ബിസിസിഐ കൊടുക്കുന്നതൊക്കെ 'അലവന്‍സ്', പരസ്യവരുമാനത്തില്‍ മുന്നില്‍ ഇവര്‍
ഇന്ത്യയില്‍ ഏറ്റവും പണക്കൊഴുപ്പുള്ള കളികളില്‍ ഒന്നാണ് ക്രിക്കറ്റ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കടന്നുവരവോടെ ക്രിക്കറ്റ് കൂടുതല്‍ വാണിജ്യവത്കരിക്കപ്പെട്ടു. ക്രിക്കറ്റ് താരങ്ങളുടെ സെലിബ്രിറ്റി പ്രതിച്ഛായയും കൂടി.
ഇന്ന് ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ഒട്ടുമിക്ക താരങ്ങളും ബ്രാന്‍ഡുകള്‍ക്കായി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇവരില്‍ ചിലരാകട്ടെ, പ്രശസ്ത ബഹുരാഷ്ട്ര കമ്പനികളുടെ ബ്രാന്‍ഡ് അംബസഡര്‍ തന്നെയായി. ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ കൂടുതല്‍ പണം പരസ്യങ്ങളിലൂടെ മാത്രം ഈ താരങ്ങള്‍ നേടുന്നുണ്ട്. അതായത് കളിച്ചു കിട്ടുന്നതിനെക്കാള്‍ പ്രതിഫലം പരസ്യത്തിലൂടെ മാത്രം ഈ താരങ്ങള്‍ കൈപ്പറ്റുന്നു. ഈ അവസരത്തില്‍ ഉയര്‍ന്ന പരസ്യവരുമാനമുള്ള നാലു ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ചുവടെ അറിയാം.

വിരാട് കോലി — 146 കോടി രൂപ
ആധുനിക ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. റെക്കോര്‍ഡുകളുടെ കൂടെപ്പിറപ്പ്. സമാപിച്ച വിന്‍ഡീസ് പര്യടനത്തില്‍ നിരവധി പൊന്‍തൂവലുകളാണ് കോലി തൊപ്പിയില്‍ ചാര്‍ത്തിയത്. ഇന്ത്യയെ ഏറ്റവും കൂടുതല്‍ തവണ ടെസ്റ്റ് ജയങ്ങളിലേക്ക് നയിച്ച നായകനെന്ന വിശേഷണവും ഇപ്പോള്‍ കോലിക്കുണ്ട്.

കളിയിലെ മികവ് താരത്തിന്റെ വിപണി മൂല്യം കാര്യമായി ഉയര്‍ത്തിയത് കാണാം. ഫോര്‍ബ്‌സ് പുറത്തുവിട്ട ഏറ്റവുമധികം വരുമാനമുള്ള കായിക താരങ്ങളുടെ പട്ടികയിലെ ഏക ക്രിക്കറ്റ് കളിക്കാരനാണ് വിരാട് കോലി. പൂമ, എംആര്‍എഫ് ടയര്‍സ്, ഔഡി തുടങ്ങിയ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി കോലി വഹിക്കുന്നുണ്ട്. പരസ്യങ്ങളില്‍ നിന്നുമാത്രം 146 കോടിയോളം രൂപ കോലി വാങ്ങുന്നുണ്ടെന്നാണ് കണക്ക്. ഏഴു കോടി രൂപയാണ് കോലിയുമായുള്ള ബിസിസിഐയുടെ വാര്‍ഷിക കരാര്‍.

മഹേന്ദ്ര സിങ് ധോണി — 120 കോടി രൂപ
2007 -ല്‍ മഹേന്ദ്ര സിങ് ധോണിയെന്ന ഇന്ത്യന്‍ നായകന്റെ കീഴിലാണ് ഇന്ത്യ ആദ്യമായി ട്വന്റി-20 ലോകകിരീടം ചൂടിയത്. 2011 -ല്‍ ധോണിയുടെ നായകപാടവത്തില്‍ത്തന്നെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യയില്‍ എത്തി. ഒരു കാലഘട്ടത്തില്‍ ധോണിയെ പ്രതിപുരുഷനായി കണ്ട് ക്രിക്കറ്റിന്റെ ലോകത്തേക്ക് കാലെടുത്തുവെച്ച യുവതാരങ്ങള്‍ നിരവധിയാണ്.

