Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അദ്ദേഹമാണ് എന്റെ ഹീറോ! ഐപിഎല്ലിലടക്കം എത്ര തവണ നമ്മള്‍ കണ്ടു- ഹാര്‍ദിക്

ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന രണ്ടാം ടി20 മല്‍സരത്തില്‍ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ഇന്ത്യയുടെ ഹീറോയായി ഹാര്‍ദിക് പാണ്ഡ്യ മാറിയിരുന്നു. 22 പന്തില്‍ നിന്നും പുറത്താവാതെ 42 റണ്‍സ് അടിച്ചെടുത്ത ഹാര്‍ദിക്കിന്റെ മികവില്‍ ഓസീസിനെ ആറു വിക്കറ്റിനു തുരത്തി ടി20 പരമ്പരയും ഇന്ത്യ പോക്കറ്റിലാക്കിയിരുന്നു. റണ്‍ചേസില്‍ നിര്‍ണായകമായ അവസാന ഓവറില്‍ ഡാനിയേല്‍ സംസിനെതിരേ രണ്ടു സിക്‌സറുകള്‍ പറത്തിയാണ് അദ്ദേഹം ഇന്ത്യക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്.

1

ഈ പ്രകടനത്തിന് ആരാണ് തനിക്കു പ്രചോദനമായതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഹാര്‍ദിക്. മുന്‍ ഇതിഹാസം എംഎസ് ധോണിക്കൊപ്പം ഇന്ത്യന്‍ ടീമിലും വിന്‍ഡീസ് സൂപ്പര്‍ താരം കരെണ്‍ പൊള്ളാര്‍ഡിനൊപ്പം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും കളിച്ചിട്ടുള്ള താരം കൂടിയാണ് ഹാര്‍ദിക്. സമ്മര്‍ദ്ദുയര്‍ത്തുന്ന സാഹചര്യങ്ങളില്‍ പൊള്ളാര്‍ഡിനെയാണ് താന്‍ മാതൃകയാക്കുന്നതെന്നു ഹാര്‍ദിക് വെളിപ്പെടുത്തി.

വെസ്റ്റ് ഇന്‍ഡീസ് ടീമിനു വേണ്ടിയും തന്റെ ഫ്രാഞ്ചൈസിക്കു വേണ്ടിയും പൊള്ളാര്‍ഡ് ഒരുപാട് തവണ ഇതുപോലെയുള്ള മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് എക്കാലവും പ്രചോദനം അദ്ദേഹം തന്നെയായിരിക്കും. പൊള്ളാര്‍ഡിന്റെ മികച്ച ചില ഇന്നിങ്‌സുകള്‍ നേരത്തേ നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായി. ഐപിഎല്ലില്‍ പൊള്ളാര്‍ഡിനൊപ്പം ഒരേ ടീമില്‍ കളിക്കാന്‍ സാധിച്ചു. പ്രൊഫഷണല്‍ ക്രിക്കറ്റായതിനാല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മികച്ച നിലവാരം പുലര്‍ത്തിയേ തീരൂ.

2

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വരുമ്പോള്‍ കളിയോടുള്ള ഇഷ്ടം കൂടും, മാത്രമല്ല സമ്മര്‍ദ്ദവും അനുഭവപ്പെടും. ഐപിഎല്ലില്‍ നിന്നുള്ള ആത്മവിശ്വാസമാണ് പലര്‍ക്കും ദേശീയ ടീമിലും തുണയാവുന്നത്. ഐപിഎല്ലില്‍ എനിക്കു നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നു. മല്‍സരങ്ങള്‍ എങ്ങനെ ഫിനിഷ് ചെയ്യാമെന്നതിനെക്കുറിച്ച് ലോക്ക്ഡൗണ്‍ കാലത്തു പ്ലാന്‍ ചെയ്തിരുന്നതായും ഹാര്‍ദിക് വിശദമാക്കി.

ഓസീസിനെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ 195 റണ്‍സെന്ന വന്‍ വിജയലക്ഷ്യമാണ് ഇന്ത്യക്കു ചേസ് ചെയ്യേണ്ടി വന്നത്. രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു. 36 ബോളില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കം 52 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. നായകന്‍ വിരാട് കോലി 40 (24 പന്ത്, രണ്ടു ബൗണ്ടറി, രണ്ട് സിക്‌സര്‍), കെഎല്‍ രാഹുല്‍ 30 (22 പന്ത്, 2 ബൗണ്ടറി, 1 സിക്‌സര്‍) എന്നിവരും മോശമല്ലാത്ത പ്രകടനം നടത്തി. ഹാര്‍ദിക്കും ശ്രേയസ് അയ്യരും 12* (അഞ്ച് പന്ത്, 1 ബൗണ്ടറി, 1 സിക്‌സര്‍), ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ഹാര്‍ദിക്കായിരുന്നു.

Story first published: Monday, December 7, 2020, 16:01 [IST]
Other articles published on Dec 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+