2018ല്‍ ഹാര്‍ദിക്കിന് മുന്നറിയിപ്പ് നല്‍കി, അതു കാര്യമായെടുത്തില്ല!- തുറന്നു പറഞ്ഞ് അക്തര്‍
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നുപോവുന്നത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു വലയുന്ന അദ്ദേഹം ഇപ്പോള്‍ ടീമിനു പുറത്തുമാണ്. ഫിറ്റ്‌നസ് വീണ്ടെടുത്ത് ദേശീയ ടീമിലേക്കു മടങ്ങിയെത്താനുള്ള കഠിന ശ്രമത്തിലാണ് ഹാര്‍ദിക്. കളഴിഢഢ മാസം സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു താരത്തെ അവസാനമായി ദേശീയ ടീമിനോടൊപ്പം കണ്ടത്. പക്ഷെ പൂര്‍ണ ഫിറ്റല്ലാതിരുന്നിട്ടും ഹാര്‍ദിക്കിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.
ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടി20 പരമ്പJയില്‍ നിന്നും ഒഴിവാക്കപ്പെട്ട അദ്ദേഹം അടുത്ത വര്‍ഷം സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും കളിക്കാനിടയില്ല. കരിയറിനു തന്നെ ഇപ്പോള്‍ വില്ലനായി മാറിയ പരിക്കിനെക്കുറിച്ച് ഹാര്‍ദിക്കിനു താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ശുഐബ് അക്തര്‍.

2018ല്‍ ഹാര്‍ദിക്കിനോടു സംസാരിച്ചു
2018ല്‍ നടന്ന ഏഷ്യാ കപ്പിനിടെ ഹാര്‍ദിക് പാണ്ഡ്യയെ താന്‍ നേരില്‍ കണ്ടിരുന്നതായും ചില ഉപദേശങ്ങള്‍ അന്നു നല്‍കിയിരുന്നതായും ശുഐബ് അക്തര്‍ വെളിപ്പെടുത്തി. ഹാര്‍ദിക്കിന്റെ മെലിഞഞ്ഞ ശരീരം കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയതായും റാവല്‍പിണ്ടി എക്‌സ്പ്രസ് പറയുന്നു. ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഹിത് ശര്‍മയ്ക്കു കീഴിലായിരുന്നു ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ കളിച്ചത്. വിരാട് കോലിക്കു വിശ്രമം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഈ ടൂര്‍ണമെന്റില്‍ മുഖാമുഖം വന്നിരുന്നു. ഈ കഴിക്കിടെയായിരുന്നു ഹാര്‍ദിക്കുമായി സംസാരിച്ചതെന്നും അക്തര്‍ വ്യക്തമാക്കി.
അന്നു താന്‍ സംസാരിച്ച് ഏകദേശം ഒന്നര മണിക്കൂറിനിടെ തന്നെ ഹാര്‍ദിക്കിനു പുറംഭാഗത്ത് പരികക്കേറ്റതായും പാക് ഇതിഹാസം പറയുന്നു. ദുബായില്‍ പാകിസ്താനുമായുള്ള കളിക്കിടെയാണ് താരം പരിക്കു കാരണം ഗ്രൗണ്ടില്‍ വീണത്. തുടര്‍ന്നു ഹാര്‍ദിക്കിനെ സ്‌ട്രെച്ചറില്‍ പുറത്തേക്കു കൊണ്ടുപോവുകയായിരുന്നു. ഈ പരിക്കിനു ശേഷം താരം ശസ്ത്രക്രിയക്കും വിധേയനായിരുന്നു. പക്ഷെ ഇതു കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം തുടര്‍ച്ചയായ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഹാര്‍ദിക്കിനെ വലയ്ക്കുകയാണ്.

