For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കുമുണ്ട് റാഷിദ് ഖാന്‍! യുവ സ്പിന്നറെപ്പറ്റി റെയ്ന, ഭാവി സൂപ്പര്‍ താരം തിലകെന്ന് ഓജ

മിസ്റ്റര്‍ ഐപിഎല്ലെന്നറിയപ്പെടുന്ന ഇതിഹാസമാണ് അദ്ദേഹം

raina

ഇന്ത്യന്‍ ടീമിനായി അരങ്ങേറിയിട്ടും ഇപ്പോഴും സ്ഥാനമുറപ്പിക്കാന്‍ സാധിച്ചിട്ടില്ലാത്ത താരമാണ് യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയ്. കുറച്ച് അവസരങ്ങള്‍ മാത്രമേ ദേശീയ ടീമിനായി അദ്ദേഹത്തിനു ലഭിച്ചിട്ടുള്ളൂ. ഇവയില്‍ മിന്നുന്ന പ്രകടനം താരം പുറത്തെടുക്കുകയും ചെയ്തിരുന്നു. പക്ഷെ സെലക്ടര്‍മാര്‍ ബിഷ്‌നോയിയുടെ പ്രകടനത്തില്‍ വേണ്ടത്ര ഹാപ്പിയല്ലെന്ന സൂചനയാണ് അടുത്തിടെ നടന്ന പരമ്പരകള്‍ തെളിയിക്കുന്നത്.

എങ്കിലും 22കാരനായ ബിഷ്‌നോയ്ക്ക് മുന്നില്‍ കരിയര്‍ ഏറെ ബാക്കിനില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ ദേശീയ ടീമിലേക്കു മടങ്ങിയെത്താന്‍ അദ്ദേഹത്തിനു മുന്നില്‍ അവസരം ഏറെയുണ്ട്. അതിനിടെ ബിഷ്‌നോയിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന.

ജിയോ സിനിമയുടെ നെക്‌സ്റ്റ് ജെന്‍ സൂപ്പര്‍ സ്റ്റാര്‍സെന്ന ഷോയില്‍ സംസാരിക്കവെയായിരുന്നു റെയ്‌ന ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരത്തെ പ്രവചിച്ചത്. മിസ്റ്റര്‍ ഐപില്ലെന്നറിയപ്പെടുന്ന അദ്ദേഹം യുവ പേസര്‍ അര്‍ഷ്ദീപ് സിങിനെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. ബിഷ്‌നോയിയെക്കുറിച്ച് ഒരു വമ്പന്‍ പ്രവചനം റെയ്‌ന നടത്തുകയും ചെയ്തു.

ഇന്ത്യന്‍ റാഷിദ് ഖാന്‍

ഇന്ത്യന്‍ റാഷിദ് ഖാന്‍

ലോക ക്രിക്കറ്റില്‍ നിലവില്‍ സ്പിന്‍ ബൗളിങിലെ സൂപ്പര്‍ താരമായ റാഷിദ് ഖാനോടാണ് രവി ബിഷ്‌നോയിയെ സുരേഷ് റെയ്‌ന താരതമ്യം ചെയ്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള വലിയ ബൗളര്‍മാരെ നിങ്ങള്‍ നോക്കൂ.

ബിഷ്‌നോയിയുടെ സ്വഭാവവും ബോള്‍ ഡെലിവര്‍ ചെയ്യുന്ന രീതിയും നോക്കുമ്പോള്‍ റാഷിദ് ഖാനെപ്പോലെയൊരാളായി മാറുമെന്നാണ് താന്‍ കരുതുന്നതെന്നു സുരേഷ് റെയ്‌ന വ്യക്തമാക്കി.

Also Read:സഞ്ജുവിന്റെ വര്‍ക്കൗട്ട്, ഭക്ഷണക്രമം എങ്ങനെ? എല്ലാമറിയാം

തിലക് വര്‍മയെന്നു ഓജ

തിലക് വര്‍മയെന്നു ഓജ

ഈ ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ ഭാവി സൂപ്പര്‍ താരമായി ചൂണ്ടിക്കാണിച്ചത് മധ്യനിര ബാറ്റര്‍ തിലക് വര്‍മയെയാണ്. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ അരങ്ങേറിയ താരം കന്നി സീസണില്‍ തന്നെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതേ തുടര്‍ന്നു അടുത്ത സീസണിലേക്കു താരത്തെ മുംബൈ നിലനിര്‍ത്തുകയും ചെയ്തിരിക്കുകയാണ്.

തിലക് ഹൈദരാബാദില്‍ നിന്നുള്ളയാളാണ്. കുട്ടിയായിരിക്കെ മുതല്‍ അവന്റെ വളര്‍ച്ച ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നതാണ്. അണ്ടര്‍ 15, 16 സമയം മുതല്‍ ഞാന്‍ തിലകിനെക്കുറിച്ചും അവന്‍ നടത്തിക്കൊണ്ടിക്കുന്ന കഠിനാധ്വാനത്തെക്കുറിച്ചും ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് അവന്‍ ഗ്രൗണ്ടിലെത്ത പരിശീലനം നടത്താറുള്ളത്. 30-45 മിനിറ്റ് ലഞ്ച് ബ്രേക്ക് മാത്രമേ ഇതിനിടെ എടുക്കാറുള്ളൂ. വളരെയധികം അര്‍പ്പണബോധം തിലകിനുണ്ടെന്നും ഓജ ചൂണ്ടിക്കാട്ടി.

Also Read: IND vs AUS: കഴിഞ്ഞ തവണ കാര്യമായൊന്നും ചെയ്തില്ല, എന്നിട്ടും ഇത്തവണ ഇന്ത്യന്‍ ടീമില്‍! 3 പേര്‍

ജയ്‌സ്വാളിനെ തിരഞ്ഞെടുത്ത് ആര്‍പി

ജയ്‌സ്വാളിനെ തിരഞ്ഞെടുത്ത് ആര്‍പി

ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍പി സിങ് അടുത്ത സൂപ്പര്‍ താരമായി തിരഞ്ഞെടുത്തത് ഓപ്പണിങ് ബാറ്റര്‍ യശസ്വ്വി ജയ്‌സ്വാളിനെയാണ്. അണ്ടര്‍ 19 ലോകകപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ ജയ്‌സ്വാളിന്റെ ബാറ്റിങ് കണ്ടാല്‍ അവനില്‍ എന്തോയൊരു പ്രത്യേകതയുണ്ടെന്നു നിങ്ങള്‍ പറയും. ഗെയിം വായിച്ചെടുക്കാനുള്ള കഴിവും ബാറ്റിങ് ടെക്‌നിക്കും മാത്രമല്ല ഒരു ഗെയിം എങ്ങനെ അവസാനിപ്പിക്കമെന്നും ജയ്‌സ്വാളിനു അറിയാം.

ഫിഫ്റ്റി നേടിയാലും സെഞ്ച്വറിയിലേക്കാണ നോക്കാറുള്ളത് എന്നതാണ് അവനെക്കുറിച്ചുള്ള നല്ല കാര്യമെന്നും ആര്‍പി കൂട്ടിച്ചേര്‍ത്തു.

Story first published: Friday, February 3, 2023, 18:09 [IST]
Other articles published on Feb 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+