Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയും കോലിയും ഒരുപോലെ! രണ്ട് പേരും തമ്മിലുള്ള അഞ്ച് സാമ്യതകള്‍ അറിയാമോ?

1

ക്രിസ്റ്റ്യാനോ ആധുനിക ഫുട്‌ബോളിലെ ഇതിഹാസവും വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ഇതിഹാസവുമാണ്. രണ്ട് പേരും തങ്ങളുടേതായ കരിയര്‍ മേഖലയിലെ സൂപ്പര്‍ താരങ്ങളാണ്. വലിയ ആരാധക പിന്തുണ ലഭിക്കുന്ന കായിക താരങ്ങളാണ് ഇരുവരുമെന്ന് പറയാം.

റൊണാള്‍ഡോയെ ആരാധിക്കുന്ന താരമാണ് കോലി. തനിക്ക് പ്രചോദനം നല്‍കിയ കായിക താരങ്ങളുടെ പട്ടികയിലാണ് കോലി റൊണാള്‍ഡോയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ പുറത്തായതും റൊണാള്‍ഡോയുടെ മോശം ഫോം ചര്‍ച്ചയാവുകയും ചെയ്തപ്പോള്‍ കോലി റൊണാള്‍ഡോയെ പിന്തുണച്ചിരുന്നു.

ഇത്തരത്തില്‍ റൊണാള്‍ഡോയുടെ വലിയ നേട്ടങ്ങളെല്ലാം ആഘോഷിക്കാന്‍ കോലി മടികാട്ടാറില്ല. ആരാധകരുടെ സൂപ്പര്‍ ഹീറോകളായ രണ്ട് താരങ്ങളും തമ്മില്‍ ചില സാമ്യതകളുണ്ട്. അത്ര പെട്ടെന്ന് ആര്‍ക്കും മനസിലാകാത്ത ഇരുവരും തമ്മിലുള്ള പ്രധാന സാമ്യതകള്‍ പരിശോധിക്കാം.

വിവാദ നായകന്മാര്‍

വിവാദ നായകന്മാര്‍

വലിയ ആരാധക പിന്തുണയുള്ളവരാണ് കോലിയും റൊണാള്‍ഡോയും. അതുകൊണ്ട് തന്നെ രണ്ട് പേരേയും പിന്തുടര്‍ന്ന് എപ്പോഴും മാധ്യമ കണ്ണുകളുമുണ്ടാവും. കോലിയുടെയും റൊണാള്‍ഡോയുടെയും പിഴവുകള്‍ കാത്തിരിക്കുന്ന മാധ്യമങ്ങളാണുള്ളതെന്ന് പറയാം.

അതുകൊണ്ട് തന്നെ വിവാദങ്ങളുടെ നായകന്മാരാണ് ഇരുവരും. കോലിയുടെ കളത്തിലെ ചെറിയ പെരുമാറ്റങ്ങള്‍ പോലും വലിയ വാര്‍ത്തയാവാറുണ്ട്. റൊണാള്‍ഡോയെ സംബന്ധിച്ചും അങ്ങനെയാണ്. ഇഷ്ടപ്പെടുന്നവരും പിന്തുടരാന്‍ ആഗ്രഹിക്കുന്നവരും ഏറെയായതിനാല്‍ ഇരുവര്‍ക്കും വലിയ വാര്‍ത്താ പ്രാധാന്യമുണ്ട്.

രണ്ട് പേര്‍ക്കും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ആരാധക പിന്തുണയുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ആരാധകരാണ് ഇവരെ ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇരുവരുടേയും സ്റ്റൈല്‍ വളരെയധികം ഫോളോ ചെയ്യപ്പെടുന്നുമുണ്ട്. ഹെയര്‍ സ്റ്റൈലുകൊണ്ട് തന്നെ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു.

Also Read: സച്ചിന്റെ റെക്കോഡ് കോലി തകര്‍ക്കുന്നതിലല്ല കാര്യം, ട്രോഫി നേടുന്നതിലാണ്-മുന്‍ പാക് താരം

സൂപ്പര്‍ താരമാകുന്നതിന് മുമ്പ് പിതാവ് മരിച്ചു

സൂപ്പര്‍ താരമാകുന്നതിന് മുമ്പ് പിതാവ് മരിച്ചു

റൊണാള്‍ഡോയുടെയും കോലിയുടെ പിതാക്കന്മാര്‍ നേരത്തെ മരണപ്പെട്ടിരുന്നു. രണ്ട് പേരും സൂപ്പര്‍താരങ്ങളാവുന്നതിന് മുമ്പ് തന്നെ ഇരുവരുടെയും പിതാക്കന്മാരെ നഷ്ടമായെന്നതാണ് കൗതുകകരമായ കാര്യം. കോലി ഇന്ത്യന്‍ ടീമിലേക്കെത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് പിതാവിനെ നഷ്ടമായി.

