Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമില്‍ ഒരു മാറ്റം, വില്‍ജോന്‍ ഇല്ല.. കാരണം തന്‍റെ സഹോദരിക്കൊപ്പം കിടക്കുന്നു!! ഞെട്ടിച്ച് ‍ഡുപ്ലെസി

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടി20 ലീഗായ എംസാന്‍സി സൂപ്പര്‍ ലീഗിനിടെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കൂടിയായ ഫഫ് ഡുപ്ലെസിയുടെ വിശദീകരണം കേട്ട് കമന്റേറ്റര്‍ക്കു ചിരിയടക്കാന്‍ കഴിഞ്ഞില്ല. പാള്‍ റോക്ക്‌സും നെല്‍സണ്‍ മണ്ഡേല ബേ ജയന്റ്‌സും തമ്മില്‍ നടന്ന മല്‍സരത്തിനു തൊട്ടുമുമ്പായിരുന്നു രസകരമായ സംഭവം നടന്നത്.

ടോസിനു ശേഷം ടീം ലൈനപ്പിനെക്കുറിച്ചുള്ള ഡുപ്ലെസിയുടെ വിശദീകരണമാണ് ഏവരെയും ഒരു നിമിഷം സ്തബ്ധരാക്കുകയും പിന്നീട് പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തത്. മല്‍സരത്തില്‍ പാള്‍ റോക്ക്‌സിന്റെ ക്യാപ്റ്റനായിരുന്നു ഡുപ്ലെസി. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

ഡുപ്ലെസി പറഞ്ഞത്

ഡുപ്ലെസി പറഞ്ഞത്

ഇന്നത്തെ മല്‍സരത്തിനുള്ള ടീമില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്ന കമന്റേറ്ററുടെ ചോദ്യത്തിനായിരുന്നു ഡുപ്ലെസിയുടെ കലക്കന്‍ മറുപടി. ഹാര്‍ഡസ് വില്‍ജോന്‍ ഇന്നു കളിക്കുന്നില്ല. കാരണം, അവന്‍ തന്റെ സഹോദരിക്കൊപ്പം കിടക്കുകയാണ്. ഇന്നലെയാണ് ഇരുവരും വിവാഹിതരായത് എന്ന് ഡുപ്ലെസി പറഞ്ഞപ്പോള്‍ കമന്റേറ്റര്‍ ചിരിയടക്കാന്‍ പാടുപെടുന്നത് കാണാമായിരുന്നു.
ഡുപ്ലെസിയുടെ സഹോദരി റെമി റൈനേഴ്‌സുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു വില്‍ജോന്‍. ശനിയാഴ്ച ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് താരം എംസാന്‍സി സൂപ്പര്‍ ലീഗിലെ കളിയില്‍ നിന്നു വിട്ടുനിന്നത്.

ഐപിഎല്ലിലും കളിച്ചു

ഐപിഎല്ലിലും കളിച്ചു

ഡുപ്ലെസിയോളം പ്രശസ്തനല്ലെങ്കിലും ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും സുപരിചിതനായ താരമാണ് ഓള്‍റൗണ്ടര്‍ കൂടിയായ വില്‍ജോന്‍. ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം ഈ മാസം 19ന് കൊല്‍ക്കത്തയില്‍ നടക്കാനിരിക്കെ കിങ്‌സ് ഇലവന്‍ പഞ്ചാബ് നിലനിര്‍ത്തിയ നാലു വിദേശ കളിക്കാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.
ഐപിഎല്ലില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ടി20 ലീഗുകളിലെ സജീവ സാന്നിധ്യമാണ് 30 കാരനായ വില്‍ജോന്‍. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഒരു ടെസ്റ്റിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

വീഡിയോ കാണാം

എംസാസി സൂപ്പര്‍ ലീഗില്‍ ടോസിനു ശേഷം പാള്‍ റോക്ക്‌സ് ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി കമന്റേറ്ററുമായി സംസാരിക്കുന്ന വീഡിയോ കാണാം.

Story first published: Sunday, December 8, 2019, 18:22 [IST]
Other articles published on Dec 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+