'യുവരാജ് സിങ് മികച്ച നായകന്‍', എന്നാല്‍ അവന്‍ ക്യാപ്റ്റനായാല്‍ പണി കിട്ടിയേനെ!-ഹര്‍ഭജന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം മികച്ച റെക്കോഡുള്ള സ്പിന്‍ ഓള്‍റൗണ്ടറാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പ് കിരീടവും 2011ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ ഏറ്റവും കഷ്ടപ്പെട്ട താരങ്ങളിലൊരാളാണ് യുവരാജ്. ഇന്ത്യയുടെ നായകനാവണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ആ ഭാഗ്യം യുവരാജിന് ലഭിച്ചില്ല. 2007ലെ ടി20 ലോകകപ്പില്‍ സീനിയര്‍ താരങ്ങളില്‍ പലരും വിട്ടുനിന്നതോടെ നായകസ്ഥാനം തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി യുവരാജ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് യുവരാജിന് ക്യാപ്റ്റന്‍സി നല്‍കാതെ ധോണിക്ക് ആ സ്ഥാനം നല്‍കി. അത് മികച്ച തീരുമാനമാവുകയും ചെയ്തു. ഇപ്പോഴിതാ യുവരാജിന് ഇന്ത്യയുടെ മികച്ച നായകന്‍ ആവാനുള്ള കഴിവുണ്ടായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ്. ഇന്ത്യന്‍ ടീമില്‍ ഏറെ നാള്‍ ഒരുമിച്ച് കളിച്ച ഇവരും രണ്ട് ലോകകപ്പ് കിരീട നേട്ടത്തിലും ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു.

'യുവരാജ് നായകനായിരുന്നെങ്കില്‍ ഞങ്ങളുടെ കരിയര്‍ ചിലപ്പോള്‍ ചുരുങ്ങുമായിരുന്നു. ഒഴിവാക്കലില്‍ നിന്ന് തടയാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല. നിങ്ങളൊരു രാജ്യത്തിന്റെ നായകനാവുമ്പോള്‍ സൗഹൃദത്തെ ഒരു വശത്തേക്ക് മാറ്റിവെക്കുകയും രാജ്യത്തിന് പ്രഥമ സ്ഥാനം നല്‍കുകയും ചെയ്യണം. യുവരാജ് ഇന്ത്യന്‍ നായകനായിരുന്നെങ്കില്‍ നേരത്തെ ഉറങ്ങുകയും നേരത്തെ എണീക്കുകയും ചെയ്യേണ്ടി വരുമായിരുന്നു. അവന്‍ വളരെ കഠിനമായി അധ്വാനിക്കുന്നവനാണ്. മികച്ചൊരു നായകനാവാനുള്ള കഴിവുണ്ട്. അവന്റെ റെക്കോഡുകള്‍ തന്നെ അത് വിളിച്ച് പറയും. 2011ലെ ലോകകപ്പിലെ താരമായിരുന്നു അവന്‍'-ഹര്‍ഭജന്‍ പറഞ്ഞു.
'പ്രായം ഒരു പ്രശ്‌നമാണോ?', അല്ലെന്ന് ഇവര്‍ തെളിയിച്ചു, കായിക ലോകത്തെ ഞെട്ടിച്ച അഞ്ച് പേര്‍

യുവരാജ് സിങ്ങിന് നായകസ്ഥാനം ഏല്‍പ്പിച്ചിരുന്നെങ്കില്‍ രണ്ട് ലോകകപ്പിലും ഇത്രയും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള സാധ്യത വളരെ കുറവാണ്. മികച്ച ബാറ്റ്‌സ്മാനാണ് യുവരാജ്. എന്നാല്‍ നായകനെന്ന നിലയില്‍ ഐപിഎല്ലില്‍ അവസരം ലഭിച്ചപ്പോള്‍ ഇതേ മികവ് പലപ്പോഴും കാട്ടാനായിട്ടില്ല. ധോണിയെപ്പോലെ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ശാന്തതയോടെ പെരുമാറാന്‍ യുവരാജിന് പ്രയാസമാവും. അന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് യുവരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയതാണ് കരിയറില്‍ നിര്‍ണ്ണായകമായതെന്ന് പറയാം.
സച്ചിന്റെ സെഞ്ച്വറി തടഞ്ഞ പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ അറിയാമോ?, അഞ്ച് പേരിതാ

കരിയറില്‍ താന്‍ സ്പിന്നറായി മാറിയത് എങ്ങനെയാണെന്ന് അറിയില്ലെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. 'ബാറ്റ്‌സ്മാനായാണ് ഞാന്‍ തുടങ്ങിയത്. അതോടൊപ്പം ഫാസ്റ്റ് ബൗളും ചെയ്തിരുന്നു. എന്നാല്‍ അവസാനം സ്പിന്നറായത് എങ്ങനെയാണെന്ന് ഇപ്പോഴും അറിയില്ല. ഇന്ത്യന്‍ ടീമില്‍ ബാറ്റ്‌സ്മാനാകാനാണ് ആഗ്രഹം. കാരണം ബൗളര്‍മാരിലെ സൂപ്പര്‍ സ്റ്റാറിനെ കണ്ടെത്തുക പ്രയാസമാണ്. ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഫോറും സിക്‌സും അടിക്കുന്നതാണ്' - ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കായി ആദ്യ ടെസ്റ്റ് ഹാട്രിക് നേടിയ ബൗളറാണ് ഹര്‍ഭജന്‍. അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങും ഉള്‍പ്പെടുന്ന ഇന്ത്യയുടെ സ്പിന്‍ നിര ഒരു കാലഘട്ടത്തില്‍ ബാറ്റ്‌സ്മാന്റെ പേടി സ്വപ്‌നമായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കാനും രണ്ട് ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയാവാനും ഹര്‍ഭജന് ഭാഗ്യം ലഭിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications