ഐപിഎല്‍ എന്തുമായിക്കൊള്ളട്ടെ... അവന്‍ ഇന്ത്യക്കായി ലോകകപ്പ് കളിക്കും, എഴുതി ഉറപ്പ്നല്‍കാം!- ഭാജി

മുംബൈ: കൊവിഡ്-19ഉം ലോക്ക്ഡൗണും കാരണം ഐപിഎല്‍ അനിശ്ചിത കാലത്തേക്കു നീട്ടിയതോടെ ദേശീയ ടീമിലേക്കുള്ള പല താരങ്ങളുടെയും തിരിച്ചുവരവ് സാധ്യതകള്‍ക്കു കൂടിയാണ് മങ്ങലേറ്റത്. ഐപിഎല്ലിലം ഫോമും പ്രകടനവും പരിഗണിച്ചായിരിക്കും ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുക്കുകയെന്ന് നേരത്തേ കോച്ച് രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു.
മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ ദീപക് ചഹര്‍ എന്നിവരെല്ലാം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ദേശീയ ടീമിലെത്താന്‍ തയ്യാറെടുക്കുകയായിരുന്നു. ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും ഇവരിലൊരാള്‍ ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുമെന്ന് താന്‍ എഴുതി ഉറപ്പ് നല്‍കാമെന്ന് മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി.

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും ഇന്ത്യന്‍ സംഘത്തിലുണ്ടാവുമെന്ന് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനു ശേഷം അവന്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല. എന്നാല്‍ പൂര്‍ണ ഫിറ്റാണെങ്കില്‍ ഹാര്‍ദിക് തീര്‍ച്ചയായും ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലുണ്ടാവും. ഇതു വേണമെങ്കില്‍ താന്‍ എഴുതി ഉറപ്പ് നല്‍കാം. കാരണം കോമ്പിനേഷന്‍ ശരിയായി വരണമെങ്കില്‍ ഹാര്‍ദിക് ടീമില്‍ കൂടിയേ തീരുവെന്നും ഭാജി വ്യക്തമാക്കി.

ഹാര്‍ദിക്കിനെ ഇന്ത്യന്‍ ടീമിലെടുക്കാന്‍ ഐപിഎല്‍ മാനദണ്ഡമാക്കരുതെന്ന് ഭാജി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ഇന്ത്യന്‍ ടീം അത്ര സന്തുലിതമല്ല. ഹാര്‍ദിക് കൂടി വന്നാല്‍ മാത്രമേ ടീം ബാലന്‍സാവുകയുള്ളൂ. ഹാര്‍ദിക്കിനെപ്പോലുള്ളവരെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെയാണ് ചിലരുടെ പ്രതിഭയും പ്രാധാന്യവും അളക്കാന്‍ ഐപിഎല്‍ മാനദണ്ഡമാക്കരുതെന്ന് പറയുന്നത്. സ്വന്തം കഴിവ് തെളിയിച്ചിട്ടില്ലാത്തവരെ സംബന്ധിച്ചാണ് ഐപിഎല്ലിനു കൂടുതല്‍ പ്രാധാന്യമുള്ളതെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ പുറം വേദന കാരണം ഹാര്‍ദിക് ശസ്ത്രക്രിയക്കു വിധേയനായികുന്നു. ഇതേ തുടര്‍ന്നു മാസങ്ങളോളം മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടി20യിലാണ് ഹാര്‍ദിക് അവസാനമായി കളിച്ചത്. ഇതിനു ശേഷം താരം ശസ്ത്രക്രിയക്കു വിധേയനാവുകയായിരുന്നു.
മുംബൈയില്‍ നടന്ന ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റില്‍ കളിച്ചു കൊണ്ടാണ് ഹാര്‍ദിക് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനം നടത്താന്‍ അദ്ദേഹത്തിനാവുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു ഹാര്‍ദിക്കിനെ തിരിച്ചു വിളിച്ചിരുന്നു. ആദ്യ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ശേഷിച്ച മല്‍സരങ്ങളില്‍ കൊറോേണ വൈറസ് വ്യാപിച്ചതോടെ റദ്ദാക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications