Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: പേരില്‍ മാത്രമല്ല രാഹുല്‍, ഇവന്‍ ദ്രാവിഡിന്റെ പുതിയ വേര്‍ഷന്‍!- രാഹുലിനെക്കുറിച്ച് സഹീര്‍

1

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഗംഭീര ഇന്നിങ്‌സുമായി ഇന്ത്യക്കു ലീഡ് നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഓപ്പണര്‍ കെഎല്‍ രാഹുലിനെ പ്രശംസിച്ച് മുന്‍ പേസ് ഇതിഹാസം സഹീര്‍ ഖാന്‍. മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനോടാണ് സഹീര്‍ 29 കാരനെ താരതമ്യം ചെയ്തത്. ഒരേ നാട്ടുകാരെന്ന നിലയിലും പേരിലെ സാമ്യവും മാത്രമല്ല മറ്റു ചില കാര്യങ്ങളിലും ഇരുവരും തമ്മില്‍ സമാനതകളുണ്ടെന്നു സഹീര്‍ ചൂണ്ടിക്കാട്ടി.

ദ്രാവിഡിനെപ്പോലെ ശരിക്കുമൊരു ടീം മേനാണ് രാഹുലെന്നു സഹീര്‍ പറയുന്നു. ദ്രാവിഡ് ഇന്ത്യക്കു വേണ്ടി വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ കളിച്ചിട്ടുള്ള താരമാണ്. ടീം ആവശ്യപ്പെടുന്ന ഏതു പൊസിഷനിലും കളിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. അതുപോലെ തന്നെയാണ് രാഹുലും. മാത്രല്ല ടീം വിക്കറ്റ് കീപ്പറാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദ്രാവിഡ് അതും ഏറ്റെടുത്തിരുന്നു. രാഹുലും ഇതു തന്നെ ചെയ്ത താരമാണ്.

2

ബാംഗ്ലൂര്‍ കണക്ഷന്‍, പേരിലെ കണക്ഷന്‍ എന്നിവ മാത്രമല്ല രണ്ടു പേരും തമ്മിലുള്ളത്. ഇരുവരും വളരെയധികം കഴിവുറ്റ താരങ്ങളാണ്. ഇന്ത്യക്കു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുള്ള താരമാണ് ദ്രാവിഡ്. അതേക്കുറിച്ച് പറഞ്ഞാല്‍ പെട്ടെന്നും തീരില്ല. അത്തരമൊരു റോള്‍ മോഡലിനെ കാണുന്നതും തന്നെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നതുമെല്ലാം കാണുമ്പോള്‍ രാഹുലിന് വളരെയധികം സന്തോഷമുണ്ടാവുമെന്നും സഹീര്‍ വിശദമാക്കി.

ടെസ്റ്റില്‍ ഓപ്പണിങ് സ്ഥാനത്തേക്കാണ് രാഹുല്‍ മുമ്പും പരിഗണിക്കപ്പെട്ടിട്ടുള്ളതെങ്കിലും നിശ്ചിത ഓവര്‍ ഫോര്‍മാറ്റില്‍ ഓപ്പണിങില്‍ മധ്യനിരയില്‍ വരെ അദ്ദേഹം ബാറ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയില്‍ രാഹുല്‍ മധ്യനിരയിലായിരുന്നു ബാറ്റ് ചെയ്യേണ്ടിയിരുന്നത് എന്നാല്‍ കണ്‍കഷനെ തുടര്‍ന്ന് ഓപ്പണറാവേണ്ടിയിരുന്ന മായങ്ക് അഗര്‍വാള്‍ അവസാന നിമിഷം പിന്‍മാറിയതോടെ രാഹുലിന് ഓപ്പണിങിലേക്കു സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. തനിക്കു ലഭിച്ച അവസരം അദ്ദേഹം നന്നായി വിനിയോഗിക്കുകയും ചെയ്തു.

ആദ്യ ഇന്നിങ്‌സിനെ പ്രകടനത്തോടെ ഈ പര്യടനത്തില്‍ തനിക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നു രാഹുല്‍ ഉറപ്പിച്ചിരിക്കുകയാണെന്നു സഹീര്‍ അഭിപ്രായപ്പെട്ടു. ഈ പരമ്പരയില്‍ രാഹുലിനെക്കുറിച്ച് ഒരുപാട് സംസാരിക്കപ്പെടാന്‍ സാധ്യതയുണ്ട്. അത്രയും നന്നായിട്ടാണ് തനിക്കു ലഭിച്ച ആദ്യ അവസരം അദ്ദേഹം വിനിയോഗിച്ചത്. ബോളുകള്‍ ലീവ് ചെയ്യുന്നതിലും ഷോട്ട് സെലക്ഷനിലുമെല്ലാം രാഹുല്‍ തീര്‍ച്ചയായും ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ടെന്നും മുന്‍ പേസ് ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കാണ് നേരിയ മുന്‍തൂക്കം. ഒന്നാമിന്നിങ്‌സില്‍ 95 റണ്‍സിന്റെ ലീഡ് നേടാന്‍ ഇന്ത്യക്കായിരുന്നു. മറുപടിയില്‍ മൂന്നാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യയേക്കാള്‍ 70 റണ്‍സിന് പിറകിലാണ് അവര്‍.

നേരത്തേ 214 ബോളില്‍ 12 ബൗണ്ടറികളോടെയാണ് 84 റണ്‍സുമായി രാഹുല്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. അര്‍ഹിച്ച സെഞ്ച്വറി 16 റണ്‍സ് മാത്രമകലെ അദ്ദേഹത്തിനു നഷ്ടമാവുകയായിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നു വിക്കറ്റ്. ആറാമനായിട്ടാണ് രാഹുല്‍ ക്രീസ് വിട്ടത്. രവീന്ദ്ര ജഡേഡയാണ് (56) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 86 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹം പായിച്ചു. രോഹിത് ശര്‍മ 36 റണ്‍സ് സംഭാവന ചെയ്തപ്പോള്‍ വാലറ്റത്ത് ജസ്പ്രീത് ബുംറ 28 റണ്‍സോടെ തിളങ്ങി. 25 റണ്‍സെടുത്ത റിഷഭ് പന്തും മോശമല്ലാത്ത സംഭാവന നല്‍കി.

Story first published: Saturday, August 7, 2021, 0:16 [IST]
Other articles published on Aug 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+