Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അശ്വിനെപ്പോലെ ആരും തന്നെ 'ഭരിച്ചിട്ടില്ല', പിഴച്ചത് എവിടെയെന്നു സ്മിത്ത് പറയുന്നു

ഓസ്‌ട്രേലിയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിന്റെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇതുവരെ നടന്ന രണ്ടു ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുകളില്‍ രണ്ടിലും സ്മിത്തിനെ പുറത്താക്കിയത് അശ്വിനായിരുന്നു. ലോകകത്തിലെ നമ്പര്‍ വണ്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ കൂടിയായ സ്മിത്തിന് പരമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനാത്തത് ഓസീസിന് തിരിച്ചടിയായിരിക്കുകയാണ്.

Ricky Ponting slaps Australian team after failure against india

അശ്വിനെതിരേ എന്തുകൊണ്ടാണ് തനിക്കു പിഴയ്ക്കുന്നതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സ്മിത്ത്. ലോകത്ത് മറ്റൊരു സ്പിന്നറും തനിക്കെതിരേ ഇതുപോലെ ആധിപത്യം സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം സമ്മതിക്കുന്നു.

മറ്റൊരു സ്പിന്നര്‍ക്കുമായിട്ടില്ല

മറ്റൊരു സ്പിന്നര്‍ക്കുമായിട്ടില്ല

അശ്വിനെതിരേ ആഗ്രഹിച്ചതു പോലെ ബാറ്റ് ചെയ്യാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. അദ്ദേഹത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന കൗണ്ടര്‍ അറ്റാക്കിങ് ബാറ്റിങ് കാഴ്ചവയ്ക്കാനായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ തനിക്കു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അശ്വിനെ ഞാന്‍ അനുവദിച്ചു. കരിയറില്‍ മറ്റൊരു സ്പിന്നറും ഇതുപോലെ തനിക്കു മേല്‍ മേധാവിത്വം പുലര്‍ത്തിയിട്ടില്ലെന്നും സ്മിത്ത് സമ്മതിച്ചു.
കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും സ്മിത്തിന് ഇരട്ടയക്ക സ്‌കോര്‍ നേടാനായിട്ടില്ല. അദ്ദേഹത്തിന്റെ കരിയറില്‍ ഇത്രയും മോശം പ്രകടനം അടുത്ത കാലത്തൊന്നും ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടുമുണ്ടാവില്ല. 1, 1*, 0, 8 എന്നിങ്ങനെയാണ് നാലു ഇന്നിങ്‌സുകളിലായി സ്മിത്തിന്റെ പ്രകടനം.

അഗ്രസീവായി കളിക്കണമായിരുന്നു

അഗ്രസീവായി കളിക്കണമായിരുന്നു

സ്വന്തം ബാറ്റിങ് പ്രകടനത്തില്‍ നിരാശനാണ്. കുറേക്കൂടി അഗ്രസീവായി ഞാന്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു കാര്യങ്ങള്‍ ദുഷ്‌കരമാവുമായിരുന്നു. ബൗളിങില്‍ മാറ്റം വരുത്താനും അവര്‍ നിര്‍ബന്ധിതരാവുമായിരുന്നു. പക്ഷെ അതു സംഭവിച്ചില്ല. കാരണം ഞാന്‍ അഗ്രസീവായി കളിക്കാനായിരുന്നില്ല, മറിച്ച് ക്രീസില്‍ കുറേ നേരം ചെലവിട്ട് ബാറ്റ് ചെയ്യാനായിരുന്നു ശ്രമിച്ചത്. ഇതു യഥാര്‍ഥത്തില്‍ ഇരുതല മൂര്‍ച്ചയുള്ള വാള്‍ പോലെയാണ്. എങ്കിലും സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനുള്ള ആത്മവിശ്വാസം ഇപ്പോള്‍ നേടിക്കഴിഞ്ഞതായാണ് കരുതുന്നതെന്നു സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
രണ്ടാമിന്നിങ്‌സില്‍ അശ്വിനു വിക്കറ്റ് നല്‍കിയില്ലെങ്കിലും ജസ്പ്രീത് ബുംറയുടെ ബൗളിങില്‍ എട്ടു റണ്‍സെടുത്ത സ്മിത്ത് ക്ലീന്‍ ബൗള്‍ഡായി മടങ്ങുകയായിരുന്നു.

സ്മിത്തിന്റെ പുറത്താവല്‍

സ്മിത്തിന്റെ പുറത്താവല്‍

അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സ്മിത്തിനെ പുറത്താക്കിയത് അശ്വിനായിരുന്നു. ടേണ്‍ ചെയ്ത ബോളില്‍ ഷോട്ടിനു ശ്രമിച്ച സ്മിത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ഒരു റണ്‍സ് മാത്രമെടുത്ത അദ്ദേഹം സ്ലിപ്പില്‍ ക്യാച്ചായി മടങ്ങി. ഇന്ത്യക്കെതിരേ ടെസ്റ്റ് കരിയറില്‍ സ്മിത്തിന്റെ ഏറ്റവും ചെറിയ സ്‌കോറായിരുന്നു ഇത്.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കാന്‍ പോലുമാവാതെയാണ് സ്മിത്ത് ക്രീസ് വിട്ടത്. എട്ടു ബോളുകള്‍ നേരിട്ട സ്മിത്തിനെ ലെഗ് സ്ലിപ്പില്‍ ചേതേശ്വര്‍ പുജാര ക്യാച്ച് ചെയ്യുകയായിരുന്നു.

Story first published: Tuesday, December 29, 2020, 12:43 [IST]
Other articles published on Dec 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+