Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത്തിനോളം കേമന്‍, ലോകത്തിലെ ബെസ്റ്റ്- ബട്‌ലറിനെ പുകഴ്ത്തി ഗംഭീര്‍

ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ വെടിക്കെട്ട് ഇന്നിങ്‌സുമായി ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയായി മാറിയ ഓപ്പണര്‍ ജോസ് ബട്‌ലറെ വാനോളം പുകഴ്ത്തി ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയോടൊപ്പം നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്നാണ് ഗംഭീര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

1

ബട്‌ലര്‍ ശരിക്കും പ്രതിഭാസം തന്നെയാണ്. രോഹിത് ശര്‍മയോടൊപ്പം നിലവില്‍ ടി20യില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണണ് അദ്ദേഹം. ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച നിശ്ചിത ഓവര്‍ ബാറ്റ്‌സ്മാനാണ് ബട്‌ലറെന്നു ഉയാന്‍ ബെല്‍ അഭിപ്രായപ്പെട്ടതായി അറിഞ്ഞു. എന്നെ അഭിപ്രായത്തില്‍ ഇംഗ്ലണ്ടിന്റെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് ബട്‌ലറെന്നും ഗംഭീര്‍ പറഞ്ഞു.

വൈവിധ്യമുള്ള ഒരുപാട് ഷോട്ടുകള്‍ പക്കലുള്ളതിനാല്‍ തന്നെ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബട്‌ലര്‍ക്കു കഴിയുന്നതായും ഗംഭീര്‍ ചൂണ്ടിക്കാട്ടി. ഒരുപാട് ഓപ്ഷനുകള്‍ ബട്‌ലര്‍ക്കുണ്ട്. ബാറ്റിങില്‍ ഇത്രയും ഓപ്ഷനുകളുള്ള മറ്റാരെങ്കിലുമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. അത് ഫാസ്റ്റ് ബൗളര്‍മാരായാവും സ്പിന്നര്‍മാരായാലു മാറ്റമില്ല. റിവേഴ്‌സ് സ്വീപ്പ്, ലാപ്പ് തുടങ്ങി എല്ലാം ബട്‌ലറുടെ പക്കലുണ്ട്. ഇത്രയും മികച്ച ഫോമില്‍ ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല, അത്രയും വൈവിധ്യമുള്ള ഷോട്ടുകള്‍ കൈവശമുണ്ടെന്നും ഗംഭീര്‍ വിലയിരുത്തി.

2

ഐപിഎല്ലിലൂടെ ലഭിച്ച അനുഭവസമ്പത്ത് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ബട്‌ലറിനെ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ ബട്‌ലര്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. ഇതിനു കാരണം ഐപിഎല്‍ തന്നെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാനായതാണ് ബട്‌ലറെ സഹായിച്ചതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് അദ്ദേഹം.

ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ പുറത്താവാതെ വെറും 52 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടക്കം ബട്‌ലര്‍ പുറത്താവാതെ വാരിക്കൂട്ടിയത് 83 റണ്‍സാണ്. ടി20യില്‍ അദ്ദേഹത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണ്. ഇംഗ്ലണ്ട് എട്ടു വിക്കറ്റിന്റെ അനായാസവിജയം കൊയ്ത മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ബട്‌ലറെ തേടിയെത്തിയിരുന്നു. മൂന്നാം ടി20യിലെ വിജയം അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ലോക ഒന്നാം നമ്പര്‍ ടീം കൂടിയായ ഇംഗ്ലണ്ടിനെ 2-1ന് മുന്നിലെത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് പരമ്പരയിലെ നാലാമത്തെ മല്‍സരം.

Story first published: Wednesday, March 17, 2021, 15:35 [IST]
Other articles published on Mar 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+