ഹാര്‍ദിക്കിനും ബുംറയ്ക്കും മുന്നറിയിപ്പ് നല്‍കി
ശാരീരിക സ്ഥിതി മെച്ചപ്പെടുത്തിയില്ലെങ്കില്‍ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നു ഹാര്‍ദിക് പാണ്ഡ്യക്കും ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്കും താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അക്തര്‍ പറഞ്ഞു.
ദുബായില്‍ വച്ച് ബുംറയോടും ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ശരീരം കുടുതല്‍ കരുത്തുറ്റതാക്കി മാറ്റിയെടുത്തില്ലെങ്കില്‍ പരിക്കേല്‍ക്കാനിടയുണ്ടെന്നു ഹാര്‍ദിക്കിനെയും ഉപദേശിച്ചിരുന്നു. എന്റെ തോളിനു പിറകില്‍ ഇപ്പോഴും വളരെ ശക്തമായ മസിലുകളാണുള്ളത്. പക്ഷെ ഹാര്‍ദിക്കും ബുംറയും വളരെ മെലിഞ്ഞാണ് കാണപ്പെട്ടത്. ഇതു കണ്ടപ്പോള്‍ എനിക്കു ശരിക്കും ഷോക്കായി. നിനക്ക് പരിക്കേല്‍ക്കാനിടയുണ്ടെന്നു ഹാര്‍ദിക്കിനോടു അന്നു ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ താന്‍ ഒരുപാട് ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നായിരുന്നു ഹാര്‍ദിക്കിന്റെ മറുപടി. ശരിക്കും പറഞ്ഞാല്‍ ഒന്നര മണിക്കൂറിനുള്ളില്‍ തന്നെ അന്നു ഹാര്‍ദിക്കിനു പരിക്കേല്‍ക്കുകയും ചെയ്തതായി അക്തര്‍ വിശദമാക്കി.

തിരിച്ചുവരവിനൊരുങ്ങി ഹാര്‍ദിക്
പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഏറെക്കാലമായി ഹാര്‍ദിക് പാണ്ഡ്യ പുറത്താണ്. ഇപ്പോള്‍ നിശ്ചിത ഓവര്‍ ഫോര്‍മാറ്റിലും അദ്ദേഹത്തിനു സ്ഥാനം നഷ്ടമായിരിക്കുകയാണ്. വെങ്കടേഷ് അയ്യരെപ്പോലെയുള്ള പുതിയ ഓള്‍റൗണ്ടര്‍മാര്‍ ടീമിലേക്കു പകരക്കാരായി വന്നു കൊണ്ടിരിക്കുകയുമാണ്.
2019ലെ ശസ്ത്രക്രിയക്കു ശേഷം ഹാര്‍ദിക്കിനു പഴയതു പോലെ ബൗള്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു സീസണുകളിലെ ഐപിഎല്ലിലും മുംബൈ ഇന്ത്യന്‍സിനു വേണ്ടി അദ്ദേഹം പന്തെറിഞ്ഞിട്ടില്ല. ദേശീയ ടീമിനു വേണ്ടിയും ഹാര്‍ദിക്ക് വല്ലപ്പോഴും മാത്രമേ ബൗള്‍ ചെയ്യാറുള്ളൂ.
ബൗളിങ് പഴയതു പോലെ പുനരാരംഭിക്കുകയും ബാറ്റിങില്‍ ഫോം വീണ്ടെടുക്കുകയും ചെയ്താല്‍ മാത്രമേ ഹാര്‍ദിക്കിനു ഇനി ദേശീയ ടീമിലേക്കു മടങ്ങിയെത്താന്‍ സാധിക്കുകയുള്ളൂ. ടീമിനു പുറത്തായ ശേഷം മടങ്ങി വരുന്നതിനു മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫിറ്റ്‌നസ് തെളിയിക്കാന്‍ ഇന്ത്യന്‍ താരങ്ങളോടു പുതിയ കോച്ച് രാഹുല്‍ ദ്രാവിഡ് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഫിറ്റനസ് വീണ്ടെടുത്താലും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ ഹാര്‍ദിക്കിനെ ടീമില്‍ തിരിച്ചെടുക്കാന്‍ സാധ്യത കുറവാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications