Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: മുംബൈ x സിഎസ്‌കെ ചരിത്രം- ബാറ്റിങില്‍ രോഹിത്തും റെയ്‌നയും, ബൗളിങില്‍ മലിങ്ക, എല്ലാമറിയാം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തിനു വേണ്ടിയുളള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 7.30ന് അബുദാബിയിലാണ് ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടം ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിലും മുംബൈയും സിഎസ്‌കെയുമായിരുന്നു മുഖാമുഖം വന്നപ്പോള്‍ ജയം സിഎസ്‌കെയ്ക്കായിരുന്നു. ത്രില്ലടിപ്പിച്ച പോരാട്ടത്തില്‍ ഒരു റണ്ണിനായിരുന്നു മുംബൈയുടെ ജയവും കിരീടധാരണവും.

ടൂര്‍ണമെന്റിലെ ഇതുവരെ നടന്ന 13 സീസണുകളിലെ മുംബൈ- സിഎസ്‌കെ മല്‍സരങ്ങളിലേക്കു നമുക്കൊന്നു തിരികെ പോവാം. കണക്കുകളില്‍ ആരാണ് മുന്നിലെന്നും റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലുമൊക്കെ ഏതൊക്കെ താരങ്ങളാണ് തലപ്പത്ത് എന്നുമൊക്കെ പരിശോധിക്കാം.

നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള റെക്കോര്‍ഡ്

നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള റെക്കോര്‍ഡ്

ഐപിഎല്ലില്‍ ഇതുവരെ 28 തവണയാണ് മുംബൈയും ചെന്നൈയും മുഖാമുഖം വന്നിട്ടുള്ളത്. ഇവയില്‍ 17ലും ജയം മുംബൈയ്ക്കായിരുന്നു. 11 മല്‍സരങ്ങളിലാണ് സിഎസ്‌കെയ്ക്കു വിജയിക്കാന്‍ കഴിഞ്ഞത്. 60.71 എന്ന മികച്ച ശരാശരി ചെന്നൈക്കെതിരേ മുംബൈയ്ക്കുണ്ട്.
അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളിലും സിഎസ്‌കെയോടു മുംബൈ തോറ്റിട്ടില്ല. കഴിഞ്ഞ സീസണിലെ ഫൈനലുള്‍പ്പെടെ തുടരെ അഞ്ചു കളികളില്‍ സിഎസ്‌കെയെ മുംബൈ മലര്‍ത്തിയടിച്ചു. സിഎസ്‌കെയ്‌ക്കെതിരേ 40ന് മുകളില്‍ വിജയശരാശരിയുള്ള ഒരേയൊരു ടീമും മുംബൈയാണന്നത് ധോണിപ്പടയ്ക്കു മേല്‍ അവര്‍ക്കുള്ള ആധിപത്യം അരക്കിട്ടുറപ്പിക്കുന്നു.

ബാറ്റിങില്‍ ആരൊക്കെ?

ബാറ്റിങില്‍ ആരൊക്കെ?

മുംബൈ- ചെന്നൈ മല്‍സരങ്ങളില്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം പരിശോധിച്ചാല്‍ ഇരുടീമുകളുടെയും ഓരോ താരങ്ങളാണ് റണ്‍സ് വാരിക്കൂട്ടിയത്. മുംബൈയുടെ തുറുപ്പുചീട്ട് നായകന്‍ കൂടിയായ രോഹിത് ശര്‍മയാണെങ്കില്‍ ചെന്നൈയുടേത് വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയാണ്.
614 റണ്‍സാണ് ഹിറ്റ്മാന്‍ ധോണിക്കും ടീമിനുമെതിരേ മുംബൈയുടെ കടുംനീല ജഴ്‌സിയില്‍ നേടിയത്. റെയ്‌നയാവട്ടെ ഒരുപടി മുന്നിലാണ്. 704 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഈ സീസണില്‍ അദ്ദേഹം കളിക്കില്ലെന്നത് സിഎസ്‌കെയ്ക്കു വന്‍ തിരിച്ചടിയായേക്കും. റെയ്‌ന കഴിഞ്ഞാല്‍ മുംബൈയ്‌ക്കെതിരേ കൂടുതല്‍ റണ്‍സെടുത്തത് നായകന്‍ ധോണിയാണ് (570 റണ്‍സ്).

ബൗളിങില്‍ മലിങ്കയും ഭാജിയും

ബൗളിങില്‍ മലിങ്കയും ഭാജിയും

ബൗളിങിലേക്കു വന്നാല്‍ മുംബൈയുടെ ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിങ്ക ലിസ്റ്റില്‍ തലപ്പത്ത് നില്‍ക്കുന്നു. 31 വിക്കറ്റുകളാണ് അദ്ദേഹം സിഎസ്‌ക്കെയ്‌ക്കെതിരേ കൊയ്തത്. 12 വിക്കറ്റുകളെടുത്ത വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡാണ് രണ്ടാംസ്ഥാനത്ത്. സിഎസ്‌കെയ്ക്കു വേണ്ടി മുംബൈക്കെതിരേ കൂടുതല്‍ വിക്കറ്റെടുത്ത താരം വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയാണ് (25 വിക്കറ്റ്).
ഏറ്റവും മികച്ച ബൗളിങ് പ്രകടനം പരിശോധിച്ചാല്‍ മുംബൈയുടെ മുന്‍ താരവും ഇപ്പോള്‍ സിഎസ്‌കെയുടെ താരവുമായ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ് അമരത്ത്. 2011ലെ ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കെതിരേ 18 റണ്‍സ് മാത്രം വഴങ്ങി ഭാജി അഞ്ചു വിക്കറ്റുകളെടുത്തിരുന്നു. മറുഭാഗത്ത് മുംബൈക്കെതിരേ സിഎസ്‌കെ ബൗളറുടെ മികച്ച പ്രകടനം ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായ പേസര്‍ മോഹിത് ശര്‍മയുടെ പേരിലാണ്. 2014ലായിരുന്നു മോഹിത് 14 റണ്‍സിനു നാലു വിക്കറ്റുകളെടുത്തത്.

ഉയര്‍ന്ന സ്‌കോര്‍

ഉയര്‍ന്ന സ്‌കോര്‍

മുംബൈയും സിഎസ്‌കെയും തമ്മില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ ബാറ്റിങിലെ വ്യക്തിഗത പ്രകടനം നോക്കിയാല്‍ മുംബൈയുടെ മുന്‍ ഓപ്പണറും ശ്രീലങ്കന്‍ ഇതിഹാസവുമായ സനത് ജയസൂര്യയാണ് റെക്കോര്‍ഡിന് അവകാശി. 2008ലെ പ്രഥമ സീസണിലായിരുന്നു സിഎസ്‌കെയെ അടിച്ചുപറത്തി ജയസൂര്യ 114 റണ്‍സെടുത്തത്. മറുഭാഗത്ത് സിഎസ്‌കെയുടെ കാര്യമെടുത്താല്‍ ഉയര്‍ന്ന സ്‌കോര്‍ മുന്‍ താരവും ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനുമായ മൈക്കല്‍ ഹസ്സിക്കു സ്വന്തമാണ്. 2013ല്‍ അദ്ദേഹം നേടിയ 86 റണ്‍സാണ് ഒരു സിഎസ്‌കെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
നിലവിലെ ടീമുകളിലെ താരങ്ങളുടെ കണക്കെടുത്താല്‍ രോഹിത്തും (87) സിഎസ്‌കെയുടെ ഷെയ്ന്‍ വാട്‌സനുമാണ് (80) ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

Story first published: Friday, September 18, 2020, 16:24 [IST]
Other articles published on Sep 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+