Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറ 'ഇന്ത്യന്‍ മലിങ്ക', ബാറ്റ്‌സ്മാന്‍മാര്‍ക്കു ഒരു പിടിയും കിട്ടില്ല- പുകഴ്ത്തി പ്രസാദ്

ഇന്ത്യന്‍ പേസ് ബൗളിങിന്റെ അമരക്കാരനായി മാറിയ ജസ്പ്രീത് ബുംറയെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്. വളരെ പെട്ടെന്നാണ് ബുംറ ലോക ക്രിക്കറ്റിലെ തന്നെ പേസ് സെന്‍സേഷനായി മാറിയത്. അസാധാരണമായ ബൗളിങ് ആക്ഷനും വേഗതയും കൃത്യതയുമെല്ലാം അദ്ദേഹത്തെ അപകടകാരിയാക്കി മാറ്റുകയായിരുന്നു. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളറെന്നാണ് ബുംറ വിശേഷിപ്പിക്കപ്പെടുന്നത്. 2016ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റമെങ്കിലും അദ്ദേഹം ടെസ്റ്റില്‍ അരങ്ങേറിയത് 2018ലായിരുന്നു. അതിവേഗം 50 വിക്കറ്റുകളെടുത്ത ഇന്ത്യന്‍ ഫാസ്റ്റ് ബൗളറെന്ന റെക്കോര്‍ഡും അദ്ദേഹം പിന്നാലെ കുറിച്ചു. ടെസ്റ്റില്‍ അരങ്ങേറിയ രണ്ടാമത്തെ വര്‍ഷം തന്നെ കന്നി ഹാട്രിക്കും ബുംറ കൊയ്തിരുന്നു.

1

ബുംറ വളരെ വ്യത്യസ്തനായ ബൗളറാണെന്നു പ്രസാദ് പറയുന്നു. ലസിത് മലിങ്കയെപ്പോലെ വ്യത്യസ്തമായ ബൗളിങ് ആക്ഷനാണ് ഇതിനു കാരണം. ബുംറ, മലിങ്ക എന്നിവരെപ്പോലെ വ്യത്യസ്തമായ ബൗളിങ് ആക്ഷനുകളുള്ള ബൗളര്‍മാരെ നേരിടുകയെന്നത് ബാറ്റ്‌സ്മാന്‍മാര്‍ക്കു ബുദ്ധിമുട്ടേറിയ കാര്യമാണ്. ബോള്‍ പിച്ച് ചെയ്തു കഴിഞ്ഞാല്‍ എവിടേക്കായിരിക്കും വരികയെന്ന കാര്യത്തില്‍ ബാറ്റ്‌സ്മാന് സംശയമുണ്ടാവും. ഇതു കാരണമാണ് ബുംറയ്ക്കു ഇത്രയും നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുന്നത്. മറ്റാര്‍ക്കുമില്ലാത്ത, അപൂര്‍വ്വമായ ബൗളിങ് ആക്ഷന്‍ അദ്ദേഹത്തെ ഒരുപാട് സഹായിക്കുന്നുണ്ട്. ഒരുപാട് കാര്യങ്ങളുടെ കോമ്പിനേഷന്‍ തന്നെയാണിതെന്നും പ്രസാദ് നിരീക്ഷിച്ചു.

താന്‍ കളിച്ചിരുന്ന കാലഘട്ടത്തിലെ ക്രിക്കറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഗെയിം ഇപ്പോള്‍ വളരെയേറെ മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗെയിം വികസിച്ചു കൊണ്ടിരിക്കുകയാണ്, അതുപോലെ തന്നെയാണ് പേസ് ബൗളിങും. ടി20യിലേതു പോലെ ടെസ്റ്റ് ക്രിക്കറ്റില്‍പ്പോലും വളരെ വേഗത്തിലാണ് ഇപ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സെടുക്കുന്നത്. ബൗളിങില്‍ വന്നിട്ടുള്ള വേരിയേഷനുകള്‍ അതിശയിപ്പിക്കുന്നതാണ്. ഓഫ് കട്ടര്‍, ഓഫ് കട്ടര്‍ ബൗണ്‍സര്‍, നക്ക്ള്‍ ബോള്‍ തുടങ്ങിയ യോര്‍ക്കറുകളുടെ കാര്യത്തില്‍പ്പോലും ഒരുപാട് വേരിയേഷനുകള്‍ വന്നതായി പ്രസാദ് കൂട്ടിച്ചേര്‍ത്തു.

2

അതേസമയം, ബുംറയെ അടുത്തതായി കാണാന്‍ കഴിയുക ഈ മാസം ഇംഗ്ലണ്ടില്‍ ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ആയിരിക്കും. ന്യൂസിലാന്‍ഡിനെയാണ് സതാംപ്റ്റണില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ഇന്ത്യ നേരിടുന്നത്. മികച്ച പേസും സ്വിങുമുള്ള ഇംഗ്ലണ്ടിലെ പിച്ചുകളില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ ബുംറയ്ക്കു സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Wednesday, June 2, 2021, 14:44 [IST]
Other articles published on Jun 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+