IND vs ENG T20: ഇന്ത്യക്കു പുറത്താക്കാന്‍ കഴിയാത്ത വിധം മിടുക്കന്‍! യുവതാരത്തെ പുകഴ്ത്തി ശ്രീകാന്ത്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20 മല്‍സരം ഇന്നു രാത്രി നടക്കാനിരിക്കെ പുതുമുഖ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിനെ പ്രശംസ കൊണ്ട് മൂടി മുന്‍ താരവും സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. ഇന്ത്യക്കു വേണ്ടി സൂര്യകുമാര്‍ ഇന്നു അരങ്ങേറുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇതിനിടെയാണ് താരത്തെ ശ്രീകാന്ത് പ്രശംസ കൊണ്ടു മൂടിയത്.
പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റി നിര്‍ത്താന്‍ കഴിയാത്ത വിധം കഴിവുറ്റ ബാറ്റ്‌സ്മാനാണ് സൂര്യകുമാറെന്നു ശ്രീകാന്ത് ചൂണ്ടിക്കാട്ടി. രാത്രി ഏഴു മണിക്കാണ് അഹമ്മദാബാദിസെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യത്തെ മല്‍സരം നടക്കുന്നത്.

ടോപ് ക്ലാസ് ബാറ്റ്‌സ്മാന്‍
ശരിക്കും ക്ലാസ് പ്ലെയറെന്നു വിശേഷിപ്പിക്കാവുന്ന ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. ടോപ് ക്ലാസ് ബാറ്റ്‌സ്മാനായ അദ്ദേഹത്തെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിനിര്‍ത്തുകയെന്നത് അസാധ്യമാണ്. പക്ഷെ ഇന്ത്യന്‍ ടീമില്‍ ഒരുപാട് പ്രതിഭാശാലികളായ കളിക്കാരുണ്ട്. ഇത്രയും ആഴമുള്ള ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ നിങ്ങള്‍ ആരെ ഒഴിവാക്കിയാണ് സൂര്യകുമാറിനെ കളിപ്പിക്കുകയെന്നതാണ് ചോദ്യം. സൂര്യകുമാര്‍ തീര്‍ച്ചയായും സ്ഥാനം അര്‍ഹിക്കുന്നു. ഉജ്ജ്വലമായ ഒരു കരിയറുണ്ടാവാട്ടെയെന്നു അദ്ദേഹത്തെ ആശംസിക്കുകയാണെന്നും ശ്രീകാന്ത് പറഞ്ഞു.

രാഹുല്‍ ലോകത്തിലെ ബെസ്റ്റ്
നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനാണ് കെഎല്‍ രാഹുല്‍. സമീപകാലത്തെ അദ്ദേഹത്തിന്റെ മികച്ച ഫോം മാത്രമല്ല ഇതു പറയാന്‍ കാരണം. രാഹുല്‍ കളിക്കുന്ന രീതിയാണ് ഇതിനു പിന്നില്‍. ആക്രണോത്സുകത നിയന്ത്രണത്തിലാക്കി തന്നെ വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു കളിയുന്നു. രാഹുലിന്റെ ബാറ്റിങ് കാണുന്നതു തന്നെ കണ്ണിന് ആനന്ദകരമാണെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു

രാഹുല്‍ വലിയ കണ്ടെത്തല്‍
ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ കണ്ടെത്തല്‍ കൂടിയാണ് രാഹുല്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്ന പദവിയിലേക്കു മുന്നേറുകയാണ് അദ്ദേഹം. മറ്റൊരാളെ ടീമിലുള്‍പ്പെടുത്തുന്നതിനു വേണ്ടി രാഹുലിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുകയെന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ഫിറ്റാണെങ്കില്‍ രാഹുല്‍ ഉറപ്പായും ടീമിലുണ്ടാവണമെന്നും ശ്രീകാന്ത് പറയുന്നു.

സൂര്യകുമാറിന്റെ അവസരം വരും
ആദ്യ ടി20യില്‍ സൂര്യകുമാറിനെ നാനാം നമ്പറില്‍ ഇന്ത്യ അവസരം നല്‍കണോയെന്ന ചോദ്യത്തിന് ശ്രീകാന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ രാഹുലിനെ നിങ്ങള്‍ എങ്ങനെ ഒഴിവാക്കും? സൂര്യകുമാര്‍ കാത്തിരിക്കട്ടെ, അദ്ദേഹത്തിന്റെ അവസരം വരും. രാഹുലും ഏറെക്കാലം അവസരത്തിനായി കാത്തിരുന്നിട്ടുണ്ട്. പരമ്പരയിലെ ആദ്യത്തെ മൂന്നു കളികളിലും ഇന്ത്യ ജയിക്കുകയാണെങ്കില്‍ സൂര്യകുമാര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ഇന്ത്യക്കു കളിപ്പിക്കാം. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാലൊരാള്‍ക്കു വിശ്രമം നല്‍കിയാല്‍ മാത്രമേ ഇതിനാവൂയെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications