Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോണ്ട് എപ്പോഴും കൂട്ടിനുണ്ട്! ഇന്ത്യക്കായി കളിക്കുമ്പോഴും ഉപദേശം തേടാറുണ്ടെന്നു ബുംറ

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരിലൊരാളായ ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ജസ്പ്രീത് ബുംറ തന്റെ വഴികാട്ടിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ പേസറും ഐപിഎല്ലില്‍ തന്റെ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് കോച്ചുമായ ഷെയ്ന്‍ ബോണ്ടാണ് വഴികാട്ടിയെന്നു ബുംറ പറഞ്ഞു. മുംബൈയ്ക്കു വേണ്ടി ഐപിഎല്ലില്‍ കളിക്കുമ്പോള്‍ മാത്രമല്ല അന്താഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി കളിക്കവെയും താന്‍ ബോണ്ടിന്റെ ഉപദേശം തേടാറുണ്ടെന്നു അദ്ദേഹം വെളിപ്പെടുത്തി.

മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ട വീഡിയോയിലാണ് ബോണ്ട് തന്റെ കരിയറില്‍ വഹിച്ച സുപ്രധാന പങ്കിനെക്കുറിച്ചും അദ്ദേഹവുമായുള്ള അടുപ്പത്തെക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞത്. ബൗളിങില്‍ പുതിയ ആയുധങ്ങള്‍ മിനുക്കിയെടുക്കാന്‍ ബോണ്ടാണ് തന്നെ സഹായിച്ചതെന്നും ബുംറ വ്യക്തമാക്കി.

 ആദ്യമായി കാണുന്നത് 2015ല്‍

ആദ്യമായി കാണുന്നത് 2015ല്‍

2015ലാണ് ബോണ്ടിനെ ഞാന്‍ ആദ്യമായി നേരിട്ടുകാണുന്നത്. കുട്ടിയായിരിക്കെ അദ്ദേഹത്തിന്റെ ബൗളിങ് ഞാന്‍ ടെലിവിഷനില്‍ ഒരുപാട് കണ്ടിട്ടുണ്ട്. ന്യൂസിലാന്‍ഡിനു വേണ്ടിയുള്ള ബോണ്ടിന്റെ ബൗളിങ് പ്രകടനം എന്നെ പലപ്പോഴും ആശ്ചര്യപ്പെടുത്തിയിരുന്നു.അദ്ദേഹത്തെ നേരിട്ടു കാണാനായത് നല്ല അനുഭവമായിരുന്നു.
ക്രിക്കറ്റ് ഫീല്‍ഡില്‍ പരീക്ഷിക്കാവുന്ന വ്യത്യസ്തമായ കാര്യങ്ങളിലേക്കു എന്റെ മനസ്സിനെ തുറന്നുവിടാന്‍ ബോണ്ട് സഹായിച്ചിട്ടുണ്ട്. അദ്ദേഹവുമായി നല്ല ബന്ധം സൃഷ്ടിച്ചെടുക്കാന്‍ എനിക്കു കഴിഞ്ഞു. ഓരോ വര്‍ഷം കഴിയുന്തോറും ഇതു കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ബുംറ വിശദമാക്കി.

 ഇന്ത്യക്കായി കളിക്കുമ്പോഴും സംസാരിക്കും

ഇന്ത്യക്കായി കളിക്കുമ്പോഴും സംസാരിക്കും

മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പമുള്ളപ്പോള്‍ മാത്രമല്ല ഐപിഎല്ലിനു ശേഷം ഇന്ത്യക്കു വേണ്ടി കളിക്കുമ്പോഴും ഞാന്‍ ബോണ്ടിനെ വിളിക്കുകയും പല കാര്യങ്ങളിലും ഉപദേശം തേടാറുമുണ്ട്. എല്ലായ്‌പ്പോഴും അദ്ദേഹം എന്നെ സഹായിക്കാറുണ്ട്.
പുതിയ കാര്യങ്ങള്‍ ഓരോ വര്‍ഷവും ബോണ്ടില്‍ നിന്നും പഠിച്ചെടുക്കാനാണ് എന്റെ ശ്രമം. ബൗളിങിലേക്കു പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ എന്നെ സഹായിക്കുന്നത് അദ്ദേഹമാണ്. കൂടുതല്‍ മികച്ച ബൗളറാക്കി മാറ്റിയെടുക്കുന്നതില്‍ ബോണ്ട് വഹിച്ച പങ്ക് വലുതാണ്. അദ്ദേഹവുമായി വളരെ നല്ല അടുപ്പമാണുള്ളത്. ഇനിയുള്ള വര്‍ഷങ്ങളിലും അതു പോലെ തന്നെ ഈ ബന്ധം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.

 ലോക ചാംപ്യന്‍ഷിപ്പ്

ലോക ചാംപ്യന്‍ഷിപ്പ്

ജൂണില്‍ നടക്കാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ബുംറ അടുത്തതായി കളിക്കുക. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈയ്‌ക്കൊപ്പം അത്ര മികച്ചതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രകടനം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ ബുംറ തന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മോശം സ്‌പെല്‍ എറിയുകയും ചെയ്തിരുന്നു.
ഇതിന്റെ ക്ഷീണം ഇനി ന്യൂസിലാന്‍ഡിനെതിരേ ഫൈനലില്‍ തീര്‍ക്കാനായിരിക്കും ബുംറയുടെ ശ്രമം. തന്റെ രാജ്യത്തിനെതിരേ ബുംറ ബൗള്‍ ചെയ്യുമ്പോള്‍ ബോണ്ട് എന്ത് ഉപദേശമായിരിക്കും നല്‍കുകയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ന്യൂസിലാന്‍ഡിനെതിരേയുള്ള ഫൈനലിനു ശേഷം ഇംഗ്ലണ്ടിനെതിരേ അഞ്ചു ടെസ്റ്റുകളുടെ പരമ്പര കൂടി ഇന്ത്യ കളിക്കുന്നുണ്ട്.

Story first published: Friday, May 14, 2021, 13:50 [IST]
Other articles published on May 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+