For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind vs Aus: വിരാട് കോലിയെ പുറത്താക്കാന്‍‍ ഓസീസ് ബൗളര്‍മാര്‍ ചെയ്യേണ്ടത്- ഗില്ലെസ്പി പറയുന്നു

വെള്ളിയാഴ്ചയാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രശംസിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ പേസര്‍ ജാസണ്‍ ഗില്ലെസ്പി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെയാണ് അദ്ദേഹം കോലിയെ പുകഴ്ത്തിയത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ-ഓസീസ് ആദ്യ ഏകദിനം.

ഏകദിന പരമ്പരയ്ക്കു ശേഷം ടി20, ടെസ്റ്റ് പരമ്പരകളിലും ഇരുടീമുകളും അങ്കം കുറിക്കും. കൊവിഡ് മഹാമാരിക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ഇന്ത്യയുടെ മടങ്ങിവരവ് കൂടിയാണ് ഓസീസ് പര്യടനം.

കോലിക്കു യാതൊരു വീക്ക്‌നെസുമില്ല

കോലിക്കു യാതൊരു വീക്ക്‌നെസുമില്ല

കോലിക്കു യാതൊരു വീക്ക്‌നെസുമില്ലെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തെ പുറത്താക്കുകയെന്നതു ബൗളര്‍മാര്‍ക്കു വെല്ലുവിളിയായിരിക്കുമെന്നും ഗില്ലെസ്പി അഭിപ്രായപ്പെട്ടു.
കോലിക്കെതിരേ ബൗള്‍ ചെയ്യുമ്പോള്‍ ക്ഷമയോടെ അവസരത്തിനു വേണ്ടി കാത്തിരിക്കുക മാത്രമേ ബൗളര്‍മാര്‍ക്കു ചെയ്യാന്‍ കഴിയൂ. അദ്ദേഹത്തെ പുറത്താക്കാന്‍ പ്രത്യേക പ്ലാനിങൊന്നും തയ്യാറാക്കാന്‍ കഴിയില്ല. കാരണം അത്രയും മികച്ച താരമാണ് കോലിയെന്നും ഗില്ലെസ്പി ചൂണ്ടിക്കാട്ടി.

ഒരു പിഴവും പാടില്ല

ഒരു പിഴവും പാടില്ല

കോലിക്കെതിരേ ബൗള്‍ ചെയ്യുമ്പോള്‍ ഒരു പിഴവും വരുത്താതിരിക്കാന്‍ ബൗളര്‍മാര്‍ ശ്രദ്ധിക്കണം. എളുപ്പത്തില്‍ അദ്ദേഹത്തെ പുറത്താക്കാമെന്ന് ആരും മോഹിക്കേണ്ട. ബൗളര്‍മാര്‍ ലൈനിന്റെയും ലെങ്തിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ പാടില്ല.
അതോടൊപ്പം കൂളായി ക്ഷമയോടെ ബൗള്‍ ചെയ്യുകയും വേണം. ഇതാണ് കോലിക്കെതിരേ ഏറ്റവും പ്രധാനമെന്നും ഗില്ലെസ്പി വിശദമാക്കി.
കോലിക്കെതിരേ കണിശതയോടെ ബൗള്‍ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയായിരിക്കും പ്രതീക്ഷയില്‍ തന്നെയായിരിക്കും ഓസീസ് ബൗളര്‍മാരെന്നും 71 ടെസ്റ്റുകളിലും 97 ഏകദിനങ്ങളിലും പന്തെറിഞ്ഞ ഗില്ലെസ്പി കൂട്ടിച്ചേര്‍ത്തു.

കോലിയുടെ ബാറ്റിങ്

കോലിയുടെ ബാറ്റിങ്

എത്ര മനോഹരമായി കളിക്കുന്ന താരമാണ് കോലിയെന്നു നമുക്കറിയാം. ഓസ്‌ട്രേലിയക്കാര്‍ക്കും അദ്ദേഹത്തിന്റെ ബാറ്റിങ് കാണാന്‍ ഇഷ്ടമാണ്. പക്ഷെ ഒരുപാട് സമയം കോലി ബാറ്റ് ചെയ്യുന്നതിനോടു അവര്‍ക്കു താല്‍പ്പര്യമുണ്ടാവില്ലെന്നും ഗില്ലെസ്പി വ്യക്തമാക്കി.
കോലി ഒരുപാട് സമയം ബാറ്റ് ചെയ്യുകയാണെങ്കില്‍ ഇന്ത്യ വലിയ സ്‌കോര്‍ പടുത്തുയര്‍ത്തുമെന്നും അത് ഓസീസിന് വെല്ലുവിളിയായി മാറുമെന്നും അറിയുന്നത് കൊണ്ടാണിതെന്നും ഗില്ലെസ്പി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ബൗളിങ് നിര

ഇന്ത്യയുടെ ബൗളിങ് നിര

ഇന്ത്യന്‍ ബൗളിങ് നിരയെയും ഗില്ലെസ്പി പ്രശംസിച്ചു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെപ്പോലുള്ള ബൗളര്‍മാര്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരെ ടെസ്റ്റ് പരമ്പരയില്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നും ഗില്ലെസ്പി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് താനെന്നു ബുംറ ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്. ഷമിയും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹം പന്ത് റിലീസ് ചെയ്യുന്ന രീതി വളരെ മികച്ചതാണെന്നും ഗില്ലെസ്പി വിലയിരുത്തി.

Story first published: Wednesday, November 25, 2020, 17:35 [IST]
Other articles published on Nov 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+