രഞ്ജി ട്രോഫി കളിക്കുമ്പോഴായിരുന്നു കോലിയെ തേടി ആ വിയോഗ വാര്‍ത്തയെത്തിയത്. റൊണാള്‍ഡോയ്ക്ക് 20 വയസ് പ്രായമുള്ളപ്പോഴാണ് പിതാവിനെ നഷ്ടമായത്. റൊണാള്‍ഡോ അന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയിട്ട് രണ്ട് വര്‍ഷം മാത്രമേ ആയിരുന്നുള്ളൂ.

ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കുന്നവര്‍

ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കുന്നവര്‍

രണ്ട് പേരുടെയും മറ്റൊരു പ്രധാന സവിശേഷത ഫിറ്റ്‌നസാണ്. മറ്റ് താരങ്ങളെക്കാള്‍ ഫിറ്റ്‌നസിന് ഇരുവരും പ്രാധാന്യം നല്‍കുന്നു. ഉയര്‍ന്ന കായിക ക്ഷമത അത്യാവശ്യമാണെന്ന് വിശ്വസിക്കുകയും അതിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നവരാണ് ഇരുവരും.

ലോക ഫുട്‌ബോളിലെ ഏറ്റവും ഫിറ്റ്‌നസുള്ള താരങ്ങളിലൊരാളാണ് റൊണാള്‍ഡോ. പ്രായം മുന്നോട്ട് പോകുമ്പോഴും റൊണാള്‍ഡോ ഫിറ്റ്‌നസില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. കോലി മോശം ഫോമിലായിരുന്ന സമയത്തും ഫിറ്റ്‌നസില്‍ വലിയ ശ്രദ്ധ നല്‍കിയിരുന്നു.

കോലി ക്യാപ്റ്റനായിരുന്ന സമയത്തെ ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം തന്നെ കോലി എത്രത്തോളം ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കിയെന്ന് വ്യക്തമാക്കും. ഭക്ഷണ കാര്യത്തില്‍ കൃത്യമായ ക്രമീകരണമുള്ളവരാണ് ഇരുവരും. കളിയോടൊപ്പം ഫിറ്റ്‌നസിനെയും ഇവര്‍ മുറുകെ പിടിക്കുന്നു.

കഠിനാധ്വാനത്തിലൂടെ ഗോട്ടായി

കഠിനാധ്വാനത്തിലൂടെ ഗോട്ടായി

ഫുട്‌ബോളിലെ റൊണാള്‍ഡോയുടെ വളര്‍ച്ച കഠിനാധ്വാനത്തിലൂടെയാണ്. മെസിയെ പൊതുവേ ജന്മനാ ഫുട്‌ബോളിന്റെ കഴിവുകള്‍ ലഭിച്ച താരമെന്ന നിലയിലാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ റൊണാള്‍ഡോയെ അങ്ങനെയല്ല. അദ്ദേഹം തന്റെ കഴിവുകളെ വളര്‍ത്തിയെടുത്തതാണ്.

കഠിനമായ പരിശീലനത്തിലൂടെയാണ് റോണോയുടെ വളര്‍ച്ച. കോലിയേയും അങ്ങനെ തന്നെയാണ് വിശേഷിപ്പിക്കുന്നത്. സച്ചിനെപ്പോലെ ജന്മസിദ്ധമായി ലഭിച്ച കഴിവുകളൊന്നും കോലിക്ക് അവകാശപ്പെടാനാവില്ല. കഠിന പരിശീലനത്തിലൂടെ കോലി തന്റെ കഴിവുകളെ വളര്‍ത്തുകയായിരുന്നുവെന്ന് പറയാം.

Also Read: IND vs SL ODI: ഇന്ത്യയുടെ സാധ്യതാ ടീം ഇതാ, റിഷഭ് പുറത്താവും, സഞ്ജുവെത്തും, അറിയാം

ലോകകപ്പിലെ നിരാശ

ലോകകപ്പിലെ നിരാശ

രണ്ട് താരങ്ങള്‍ക്കും ഇതുവരെ നായകനായി ലോകകപ്പ് നേടാനായിട്ടില്ല. റൊണാള്‍ഡോയുടെ അവസാന ലോകകപ്പായിരുന്നു ഖത്തറിലേത്. ഇനിയൊരു ലോകകപ്പ് കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കില്ല. അതേ സമയം കോലിക്ക് മുന്നില്‍ ഇനിയും ലോകകപ്പുകളുണ്ട്.

എന്നാല്‍ ഇതുവരെയുള്ള ലോകകപ്പുകളില്‍ ഒന്നില്‍ പോലും ടീമിനെ വിജയത്തിലെത്തിക്കാന്‍ ഇരുവര്‍ക്കുമായിട്ടില്ല. ക്യാപ്റ്റനെന്ന നിലയില്‍ കോലിയും റൊണാള്‍ഡോയും അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയവരാണെങ്കിലും ലോകകപ്പ് അകന്നുനിന്നു.

Story first published: Tuesday, December 13, 2022, 15:38 [IST]
Other articles published on Dec 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+