2014 -ലെ ഫോര്‍ബ്‌സ് പട്ടികയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള 25 കായിക താരങ്ങളില്‍ ഒരാളായിരുന്നു ധോണി. ഫോര്‍ബ്‌സ് പട്ടികയില്‍ ആദ്യമായി കടന്നുകൂടിയ ക്രിക്കറ്റ് താരവും ധോണിതന്നെ. നിലവില്‍ റീബോക്, പെപ്‌സികോ, സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സ് കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറാണ് മുന്‍ ഇന്ത്യന്‍ നായകനായ ധോണി. 120 കോടിയോളം രൂപ താരത്തിന് പരസ്യ വരുമാനമുണ്ട്. അഞ്ചു കോടി രൂപയാണ് ധോണിയുമായുള്ള ബിസിസിഐയുടെ വാര്‍ഷിക കരാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ — 14 കോടി രൂപ
ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമാണ് ഇപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിനെ ജയിപ്പിക്കാന്‍ കഴിവുള്ള താരം. ഇംഗ്ലണ്ടില്‍ സമാപിച്ച ലോകകപ്പില്‍ പാണ്ഡ്യയുടെ പ്രകടനം ഇന്ത്യന്‍ ആരാധകര്‍ കണ്ടതാണ്. ചുരുങ്ങിയകാലംകൊണ്ടുതന്നെ ടീമിലെ ഫിനിഷറായും മാച്ച് വിന്നറായും അറിയപ്പെടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ക്രിക്കറ്റിലും പകരക്കാരനെ ഇറക്കാം... ഐസിസി നിയമം തിരിച്ചടിയോ? പ്രതികരിച്ച് കോലി

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിപണി മൂല്യം കുത്തനെ ഉയരാന്‍ കാരണവുമിതുതന്നെ. നിലവില്‍ ഗില്ലറ്റ്, ഗള്‍ഫ് ഓയില്‍, ഓപ്പോ മൊബൈല്‍ കമ്പനികളുടെ പരസ്യത്തിലാണ് പാണ്ഡ്യ പ്രത്യക്ഷപ്പെടുന്നത്. ബിസിസിഐ കരാറിനെക്കാളുപരി ബ്രാന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പാണ് താരത്തിന്റെ വരുമാനത്തില്‍ സിംഹഭാഗവും. മൂന്നു കോടി രൂപ കളിച്ച് നേടുമ്പോള്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് 14 കോടി രൂപയോളം ഹാര്‍ദ്ദിക് പാണ്ഡ്യ പ്രതിഫലം പറ്റുന്നുണ്ട്.
അറിയുമോ, അംപയര്‍മാര്‍ക്ക് എന്തു പ്രതിഫലമുണ്ടെന്ന്?

രോഹിത് ശര്‍മ്മ — 7.2 കോടി രൂപ
ക്രിക്കറ്റിലെ ഹിറ്റ്മാനെന്നാണ് രോഹിത് ശര്‍മ്മ അറിയപ്പെടുന്നത്. കരിയറില്‍ ഇതുവരെ മൂന്നു ഇരട്ട സെഞ്ചുറികള്‍ തികച്ചിട്ടുണ്ട് താരം. കച്ചവട വിപണിയിലും രോഹിത് ശര്‍മ്മയ്ക്ക് മൂല്യമേറെ. അടുത്തിടെയാണ് ബിസിസിഐയുടെ എ പ്ലസ് കരാര്‍ പട്ടികയില്‍ ഇടംകണ്ടെത്താന്‍ കഴിഞ്ഞതെങ്കിലും പരസ്യത്തിലൂടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാന്‍ രോഹിത്തിന് നാളുകള്‍ക്ക് മുന്‍പേ സാധിച്ചു.

കണക്കുകള്‍ പ്രകാരം 7.2 കോടി രൂപയാണ് പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് രോഹിത് ശര്‍മ്മ കൈപ്പറ്റുന്ന പ്രതിഫലം. എ പ്ലസ് കരാറുള്ളതുകൊണ്ട് ഏഴു കോടി രൂപ ബിസിസിഐയും താരത്തിന് വാര്‍ഷികമായി നല്‍കും. അഡിഡാസ്, ഹബ്‌ലോട്ട്, അരിസ്‌റ്റോക്രാറ്റ് ബാഗ്‌സ് തുടങ്ങിയ ആഗോള ബ്രാന്‍ഡുകളെയാണ് രോഹിത് ശര്‍മ്മ പ്രതിനിധീകരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications