമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെയാണ് ഈ ചിത്രങ്ങള്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കു വച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു ആരാധകന്റേതാണ് ഈ വീട്. ധോണി ആരാധകന്റെ വീടെന്നാണ് തന്റെ വീടിന് ഈ ആരാധകന്‍ പേര് നല്‍കിയിരിക്കുന്നത്. സിഎസ്‌കെ ജഴ്‌സിയില്‍ ധോണിയുടെ ഛായാചിത്രങ്ങള്‍ വീട്ടിന്റെ മുന്‍ഭാഗത്ത് ഇരുവശങ്ങളിലും കാണാം. വീടിന്റെ വശത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സെന്ന് വലുതായി നല്‍കിയിട്ടുമുണ്ട്.

തമിഴ്‌നാട്ടിലെ കൂടല്ലൂരിലെ ഗോപി കൃഷ്ണനെന്ന ധോണി ആരാധകന്റേതാണ് ഈ വീട്. തമിഴ്‌നാട്ടിലെ അരങ്ങൂറില്‍ സൂപ്പര്‍ ഫാന്‍ ഗോപി കൃഷ്ണനും അദ്ദേഹത്തിന്റെ കുടുംബവും. ധോണി ആരാധകന്റെ വീടെന്നാണ് അവര്‍ വീടിനെ വിളിക്കുന്നത്, അത് ശരിയുമാണ്. നമ്മുടെയെല്ലാം ഹൃദയത്തെ മഞ്ഞ കൊണ്ട് നിറയ്ക്കുന്ന ആദരമെന്നായിരുന്നു സിഎസ്‌കെ ഫോട്ടോകള്‍ക്കൊപ്പം ട്വീറ്റ് ചെയ്തത്.

2

സിഎസ്‌കെയുടെ നിറത്തിലേക്കു വീടിനെ മാറ്റാനും മറ്റു അലങ്കാരങ്ങള്‍ക്കുമായി വീട്ടുടമ 1.5 ലക്ഷം രൂപയോളം ചെലവാക്കിയെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സീസണിലെ ഐപിഎല്ലില്‍ ധോണിയുടെയും സിഎസ്‌കെയുടെയും പ്രകടനം നേരില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും അത് കൊണ്ട് ധോണിയോടും സിഎസ്‌കെയോടുമുള്ള തന്റെ പ്രിയം കുറഞ്ഞിട്ടില്ലെന്നു ഇതിലൂടെ കാണിച്ചു തന്നിരിക്കുകയാണ് ഈ കടുത്ത ആരാധകന്‍.

ധോണിയുടെ പ്രകടനം ലൈവായി സ്റ്റേഡിയത്തില്‍ പോയി കാണാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. എത്ര പേരാണ് ധോണി നന്നായി കളിക്കുന്നില്ലെന്ന് വിമര്‍ശിക്കുന്നത്. അദ്ദേഹത്തെ പ്രചോദിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. വിജയമായാലും തോല്‍വിയായാലും ഞങ്ങള്‍ എല്ലായ്‌പ്പോഴും ധോണിയെ പിന്തുണയ്ക്കുമെന്നും ഗോപി കൃഷ്ണന്‍ പറയുന്നു.

Story first published: Tuesday, October 13, 2020, 22:13 [IST]
Other articles published on Oct 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+