Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ധവാനോ, ഹാര്‍ദിക്കോ, ഇന്ത്യയെ ആരു നയിക്കണം? ദീപക് ചഹര്‍ പറയുന്നു

ജൂലൈയില്‍ നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിനെ ആരു നയിക്കണമെന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് പേസര്‍ ദീപക് ചഹര്‍. ഇന്ത്യയുടെ ടി20 സംഘത്തില്‍ തീര്‍ച്ചയായും ഇടംപിടിക്കാന്‍ സാധ്യതയുള്ള താരമാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് ബൗളര്‍ കൂടിയായ ചഹര്‍. ലങ്കയില്‍ മൂന്നു വീതം ടി20, ഏകദിന പരമ്പരകളില്‍ കളിക്കുന്ന ഇന്ത്യന്‍ സംഘത്തെ ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്നാണ് വിവരം. പരിചയസമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇവരിലൊരാള്‍ നായകനായി വരുമെന്നാണ് സൂചനകള്‍.

1

ക്യാപ്റ്റനായി ധവാന്‍ വരുന്നതായിരിക്കും ഏറ്റവും നല്ലതെന്നു ചഹര്‍ അഭിപ്രായപ്പെട്ടു. ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഏറ്റവും മികച്ച ചോയ്‌സ് ധവാന്‍ തന്നെയാണ്. ഏറെക്കാലമായി ഇന്ത്യക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിനു ഒരുപാട് അനുഭവസമ്പത്തുമുണ്ട്. സീനിയറായിട്ടുള്ള ഒരാള്‍ നായകനാവണമെന്നാണ് എന്റെ അഭിപ്രായം. കാരണം സീനിയറായിട്ടുള്ള ഒരാളെയായിരിക്കും ടീമംഗങ്ങള്‍ കൂടുതല്‍ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുക. തങ്ങളുടെ ക്യാപ്റ്റനെ താരങ്ങള്‍ ബഹുമാനിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ധവാനാണ് ഈ റോളിലേക്കു ഏറ്റവും അനുയോജ്യനെന്നും ഒരു ദേശീയ മാധ്യമത്തോടു ചഹര്‍ വ്യക്തമാക്കി.

2

ശ്രീലങ്കന്‍ പര്യടനത്തിനു ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി നന്നായി ബൗള്‍ ചെയ്യാന്‍ എനിക്കായിരുന്നു. ഞാനിപ്പോള്‍ നല്ല താളത്തിലാണ്, ലങ്കയില്‍ കളിക്കാന്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍ എനിക്കു കൂടുതല്‍ മല്‍സരപരിചയമുണ്ട്, അതിനാല്‍ തന്നെ ലങ്കയില്‍ നന്നായി പെര്‍ഫോം ചെയ്യാനാവുമെന്നും ആത്മവിശ്വാസമുണ്ട്. ലങ്കയില്‍ നമ്മള്‍ തീര്‍ച്ചയായും ജേതാക്കളാവുമെന്ന് എനിക്കുറപ്പാണ്. നമ്മുടെ മെയിന്‍ ടീം പോലെ തന്നെ കരുത്തരാണ് രണ്ടാമത്തെ ടീം. നമുക്ക് ഒരുപാട് ഓപ്ഷനുകളുണ്ടെന്നും ചഹര്‍ വിശദമാക്കി.

കരിയറില്‍ തന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയാണെന്നു ചഹര്‍ പറയുന്നു. മഹി ഭായിക്കു കീഴില്‍ കളിക്കുകയെന്ന എന്റെ ദീര്‍ഘനാളത്തെ സ്വപ്‌നമായിരുന്നു സിഎസ്‌കെയിലെത്തിയതോടെ സഫലമായത്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു. ധോണിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്റെ ഗെയിം മറ്റൊരു തലത്തിലേക്കുയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. എന്നെ എല്ലായ്‌പ്പോഴും അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. ഉത്തരവാദിത്വത്തെ എങ്ങനെ ഏറ്റെടുക്കാമെന്നു എന്നെ പഠിപ്പിച്ചത് മഹി ഭായിയാണ്. പവര്‍പ്ലേയില്‍ മൂന്നോവറുകള്‍ ബൗള്‍ ചെയ്യുന്ന ഒരു ബൗളര്‍ പോലും ഞങ്ങളുടെ ടീമില്‍ ഇല്ല. പക്ഷെ ഞാന്‍ അതു ചെയ്യുന്നു. ഇതിനു കാരണം മഹി ഭായിയാണെന്നും ചഹര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, May 21, 2021, 14:43 [IST]
Other articles published on May 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+