Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: മോര്‍ഗന്‍ ഇംഗ്ലണ്ടിന്റെ ധോണി! മിന്നിയാല്‍ ഇന്ത്യ വിയര്‍ക്കുമെന്ന് സ്വാന്‍

വെള്ളിയാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യക്കു മുന്നറിയിപ്പുമായി ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ ഗ്രേയം സ്വാന്‍. നായകന്‍ ഇയോന്‍ മോര്‍ഗന്‍ ഇംഗ്ലണ്ടിനു എംഎസ് ധോണിയെപ്പോലെയാണെന്നും മോര്‍ഗന്‍ മിന്നിയാല്‍ ഇംഗ്ലണ്ട് കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമായി മാറുമെന്നും സ്വാന്‍ അഭിപ്രായപ്പെട്ടു.

1

2019ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ജേതാക്കളാക്കിയ ക്യാപ്റ്റന്‍ കൂടിയാണ് മോര്‍ഗന്‍. ടി20യില്‍ നായകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. 54 മല്‍സരങ്ങളില്‍ 31ലും ടീമിനെ ജയിപ്പിക്കാന്‍ മോര്‍ഗനായിട്ടുണ്ട്.

മോര്‍ഗനു മികച്ച പരമ്പരയായിരിക്കും ഇന്ത്യക്കെതിരേയുള്ളത്. അദ്ദേഹം ശരിക്കുമൊരു ലീഡറാണ്. മോര്‍ഗന്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ച് എംഎസ് ധോണിയെപ്പോലെയാണ്. ധോണി ഇന്ത്യക്കു വേണ്ടി കാഴ്ചവച്ച അതേ പ്രകടനമാണ് മോര്‍ഗന്‍ ഇംഗ്ലണ്ടിനായും കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. മോര്‍ഗന്‍ മികച്ച ക്യാപ്റ്റനും ലീഡറുമാണ്.

ഇംഗ്ലീഷ് ടീമില്‍ മോര്‍ഗന് സുപ്രധാന സ്ഥാനമുണ്ട്. താരങ്ങള്‍ കളിക്കുന്നത് അദ്ദേഹത്തിനു വേണ്ടിയാണ്. മോര്‍ഗന്റെ പ്രകടനമായിരിക്കും ടി20 പരമ്പരയുടെ വിധി നിര്‍ണയിക്കുക. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും മോര്‍ഗന്‍ തിളങ്ങിയാല്‍ ഇംഗ്ലണ്ട് വളരെ ശക്തരായി മാറുമെന്നും സ്വാന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ വ്യക്തമാക്കി. ടി20യില്‍ ഇംഗ്ലണ്ടിനായി 93 ടി20കളില്‍ നിന്നും 30.37 ശരാശരിയില്‍ 138.99 സ്‌ട്രൈക്ക് റേറ്റോടെ 2278 റണ്‍സ് മോര്‍ഗന്‍ നേടിയിട്ടുണ്ട്. ടി20യില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 91 റണ്‍സാണ്.

2

നിലവില്‍ ടി20യിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനായ ഡേവിഡ് മലാന്‍ ഇന്ത്യക്കെതിരേ മികച്ച പ്രകടനം നടത്തുമെന്ന് താന്‍ വിശ്വസിക്കുന്നതായി സ്വാന്‍ വ്യക്തമാക്കി. സ്പിന്‍ ബൗളിങിനെതിരേ നന്നായി കളിക്കുന്ന ബാറ്റ്‌സ്മാനാണ് മലാന്‍. ഇന്ത്യക്കെതിരേ അദ്ദേഹം മികച്ച പ്രകടനം നടത്തുമെന്നു ഞാന്‍ കരുതുന്നു. ഓഫ് സൈഡില്‍ വളരെ കരുത്തനാണ് മലാന്‍. ടി20യില്‍ ഒരുപാട് ടേണ്‍ ചെയ്യുന്നതല്ല ഇന്ത്യയിലെ വിക്കറ്റ്. അതുകൊണ്ടു തന്നെ മലാനു നന്നായി ഇതു യോജിക്കുകയും ചെയ്യും. കുറച്ചു വര്‍ഷങ്ങളായി ഉജ്ജ്വല പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന മലാന്റെ ബാറ്റിങ് ഏറെ ആവേശത്തോടെയാണ് കാണാന്‍ കാത്തിരിക്കുന്നതെന്നും സ്വാന്‍ വിശദമാക്കി.

ആദില്‍ റഷീദും മോയിന്‍ അലിയും ചേര്‍ന്നായിരിക്കും സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുക. ടി20യിലും ഏകദിനത്തിലും മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കുമായിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ സ്പിന്‍ വിഭാഗം കരുത്തുറ്റതാണെന്നു താന്‍ വിശ്വസിക്കുന്നതായും സ്വാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, March 11, 2021, 14:53 [IST]
Other articles published on Mar 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+