Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2021ലെ നമ്പര്‍ വണ്‍ ബൗളര്‍ അയാള്‍ തന്നെ- ഇന്ത്യന്‍ താരത്തെ തിരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്

1

2021ല്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേസിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. പാകിസ്താന്റെ യുവ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീഡിയടക്കം പലരും കഴിഞ്ഞ വര്‍ഷം ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും നമ്പര്‍ വണ്‍ ബൗളറായി ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെയാണ് താന്‍ തിരഞ്ഞെടുക്കുകയെന്നു അദ്ദേഹം വ്യക്തമാക്കി. അശ്വിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലായിരുന്നു 2021. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നിശ്ചിത ഓവര്‍ ടീമിലേക്കു മടങ്ങിയെത്തിയ അദ്ദേഹത്തിനു ഐസിസിയുടെ ടി20 ലോകപ്പില്‍ കളിക്കാനും അവസരം ലഭിച്ചിരുന്നു. ലോകകപ്പിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലേക്കും അശ്വിന് നറുക്കുവീണിരുന്നു. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ആദ്യമായി കളിച്ച പരമ്പര കൂടിയായിരുന്നു ഇത്. ഈ പരമ്പരയിലും അശ്വിന്‍ തിളങ്ങിയിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ വരാനിരിക്കുന്ന മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്.

സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അശ്വിനെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ബൗളറായി ഹോഗ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2021 െഏറ്റവും മികച്ച ബാറ്ററായി അദ്ദേഹം തിരഞ്ഞെടുത്തത് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ ജോ റൂട്ടിനെയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 1500ന് മുകളില്‍ റണ്‍സ് അദ്ദേഹം വാരിക്കൂട്ടി നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തിരുന്നു. അശ്വിനെ ഏറ്റവും മികച്ച ബൗളറായി തിരഞ്ഞെുത്ത ഹോഗ് പാകിസ്താന്റെ പേസ് ജോടികളായ ഷഹീന്‍ അഫ്രീഡി, ഹസന്‍ അലി എന്നിവരുടെ പ്രകടത്തെ പ്രശംസിക്കാനും മറന്നില്ല. ജയിക്കാന്‍ സ്പിന്‍ വേണം, അശ്വിനാണ് നമ്പര്‍ വണ്‍. ഷഹീന്‍ അഫ്രീഡിയും ഹസന്‍ അലിയും 47ഉം 41ഉം വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു. പാകിസ്താന്‍ ബൗളിങ് വിഭാഗത്തെ മുന്നോട്ട് നയിച്ചതും ഇരുവരുമായിരുന്നു. അതുകൊണ്ടു തന്നെ ഈ രണ്ടു പേരെ നിങ്ങള്‍ക്കു തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് അശ്വിനായിരുന്നു. 54 വിക്കറ്റുകളായിരുന്നു അദ്ദേഹം വീഴ്ത്തിയത്.

2

ഐപിഎല്ലിലെ മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ അശ്വിനു ടീമിലേക്കു വഴി തുറന്നത്. 2017നു ശേഷം ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്കു അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നില്ല. യുസ്വേന്ദ്ര ചഹലിനെ ഒഴിവാക്കിയായിരുന്നു അശ്വിനെ ടി20 ലോകകപ്പ് ടീമിലെടുത്തത്. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ആദ്യ രണ്ടു മല്‍സരങ്ങളില്‍ പക്ഷെ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. വരുണ്‍ ചക്രവര്‍ത്തിയായിരുന്നു ഇന്ത്യയുടെ ഏക സ്പിന്നര്‍. പക്ഷെ വരുണ്‍ വന്‍ ഫ്‌ളോപ്പായതോടെ അശ്വിനെ മൂന്നാമത്തെ മല്‍സരത്തില്‍ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. മിന്നുന്ന പ്രകടനത്തിലൂടെ അദ്ദേഹം ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിവയ്ക്കുകയും ചെയ്തു.

3

സൗത്താഫ്രിക്കയ്‌ക്കെതിരേ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ അശ്വിനുണ്ടാവുമെന്ന് നേരത്തേ തന്നെ ഉറപ്പായിരുന്നു. ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇതു തെറ്റിച്ചതുമില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ പുതിയ നിശ്ചിത ഓവര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈ പരമ്പരയില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. കെഎല്‍ രാഹുലാണ് പകരം ഇന്ത്യയെ നയിക്കുക. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പുതിയ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിട്ടുണ്ട്.

അശ്വിനെക്കൂടാതെ യുസ്വേന്ദ്ര ചാഹലിനെയും ഏകദിന ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി 111 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് അശ്വിന്‍. 150 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2010ല്‍ ഹരാരെയില്‍ നടന്ന ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു അശ്വിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. 2017ല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് അദ്ദേഹം അവസാനമായി ഏകദിനത്തില്‍ കളിച്ചത്.

Story first published: Sunday, January 9, 2022, 18:56 [IST]
Other articles published on Jan 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+